ഒരു കുഞ്ഞുണ്ടാകുന്നത് വരെ കാത്തിരിക്കൂ; സോനാക്ഷി മുസ്ലിം മതസ്ഥനെ വിവാഹം ചെയ്യുന്നതിൽ സ്വര ഭാസ്കർ

വിവാഹ ജീവിതത്തിലേക്ക് കടക്കാനാെരുങ്ങുകയാണ് ബോളിവുഡ് നടി സോനാക്ഷി സിൻഹ. താര വിവാഹത്തിന് ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. ജൂൺ 23 ന് സോനാക്ഷിയും സഹീർ ഇക്ബാലും തമ്മിലുള്ള വിവാഹം നടക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. ഏറെനാളായി പ്രണയത്തിലാണ് സോനാക്ഷിയും സഹീറും. താര വിവാഹത്തെക്കുറിച്ചുള്ള വാർത്ത പുറത്ത് വന്നതിന് പിന്നാലെ ബോളിവുഡിലെ പ്രധാന സംസാരവിഷയം ഇതാണ്. ഹിന്ദു മതസ്ഥയായ സോനാക്ഷി മുസ്ലിം മതസ്ഥനായ സഹീർ ഇക്ബാലിനെ വിവാഹം ചെയ്യുന്ന എന്ന തരത്തിലും ചർച്ചകൾ നടക്കുന്നുണ്ട്.

ഇതരമതസ്ഥനെ വിവാഹം ചെയ്യാനുള്ള സോനാക്ഷിയുടെ തീരുമാനം തെറ്റാണെന്ന് വരെ കുറ്റപ്പെടുത്തൽ വരുന്നു. ഇതാദ്യമായല്ല ഇതരമതസ്ഥരായ ബോളിവുഡ് താരങ്ങൾ വിവാഹിതരാകുന്നത്. ഷാരൂഖ്-​ഗൗരി, കരീന കപൂർ-സെയ്ഫ് അലി ഖാൻ തുടങ്ങിയവരെലല്ലാം ഇതിന് ഉദാഹരണമാണ്. സമാനമായ കുറ്റപ്പെടുത്തലുകൾ അന്ന് ഇവർക്കെതിരെയും വന്നിരുന്നു. എന്നാൽ സോഷ്യൽ മീഡിയയുടെ കാലത്ത് ഇത്തരം ആക്ഷേപങ്ങൾ കൂടുന്നു.

Sonakshi Sinha

ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണം അറിയിച്ചിരിക്കുകയാണ് നടി സ്വര ഭാസ്കർ. മുസ്ലിം മതസ്ഥനായ ഫഹദ് അ​ഹ്മദിനെയാണ് സ്വര ഭാസ്കർ വിവാഹം ചെയ്തത്. സോനാക്ഷിയുടെ വ്യക്തിപരമായ കാര്യത്തിൽ മറ്റൊരാൾ ഇടപെടേണ്ടതില്ലെന്ന് സ്വര ഭാസ്കർ പറയുന്നു. എന്റെ വിവാഹ സമയത്തും പല വിദ​ഗ്ധരും അഭിപ്രായങ്ങൾ പറഞ്ഞു. പക്ഷെ മുതിർന്ന രണ്ട് വ്യക്തികളെക്കുറിച്ചാണ് ഇവർ പറയുന്നത്.

അവരുടെ വ്യക്തി ജീവിതത്തിൽ എന്ത് ചെയ്യുന്നതെന്നും, വിവാഹിതരാവുന്നോ ഇല്ലയോ എന്നെല്ലാം അവരുടെ തീരുമാനമാണ്. ലിവിം​ഗ് ടു​ഗെദറിലാണെങ്കിലോ കോടതിയിൽ വിവാഹം ചെയ്താലോ, നിക്കാഹ് ചെയ്താലോ ആര്യ സമാജത്തിൽ വിവാഹം ചെയ്താലോ മറ്റൊരാൾക്കും അതിൽ ഒന്നും ചെയ്യാനില്ലെന്ന് സ്വര ഭാസ്കർ വ്യക്തമാക്കി. വിവാഹം ഒരു സ്ത്രീയും പുരുഷനും അവരുടെ കുടുംബവും തമ്മിലുള്ള കാര്യമാണ്. ഇത് സോനാക്ഷിയുടെ ജീവിതമാണ്.

Sonakshi Sinha

ഇതേക്കുറിച്ച് നടക്കുന്ന ചർച്ചകൾ സമയം കളയലാണെന്നും സ്വര ഭാസ്കർ ചൂണ്ടിക്കാട്ടി. കാത്തിരുന്ന് കാണൂ, അവർക്കൊരു കുഞ്ഞുണ്ടാവുമ്പോൾ കുഞ്ഞിന്റെ പേരിൽ മറ്റൊരു സംവാദം തുടങ്ങും. കരീനയുടെയും സെയ്ഫിന്റെയും കുഞ്ഞിന്റെയും എന്റെ കുഞ്ഞിന്റെയും കാര്യത്തിൽ ഇത് നമ്മൾ കണ്ടതാണ്. ഇത് മണ്ടത്തരമാണ്. പക്ഷെ ഇത്തരം സംസാരങ്ങൾ അടുത്തൊന്നും അവസാനിക്കില്ലെന്നും സ്വര ഭാസ്കർ അഭിപ്രായപ്പെട്ടു.

സിനിമാ, രാഷ്ട്രീയ വിഷയങ്ങളിൽ തുടരെ അഭിപ്രായം പറയുന്ന നടിയാണ് സ്വര ഭാസ്കർ. ഇത് പലപ്പോഴും വിവാദമാകാറുമുണ്ട്. തന്റെ നിലപാടുകളുടെ പേരിൽ അവസരങ്ങൾ നഷ്ട‌പ്പെട്ടിട്ടുണ്ടെന്ന് സ്വര ഭാസ്കർ കഴിഞ്ഞ ദിവസം പറയുകയുണ്ടായി. 2023 ലാണ് സ്വര ഭാസ്കറും ആക്ടിവിസ്റ്റ് ഫഹദ് അഹ്മദും വിവാഹിതരായത്. അതേ വർഷം സ്വര പെൺകുഞ്ഞിന് ജന്മം നൽകി. സ്വരയും ഫഹദ് അഹ്മദും ലിവിം​ഗ് ടു​ഗെദറിൽ ആയിരുന്നെന്നും വിവാഹിത്തിന് മുമ്പേ നടി ​ഗർഭിണി ആയിരുന്നെന്നും നേരത്തെ റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.

More from Filmibeat

Read more about: swara bhaskar sonakshi sinha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X