ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ, അവരെ പോലും വെറുതെ വിട്ടില്ല; എത്ര മനോഹരമായി അവർ നേരിട്ടു: സ്വര ഭാസ്കർ
ലോകം അത്ഭുതത്തോടെ നോക്കി നിന്ന താര സുന്ദരിയാണ് ഐശ്വര്യ റായ്. ജ്വലിക്കുന്ന സൗന്ദര്യവുമായി ഏവരുടെയും മനം കവർന്ന ഐശ്വര്യയെ ഇന്നും സൗന്ദര്യത്തിന്റെ അവസാന വാക്കായാണ് ആരാധകർ കാണുന്നത്. 1994 ൽ ലോക സുന്ദരിപട്ടം ചൂടിയ ഐശ്വര്യ പിന്നീട് സിനിമാ രംഗത്ത് തരംഗമായി. അഭിനയത്തേക്കാളും ഐശ്വര്യയുടെ സൗന്ദര്യമാണ് ഏവരും എടുത്ത് പറഞ്ഞത്. മണിരത്നം, സഞ്ജയ് ലീല ബൻസാലി തുടങ്ങിയവ സംവിധായകരുടെ സിനിമകളിൽ ദേവതയെ പോലെയാണ് ഐശ്വര്യയെ പ്രേക്ഷകർ കണ്ടത്.
എന്നാൽ ഒരു ഘട്ടത്തിൽ നടിക്ക് കടുത്ത ബോഡി ഷെയ്മിംഗ് നേരിടേണ്ടി വന്നു. മകൾ ആരാധ്യക്ക് ജന്മം നൽകിയ ശേഷമായിരുന്നു ഇത്. അതുവരെയും മെലിഞ്ഞയാളായിരുന്നു ഐശ്വര്യ. എന്നാൽ പ്രസവശേഷം നടി വണ്ണം വെച്ചു. വണ്ണം വെച്ചെന്ന് കരുതി ലെെം ലൈറ്റിൽ നിന്നും നടി മാറി നിന്നില്ല. കാൻ ഫിലിം ഫെസ്റ്റിവലിലെ റെഡ് കാർപറ്റിൽ ആത്മവിശ്വാസത്തോടെ ഐശ്വര്യയെത്തി. എന്നാൽ അന്ന് ഐശ്വര്യയുടെ മാറ്റം വിദേശ മാധ്യമങ്ങളിലുൾപ്പെടെ ചർച്ചയായി.

അന്ന് ഐശ്വര്യ നേരിട്ട ബോഡി ഷെയ്മിംഗിനെക്കുറിച്ച് സംസാരിക്കുകയാണ് നടി സ്വര ഭാസ്കർ. താൻ അമ്മയായ ശേഷം നേരിട്ട ബോഡി ഷെയ്മിംഗിനെക്കുറിച്ച് സംസാരിക്കവെയാണ് പരാമർശം. ഐശ്വര്യ റായ്ക്ക് കുഞ്ഞുണ്ടായ ശേഷം മോശമായ നിരവധി ചർച്ചകൾ അവരെക്കുറിച്ച് നടന്നു. മനപ്പൂർവമെന്ന പോലെ പല മോശം ഫോട്ടോകളും എടുത്തു. അത് എല്ലായിടത്തും പബ്ലിഷ് ചെയ്തു.
അവരുടെ അഭിമുഖം കണ്ടത് ഞാനോർക്കുന്നു. വളരെ മനോഹരമായി അവർ അത് കൈകാര്യം ചെയ്തു. ഗ്രേസ്ഫുൾ അല്ലാത്ത ഒരാൾക്ക് ദേഷ്യം വന്നേനെ. മറ്റാളുകളെ പോലെ പെട്ടെന്ന് വീണ്ടും ഫിറ്റ് ആകാത്തതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു ഇന്റർവ്യൂവർ. ഞാൻ എന്റെ കുഞ്ഞിനൊപ്പം ഒരു യഥാർത്ഥ ജീവിതം നയിക്കുകയായിരുന്നു ഞാനെന്നാണ് ഐശ്വര്യ റായ് പറഞ്ഞത്. മനോഹരമായാണ് അവർ മറുപടി നൽകിയത്. ഈ വാക്കുകൾ തന്നെ ഏറെ സ്വാധീനിച്ചെന്നും സ്വര ഭാസ്കർ പറയുന്നു.

ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയാണവർ. അക്ഷരാർത്ഥത്തിൽ ആ പട്ടം നേടിയ ആൾ. അവരെ പോലും ആളുകൾ വെറുതെ വിടുന്നില്ല. പിന്നെയാണോ താനെന്ന് ചിന്തിച്ചെന്നും സ്വര ഭാസ്കർ വ്യക്തമാക്കി. 2023 ലാണ് സ്വര ഭാസ്കറും രാഷ്ട്രീയ പ്രവർത്തകൻ ഫഹദ് അഹ്മദും വിവാഹിതരായത്. അതേ വർഷം ഇരുവർക്കും മകളും പിറന്നു. റബിയ എന്നാണ് മകളുടെ പേര്. 2022 ൽ പുറത്തിറങ്ങിയ മിമസ എന്ന സിനിമയിലാണ് സ്വര ഭാസ്കറിനെ ഒടുവിൽ പ്രേക്ഷകർ കണ്ടത്.
മറുവശത്ത് ഐശ്വര്യ റായും സിനിമാ രംഗത്ത് സജീവമല്ല. പൊന്നിയിൻ സെൽവനാണ് ഐശ്വര്യയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം ഐശ്വര്യ അഭിനയിച്ച സിനിമയാണിത്. പിന്നീട് മറ്റൊരു സിനിമയിലും നടി ഒപ്പുവെച്ചിട്ടില്ല. ഐശ്വര്യയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications











