For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആരും ആരെയും ചതിച്ചില്ല,തെറ്റായി ഒന്നും ചെയ്തില്ല! എന്നാല്‍...ബ്രേക്കപ്പിനെക്കുറിച്ച്‌ സ്വര ഭാസ്‌കര്‍

  |

  ഗ്ലാമര്‍ വേഷങ്ങളിലൂടെ ബോളിവുഡില്‍ ശ്രദ്ധേയയായ താരമാണ് സ്വര ഭാസ്‌കര്‍. സഹനായികയായുളള വേഷങ്ങളിലൂടെയാണ് നടി കൂടുതല്‍ തിളങ്ങിയത്. സിനിമാത്തിരക്കുകള്‍ക്കിടെയും സോഷ്യല്‍ മീഡിയയിലും സജീവമാകാറുണ്ട് നടി. സമകാലിക രാഷ്ട്രീയ വിഷയങ്ങളിലെല്ലാം തന്റെ നിലപാട് സ്വര ഭാസ്‌കര്‍ തുറന്നുപറയാറുണ്ട്. തനിക്ക് പറയാനുളളത് ആരുടെ മുന്നിലും തുറന്നടിക്കാറുളള താരം കൂടിയാണ് സ്വര. ഉറച്ച നിലപാടുകളിലൂടെയാണ് താരം എപ്പോഴും ശ്രദ്ധിക്കപ്പെടാറുളളത്.

  നിര്‍മ്മാതാവും തിരക്കഥാകൃത്തുമായ ഹിമാന്‍ഷു ശര്‍മ്മയുമായുളള നടിയുടെ പ്രണയം മുന്‍പ്‌ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. രാഞ്ജന എന്ന സിനിമയുടെ സെറ്റില്‍ വെച്ചായിരുന്നു ഇരുവരും പ്രണയത്തിലായത്. തുടര്‍ന്ന് ഒരു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ ബ്രേക്കപ്പിനെക്കുറിച്ച് സ്വരാ ഭാസ്‌കര്‍ മനസു തുറന്നിരുന്നു.

  പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നടി പ്രണയതകര്‍ച്ചയെക്കുറിച്ച് തുറന്നു സംസാരിച്ചത്. ദൗര്‍ഭാഗ്യകരമായിരുന്നു ആ ബ്രേക്ക് അപ്പെന്നും അത് കൈകാര്യം ചെയ്യാന്‍ വളരെ ബുദ്ധിമുട്ടായിരുന്നുവെന്നും നടി പറയുന്നു. ആരും അതിന് കാരണക്കാരല്ല. ആരും ആരെയും വഞ്ചിച്ചിട്ടില്ല. അപ്രതീക്ഷിതമായി ഞങ്ങള്‍ക്ക് പിരിയേണ്ടി വരികയായിരുന്നു.

  ഒരുമിച്ച് യാത്ര തുടങ്ങണമെന്ന് മോഹിച്ചാണ് നമ്മള്‍ ഒരാളെ കൂടെ കൂട്ടുന്നത്. കുറച്ച് കാലം ആ യാത്ര മനോഹരമായി തുടരും. എന്നാല്‍ ഒരു ഘട്ടമെത്തുമ്പോള്‍ ഒരാള്‍ ഇടത്തോട്ടും മറ്റൊരാള്‍ വലത്തോട്ടും സഞ്ചരിക്കും. ചിലരാകട്ടെ പങ്കാളിക്ക് വേണ്ടി വഴിമാറി സഞ്ചരിക്കാന്‍ തയ്യാറാകും. മറ്റു ചിലര്‍ അവര്‍ സ്വയം തിരഞ്ഞെടുത്ത വഴിയിലൂടെ തന്നെ സഞ്ചരിക്കാന്‍ തീരുമാനിക്കും.

  ഗ്ലാമറസ് റോളായതിനാല്‍ വേഗത്തില്‍ റിലേറ്റ് ചെയ്യാന്‍ പറ്റി; തൊട്ടപ്പനിലെ സാറയിൽ നിന്ന് അതിരയിലേക്ക്

  അപ്പോള്‍ നമ്മുക്ക് അയാളോട് വിട പറയേണ്ടി വരും. സ്വരാ ഭാസ്‌ക്കര്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. ധനുഷിനെ നായകനാക്കി ആനന്ദ് എല്‍ റായി സംവിധാനം ചെയ്ത രാഞ്ജനയുടെ സെറ്റില്‍ വെച്ചായിരുന്നു സ്വര ഭാസ്‌ക്കറും ഹിമാന്‍ഷു ശര്‍മ്മയും പ്രണയത്തിലായത്. തുടര്‍ന്ന് ഒരു വര്‍ഷത്തെ പ്രണയത്തിന് ശേഷം 2019 ജൂലായിലാണ് ഇരുവരും ബ്രേക്കപ്പിലായതായി തുറന്നുപറയുന്നത്.

  ആടുതോമയായി മോഹന്‍ലാല്‍ വീണ്ടുമെത്തും! 25-ാം വാര്‍ഷികം: 2 കോടി മുടക്കി സ്ഫടികം വരുന്നു

  വിവാഹിതരാകുന്നു എന്ന അഭ്യുഹങ്ങള്‍ക്കിടെയാ യിരുന്നു ഇരുവരുടെയും ബ്രേക്കപ്പ്. അതേസമയം ബോളിവുഡില്‍ വീരേ ദി വെഡ്ഡിംഗ് എന്ന ചിത്രമാണ് സ്വര ഭാസ്‌ക്കറിറെതായി ഒടുവില്‍ പുറത്തിറങ്ങിയത്. കരീന കപൂര്‍, സോനം കപൂര്‍, ശിഖ തല്‍സാനിയ തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ നടിക്കൊപ്പം പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്. വീരേ ദി വെഡ്ഡിംഗിലെ സ്വരയുടെ ഒരു രംഗം നേരത്തെ വലിയ വിവാദമായി മാറുകയും ചെയ്തിരുന്നു. ബോളിവുഡില്‍ സഹനടിയായുളള വേഷങ്ങളിലൂടെയാണ് സ്വര ഭാസ്‌ക്കര്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.

  ഫിലിം ക്രിട്ടിക് പുരസ്കാരം പ്രഖ്യാപിച്ചു; മമ്മൂട്ടി, വിജയ് സേതുപതി, രൺവീർ നടന്മാര്‍, പാര്‍വ്വതി നടി

  Read more about: swara bhaskar
  English summary
  swara bhaskar reveals about her break up with himanshu sharma
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X