ഇത് ക്രിഞ്ച്, മുസ്ലീം സ്ത്രീകൾ ഇങ്ങനെ പെരുമാറുകയില്ല; മകളെ മുലയൂട്ടികൊണ്ട് കാറിലിരുന്ന് മേക്കപ്പ് ചെയ്ത് സ്വര
നടിയും ആക്ടിവിസ്റ്റുമായ സ്വര ഭാസ്ക്കറിനും സമാജ്‍വാദി പാർട്ടി നേതാവ് ഫഹദ് അഹമ്മദിനും 2023ലാണ് പെൺകുഞ്ഞ് പിറന്നത്. റാബിയ എന്നാണ് കുഞ്ഞിന് ദമ്പതികൾ നൽകിയിരിക്കുന്ന പേര്. പ്രാർഥന കേട്ടു... ഒരു അനുഗ്രഹം ലഭിച്ചു. ഒരു പാട്ട് മന്ത്രിച്ചു. ഞങ്ങളുടെ പെൺകുഞ്ഞ് റാബിയ ജനിച്ചത് 2023 സെപ്റ്റംബർ 23നാണ്. നന്ദിയും സന്തോഷവും നിറഞ്ഞ ഹൃദയത്തോടെ നിങ്ങളുടെ സ്നേഹത്തിന് നന്ദി.
ഇതൊരു പുതിയ ലോകമാണ് എന്നാണ് കുഞ്ഞിനൊപ്പമുള്ള ചിത്രം പങ്കുവച്ച് നടി സമൂഹ മാധ്യമത്തിൽ കുറിച്ചത്. ചിത്രങ്ങളിൽ കുഞ്ഞിന്റെ മുഖം വെളിപ്പെടുത്തിയിരുന്നില്ല. മകളുടെ സ്വകാര്യതയെ മാനിച്ച് ഇപ്പോഴും കുഞ്ഞിന്റെ ചിത്രങ്ങൾ സ്വര പങ്കിട്ടിട്ടില്ല. ഒരു വയസുള്ള മകൾക്കൊപ്പമുള്ള ദൈനംദിന ജീവിതത്തിലെ മനോഹരമായ നിമിഷങ്ങൾ നടി പലപ്പോഴും പങ്കുവെക്കാറുണ്ട്.

അത്തരത്തിൽ നടി ഏറ്റവും പുതിയതായി സോഷ്യൽമീഡിയയിൽ പങ്കിട്ട പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്. അമ്മയായുള്ള ജീവിതവും പ്രൊഫഷണൽ ലൈഫും ഒരേസമയം എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് ആരാധകർക്ക് കാണിച്ചുകൊടുക്കുകയാണ് പോസ്റ്റിലൂടെ സ്വര. കാർ യാത്രയ്ക്കിടെ മകളെ മുലയൂട്ടികൊണ്ട് ഫോൺ ക്യാമറയിൽ നോക്കി മേക്കപ്പ് ചെയ്യുന്ന സ്വരയാണ് ഫോട്ടോയിലുള്ളത്.
പച്ച പ്രിന്റഡ് കുർത്തയിൽ അതിസുന്ദരിയായിരുന്നു സ്വര. അതേസമയം മകൾ റാബിയ ഒരു വെളുത്ത ടീഷർട്ടും നീല പ്രിന്റഡ് ജമ്പ്‌സ്യൂട്ടും ധരിച്ച് അമ്മയുടെ മേക്കപ്പ് ബ്രഷും കയ്യിൽ പിടിച്ച് മടിയിൽ കിടക്കുന്നതും കാണാം. അമ്മയായശേഷമുള്ള ജീവിതം എങ്ങനെ പോകുന്നുവെന്ന് നിരന്തരമായി ചോദിക്കുന്നവർക്കുള്ള മറുപടിയായിരുന്നു സ്വരയുടെ പോസ്റ്റ്.
മോംമ്സ് ലൈഫ് ബി ലൈക്ക്, ബിഹൈന്റ് ദി സീൻസ്, ബ്രസ്റ്റ്ഫീഡിങ് മം എന്നിങ്ങനെയുള്ള ഹാഷ്ടാഗുകളും പോസ്റ്റിനൊപ്പം സ്വര ചേർത്തിരുന്നു. അതേസമയം പോസ്റ്റ് വൈറലായതോടെ പ്രശംസിച്ചും വിമർശിച്ചുമെല്ലാം കമന്റുകളുണ്ട്. അമ്മയായിട്ടും സ്വകാര്യ ജീവിതവും പ്രൊഫഷനും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകുന്നതിന് ഒരു വിഭാഗം നടിയെ പ്രശംസിച്ചു.
അതേസമയം ഇത്തരം പോസ്റ്റുകൾ അറപ്പുളവാക്കുന്നതും ക്രിഞ്ചുമാണെന്നും ഒരാൾ കുറിച്ചു. മുസ്ലീം മതവിശ്വാസിയെ വിവാഹം ചെയ്ത സ്വര ബുർഖ ധരിക്കാതെ പുറത്തിറങ്ങിയതിനെ വിമർശിച്ചും കമന്റുകളുണ്ടായിരുന്നു. മുസ്ലീം സ്ത്രീകൾ ഇങ്ങനെ പെരുമാറുകയില്ല. മുഖം മറയ്ക്കാതെ അവർ പുറത്തിറങ്ങുകയില്ലെന്നുള്ള തരത്തിലും ചിലർ കുറിച്ചു. നെഗറ്റീവ് കമന്റുകളോട് പൊതുവെ പ്രതികരിക്കാത്തയാളാണ് സ്വര.

അടുത്തിടെ മതപണ്ഡിതൻ മൗലാനാ സജ്ജാദ് നൊമാനിയെ സന്ദർശിച്ചതിന്റെ പേരിൽ സ്വര ഭാസ്‌കറിനെതിരെ കടുത്ത സൈബർ ആക്രമണം നടന്നിരുന്നു. പ്രവാചകൻ മുഹമ്മദ് നബിയെ ആദരിക്കാൻ തനിക്ക് ഒരു മതവും ജാതിയും തടസമല്ലെന്ന് സ്വര ഭാസ്‌കർ പറഞ്ഞതും വൈറലായിരുന്നു. ഞാൻ ഹിന്ദു മതത്തിലാണ് ജനിച്ചതെന്നത് ശരി തന്നെ. ഒരു മുസ്ലീമിനെയാണ് ഞാൻ വിവാഹം കഴിച്ചതെന്നതും ശരിയാണ്. ഒരു ശരി കൂടി പറയട്ടെ.
പ്രവാചകൻ മുഹമ്മദ് നബിയെ ആദരിക്കാൻ എനിക്ക് ഒരു മതവും ജാതിയും പ്രശ്നമല്ല എന്നായിരുന്നു സ്വര ഭാസ്‌കർ പറഞ്ഞത്. 2023ൽ ആയിരുന്നു സ്വരയുടെ വിവാഹം. മഹാരാഷ്ട്രയിലെ സമാജ്‌വാദി പാർട്ടിയുടെ യൂത്ത് വിങ് പ്രസിഡന്റാണ് ഭർത്താവ് ഫഹദ്.


Click it and Unblock the Notifications