ആദ്യമായി ഞങ്ങളൊരു ഭീകരാക്രമണ കേസിലെ പ്രതിയെ പാർലമെന്റിൽ അയക്കുന്നു!! പ്രഞ്ജയെ പരിഹസിച്ച് സ്വര

ലോക്സഭ തിരഞ്ഞെടുപ്പിൽ വിജയിച്ച ബിജെപി സ്ഥാനാർഥി പ്രജ്ഞാ സിങ് ഠാക്കൂറിനെ പരിഹസിച്ച് നടി സ്വര ഭാസ്ക്കർ. ട്വിറ്ററിലൂടെയായിരുന്നു നടിയുടെ പരിഹാസം. ചരിത്രത്തിലാദ്യമായി ഭീകരാക്രമണത്തിൽ കുറ്റാരോപിതയായ ഒരാളെ ഞങ്ങൾ പാർലമെന്റിലേയ്ക്ക് അയക്കുന്നുവെന്ന് സ്വര ട്വീറ്റ് ചെയ്തു.

 swara bhaskar

ഇന്ത്യയുടെ പുതിയ തുടക്കത്തിൽ സന്തോഷിക്കുന്നു. ആദ്യമായി ഞങ്ങൾ ഭീകാരാക്രമണ കേസിൽ പ്രതിയായ ഒരാളെ പാർലമെന്റിലേയ്ക്ക് അയക്കുകയാണ്. ഇനി നമുക്കെങ്ങനെയാണ് പാകിസ്താനെ കുറ്റപ്പെടുത്താനാവുക- ഇങ്ങനെയായിരുന്നു സ്വരയുടെ ട്വീറ്റ്.

മലേഗാവ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയായ പ്രജ്ഞ സിങ് ഠാക്കൂർ 3.5 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജയിച്ചത്. മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്വിജയ സിങ്ങിനെയായിരുന്നു പരാജയപ്പെടുത്തിയത്. ബിജെപി വലിയ ആധ്യപത്യമുള്ള മണ്ഡലമാണ് മധ്യപ്രദേശിലെ ഭോപ്പാൽ. മുൻ ആർഎസ്സ് അംഗവും വിശ്വ ഹിന്ദു പരിക്ഷത്തിന്റെ വനിത നേതാവ് കൂടിയാണിവർ. ഇക്കഴഞ്ഞ ഏപ്രിലിലായിരുന്നു പ്രജ്ഞ സിങ് ഠാക്കൂർ ബിജെപിയിൽ ചേർന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X