മദ്യപിച്ച് മദോന്‍മത്തനായി അയാള്‍ റൂമിലേക്ക് വന്നു.. ശാരീരിക സുഖമായിരുന്നു ലക്ഷ്യമിട്ടത്!

By Nimisha

സിനിമാരംഗത്തെ മോശം അനുഭവങ്ങളെക്കുറിച്ച് പല താരങ്ങളും തുറന്നുപറയാറുണ്ട്. ഹോളിവുഡ്, ബോളിവുഡ് ഭേദമില്ലാതെയാണ് ഇക്കാര്യത്തെക്കുറിച്ച് താരങ്ങള്‍ തുറന്നുപറഞ്ഞത്. കാസ്റ്റിങ്ങ് കൗച്ചിനെക്കുറിച്ചും മറ്റ് ആക്രമണങ്ങളെക്കുറിച്ചും താരങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ഞെട്ടലോടെയാണ് പ്രേക്ഷകര്‍ ഇത്തരം സംഭവങ്ങളെ നോക്കിക്കാണുന്നത്.

ബോളിവുഡ് സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിപ്പിക്കുന്നൊരു വെളിപ്പെടുത്തലുമായാണ് ഇപ്പോള്‍ സ്വര ഭാസ്‌കര്‍ രംഗത്തെത്തിയിട്ടുള്ളത്. സിനിമയിലെ തുടക്കകാലത്ത് സംവിധായകനില്‍ നിന്നും നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ചാണ് താരം വെളിപ്പെടുത്തിയിട്ടുള്ളത്.

അത്ര നല്ല കാര്യങ്ങളല്ല

അത്ര നല്ല കാര്യങ്ങളല്ല

പുരുഷന്‍മാര്‍ക്ക് മുന്നില്‍ കീഴടങ്ങാത്തതിനാല്‍ പ്രധാനപ്പെട്ട ചിത്രങ്ങളില്‍ നിന്നും തന്നെ ഒഴിവാക്കിയിരുന്നുവെന്ന് താരം പറയുന്നു. നിരവധി സംവിധായകര്‍ ഇത്തരത്തില്‍ തന്നെ ഒഴിവാക്കിയിട്ടുണ്ട്. ഒരു തരത്തിലുള്ള അഡ്ജസ്റ്റ്‌മെന്റിനും താന്‍ തയ്യാറാവില്ല എന്ന് അവര്‍ക്ക് കൃത്യമായി അറിയാവുന്നതിനാല്‍ അവര്‍ തന്നെ വിളിക്കാറില്ലെന്നും താരം പറയുന്നു.

ഷൂട്ടിങ്ങിനിടയിലെ ശല്യങ്ങള്‍

ഷൂട്ടിങ്ങിനിടയിലെ ശല്യങ്ങള്‍

കേള്‍ക്കുമ്പോള്‍ ഞെട്ടുമെങ്കിലും ചിത്രീകരണത്തിനിടയില്‍ മോശം അനുഭവങ്ങളിലൂടെയാണ് താന്‍ കടന്നുപോയിട്ടുള്ളതെന്ന് താരം പറയുന്നു. പൂവാല ശല്യവും കമന്റടിയും നേരിട്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയതെന്നും അഭിനേത്രി പറയുന്നു.

സംവിധായകന്റെ പെരുമാറ്റം

സംവിധായകന്റെ പെരുമാറ്റം

ബോളിവുഡ് സിനിമയിലെ തുടക്കക്കാലത്ത് പല സംവിധായകരും തന്നോട് മോശമായി പെരുമാറിയിട്ടുണ്ടെന്ന് സ്വര ഭാസ്‌കര്‍ പറയുന്നു. 56 ദിവസത്തെ ഔട്ട് ഡോര്‍ ചിത്രീകരണത്തിന് ശേഷം തിരിച്ച് റൂമിലേക്കെത്തിയപ്പോള്‍ സംവിധായകന്‍ വളരെ മോശമായി പെരുമാറിയിരുന്നു.

ശാരീരിക സുഖത്തിന് വേണ്ടി ശ്രമിച്ചു

ശാരീരിക സുഖത്തിന് വേണ്ടി ശ്രമിച്ചു

സിനിമയുടെ കഥ പറയാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയതിന് ശേഷം മദ്യവും സെക്‌സും ആവശ്യപ്പെട്ടിരുന്നു.നിരന്തരം ആ സംവിധായകന് മെസ്സേജ് അയയ്ക്കുമായിരുന്നു. ഒരു ദിവസം റൂമിലേക്ക് തേടിയെത്തിയിരുന്നു. എന്നാല്‍ മേക്കപ്പ് റിമൂവ് ചെയ്യുന്നതിനാല്‍ ആ സമയത്ത് റൂമില്‍ ലൈറ്റുണ്ടായിരുന്നില്ല. ഇതോടെ അദ്ദേഹം തിരികെപ്പോയെന്നും താരം പറയുന്നു.

മോശം പ്രവണതകളോട് യോജിപ്പില്ല

മോശം പ്രവണതകളോട് യോജിപ്പില്ല

സിനിമയിലെ മോശം പ്രവണതകളോട് മുഖം തിരിച്ച് നില്‍ക്കുന്ന ശൈലിയാണ് തന്റേതെന്ന് ഇവര്‍ പറയുന്നു. കാസ്റ്റിങ്ങ് കൗച്ചിന് ഇരയായിട്ടില്ല. ഇത്തരത്തിലുള്ള കാര്യങ്ങളില്‍ നിന്നും മാറി നില്‍ക്കുന്നതാണ് താരങ്ങള്‍ക്ക് നല്ലതെന്ന് സ്വര ഭാസ്‌കര്‍ പറയുന്നു.

സിനിമയില്‍ ഇത് പതിവാണ്

സിനിമയില്‍ ഇത് പതിവാണ്

കാസ്റ്റിങ്ങ് കൗച്ചും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും ഇപ്പോഴും തുടരുകയാണ്. സിനിമയിലെ തുടക്ക കാലത്ത് തന്നെ മോശം പ്രവണതകളില്‍ നിന്നും മാറി സഞ്ചരിക്കാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്ന് താരം പറയുന്നു. സ്വര ഭാസ്‌ക്കറിന്റെ വെളിപ്പെടുത്തലില്‍ ആകെ ഞെട്ടിയിരിക്കുകയാണ് സിനിമാലോകം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X