ആ രംഗം കണ്ടപ്പോൾ തൊലിയുരിഞ്ഞ് പോയി!! വീരെ ദി വെഡ്ഡിങിനെ വിമർശിച്ച് യുവാവ്, നടിയുടെ ഉഗ്രൻ മറുപടി

സ്‌ക്രീനില്‍ ഹോട്ട് രംഗം വന്നപ്പോള്‍ നാണംകെട്ടുപോയി

റിലീസാകും മുൻപ് തന്നെ വിവാദങ്ങൾ തേടിയെത്തിയ ചിത്രമായിരുന്നു വീരെ ദി വെഡ്ഡിങ്. സോനം കപൂർ, കരീന കപൂർ, സ്വര ഭാസ്ക്കർ , ശിഖ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം പുറത്തിറങ്ങും മുൻപ് തന്നെ വിവാദങ്ങളുടെ പറുദ്ദീസയായ ചിത്രം റിലീസിനു ശേഷവും ഇതേ അവസ്ഥ തന്നെയാണ്.

വീരെ ദി വെഡ്ഡിങ് ബോക്സ് ഓഫീസിൽ വൻ ചലനമാണ് ഉണ്ടായിരിക്കുന്നത്. ചിത്രം റിലീസിനെത്തി ആദ്യ ആഴ്ചയിൽ തന്നെ റെക്കോർഡ് കളക്ഷനാണ് നേടിയിരിക്കുന്നത്. എന്നാൽ ചിത്രം റെക്കോർഡ് കളക്ഷൻ നേടി മുന്നേറുകയാണെങ്കിലും ചിത്രത്തിനെ കുറിച്ച് വിമർശനങ്ങളാണ് കൂടുതൽ ഉയർന്ന് കേൾക്കുന്നത്. ചിത്രത്തിലെ ചില രംഗങ്ങളാണ് ഇതിനു കാരണം.

ലൈംഗികതയ്ക്ക്  പ്രധാന്യം

ലൈംഗികതയ്ക്ക് പ്രധാന്യം

നായിക പ്രധാന്യം നൽകുന്ന ചിത്രമാണ് വീരെ ദി വെഡ്ഡിങ്. ചിത്രത്തിലെ പല രംഗങ്ങളുമാണ് ആളുകളെ ചെടിപ്പിച്ചിരിക്കുന്നത്. ലൈംഗികതയുടെ അതിപ്രസരമാണ് ചിത്രത്തിലെന്ന് ആദ്യം തന്നെ വാർത്തകൾ പ്രചരിച്ചിരുന്നു. ചിത്രത്തിലെ ചില സീനുകൾക്ക് നേരെയാണ് ഇപ്പോൾ വ്യാപക സൈബർ ആക്രമണം നടക്കുന്നത്. നടി സ്വരഭാസ്ക്കറിനെ ലക്ഷ്യമിട്ട് സോഷ്യൽ മീഡിയയിൽ വൻ സൈബർ ആക്രമണമാണ് നടക്കുന്നത്. ചിത്രത്തിലെ താരത്തിന്റെ ചില ബോൾഡൻ രംഗങ്ങളാണ് ഇപ്പോൾ വിവാദങ്ങൾക്ക് കാരണായിരിക്കുന്നത്.

 കുടുംബപ്രേക്ഷകർക്ക് പറ്റിയ ചിത്രമല്ല

കുടുംബപ്രേക്ഷകർക്ക് പറ്റിയ ചിത്രമല്ല

ചിത്രത്തിൽ ലൈംഗികതയെ ഉയർത്തി കാട്ടുന്ന വിധത്തിലുളള സ്വരയുടെ രംഗമാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. സിനിമ കണ്ടതിനു ശേഷം ഒരാൾ ഇതിനെ കുറിച്ച് നടത്തിയ വിമർശനം സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായിരിക്കുകയാണ്. '' ഞാൻ വീരെ ദി വെഡ്ഡിങ് മുത്തശ്ശിക്കൊപ്പമാണ് കണ്ടത്. സ്കീനിൽ മോശമായ രംഗങ്ങൾ കണ്ടപ്പോൾ താൻ നാണം കെട്ട് പോയി. ഞാൻ ഒരു ഇന്ത്യക്കാരിയാണ്. സിനിമ കണ്ടതിനു ശേഷം തിരികെ വീട്ടിലേയ്ക്ക് പോയപ്പോൾ മുത്തശ്ശി തന്നോട് ഇങ്ങനെ പറഞ്ഞുവെന്നും അയാൾ ട്വീറ്റ് ചെയ്തു.വീരെ ദി വെഡ്ഡിങ്ങിലൂടെ താൻ നാണം കെട്ടു പോയെന്നും അയാൾ ട്വീറ്റ് ചെയ്തു.

അഡൾട്ട് കണ്ടന്റ്

അഡൾട്ട് കണ്ടന്റ്

എന്നാൽ ഇയാളുടെ ട്വീറ്റ് സ്വരയെ ചെടിപ്പിച്ചിരുന്നു. അഡൾട്ട് കണ്ടന്റ് ഉണ്ടെന്ന് ചിത്രത്തിന്റെ ട്രെയിലറിൽ തന്നെ വ്യക്തമാക്കിയിരുന്നു. ഇത്രയും സംസ്കാര സമ്പന്നരായ വ്യക്തി ചിത്രം കാണാൻ മുത്തശ്ശിയേയും കൊണ്ട് പോയതെന്ന് താരം ചോദിക്കുന്നുണ്ട്. അതേസമയം താരത്തിനെതിരെ വിമർശനങ്ങൾ മാത്രമല്ല നടിയെ പിന്തുണച്ചു ആളുകൾ രംഗത്തെത്തുന്നുണ്ട്. ചിത്രചത്തിൽ ചില അഡൾട്ട് ഓൾലി രംഗങ്ങളുണ്ടെന്ന് ട്രെയിലറിൽ തന്നെ വ്യക്തമാക്കിയിരുന്നു.

നടിയെ ട്രോളിയവർക്ക് പരിഹാസം

നടിയെ ട്രോളിയവർക്ക് പരിഹാസം

ഇത്തരം അഡൾട്ട് കണ്ടന്റിനെ കുറിച്ച് ഇംഗ്ലീഷിൽ തെറ്റുകൂടാതെ എഴുതാൻ അറിയാത്തവരാണ് ഇത്തരം ചിത്രങ്ങൾ കാണാൻ മുത്തശ്ശിയേയും കൊണ്ടു പോകുന്നതും താരത്തിനോട് ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നതെന്നും ചിലർ പരിഹസിക്കുന്നുണ്ട്. ഈ ട്വിറ്റിനും സ്വര മറുപടി നൽകിയിട്ടുണ്ട്. ചില ട്വിറ്റുകൾ ഐടി ടിക്കറ്റുകൾ സ്പോൺസർ ചെയ്യുന്നത് പോലെയുണ്ട്. ചുരുങ്ങിയത് ട്വിറ്റുകളെങ്കിലും എന്നായിരുന്നു താരത്തിന്റെ മറുപടി.

 ചിത്രത്തിന് എ സർട്ടിഫിക്കറ്റ്

ചിത്രത്തിന് എ സർട്ടിഫിക്കറ്റ്

ഹോട്ട് രംഗങ്ങൾ ഉള്ളതു കൊണ്ട് വീരെ ദി വെഡ്ഡിങിന് എ സർട്ടിഫിക്കറ്റായിരുന്നു സെൻസർ ബോർഡ് നൽകിയത്. ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത് സഭ്യമായ ഭാഷയല്ലാത്തതു കൊണ്ടാണ് എ സർട്ടിഫിക്കറ്റ് ലഭിക്കാൻ കാരണമെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ ഇന്നത്തെ സമൂഹം നിത്യ ജീവിതത്തിൽ ഇത്തരം ഭാഷകൾ ഉപയോഗിക്കുന്നുണ്ടെന്ന് സെൻസർബോർഡിലെ ഒരു വിഭാഗക്കാർ ഉന്നയിച്ചിരുന്നു. എന്നാൽ ഒരു കൂട്ടർ അത് അംഗീകരിച്ചിരുന്നില്ലെന്നു ബോര്‍ഡിനേട് അടുത്ത വൃത്തങ്ങള്‍ ഡെക്കാന്‍ ക്രോണിക്കിളിനോട് വ്യക്തമാക്കിയിരുന്നു.

 തങ്ങൾ ഹാപ്പി

തങ്ങൾ ഹാപ്പി

അതേസമയം സെൻസർ ബോർഡിന്റെ ഈ തീരുമാനത്തോട് തങ്ങൾക്ക് യാതൊരു തരത്തിലുമുള്ള എതിർപ്പില്ലെന്ന് ചിത്രത്തിന്റെ നിർമ്മാതാക്കളായ റിയ കപൂറും എക്ത കപൂറും പറഞ്ഞു. തങ്ങളുടെ അച്ഛന്‍ പോലും സഹകരിക്കുന്ന ചിത്രം നിര്‍മ്മിക്കാന്‍ സാധിക്കുമെങ്കില്‍ ഒരു സ്ത്രീയ്ക്കും ഈ ചിത്രത്തെ ഓര്‍ത്ത് ലജ്ജിക്കേണ്ടി വരില്ലെന്നും റിയ വ്യക്തമാക്കുന്നുണ്ട്. റിയയുടെയും സോനത്തിന്റെയും അച്ഛനായ അനില്‍ കപൂറിന്റെ പ്രൊഡക്ഷന്‍ കമ്പനിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X