ചര്‍ച്ച കഴിഞ്ഞിറങ്ങവെ അയാളെന്നെ ചുംബിച്ചു; സ്വര ഭാസ്‌കറിന്റെ വെളിപ്പെടുത്തല്‍

By Rajesh Mc

ദില്ലി: വിവാദങ്ങളില്‍ പലപ്പോഴും ചെന്നുപെടാറുണ്ട് സ്വര ഭാസ്‌കര്‍. മറച്ചുവെയ്ക്കുന്ന കാര്യങ്ങളില്‍ അഭിപ്രായം തുറന്ന് പറയുന്നതാണ് പലപ്പോഴും ഇതിന് കാരണമാകുന്നത്. വീരേ ദി വെഡ്ഡിംഗ് എന്ന ചിത്രത്തിലെ താരത്തിന്റെ കഥാപാത്രവും ഇതുപോലൊരു പൊളിച്ചെഴുത്താണ്. എന്നാല്‍ ഇതിനിടെയാണ് ലോക സിനിമയില്‍ തന്നെ താരങ്ങള്‍ക്ക് നേരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ വെളിപ്പെടുത്തുന്ന പട്ടികയില്‍ താനുമുണ്ടെന്ന് സ്വര വ്യക്തമാക്കുന്നത്.

ബോളിവുഡിലെ വനിതാ താരങ്ങള്‍ ഇതേക്കുറിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ല. അപ്പോഴാണ് തന്റെ വ്യക്തിപരമായ അനുഭവം സ്വര വെളിപ്പെടുത്തുന്നത്. ഒരു വമ്പന്‍ നിര്‍മ്മാതാവിന്റെ മാനേജറില്‍ നിന്നുമാണ് സ്വരയ്ക്ക് നേരെ കൈയേറ്റം നടന്നത്. ഒരു ചര്‍ച്ചയില്‍ പങ്കെടുക്കവെയായിരുന്നു മോശം പെരുമാറ്റം. സ്വരയുടെ വിലാസത്തെക്കുറിച്ച് തുടരെ ചോദിച്ച് കൊണ്ടിരുന്നതോടെ മീറ്റിംഗിന്റെ സ്വഭാവം തന്നെ മാറുന്നതായി താരത്തിന് അനുഭവപ്പെട്ടു. എങ്ങിനെയെങ്കിലും മീറ്റിംഗ് കഴിഞ്ഞ് പുറത്തിറങ്ങണമെന്നാണ് ചിന്തിച്ചത്.

swara

ചര്‍ച്ച കഴിഞ്ഞതോടെ പുറത്തേക്കിറങ്ങാന്‍ ഒരുങ്ങിയ സ്വരയെ മാനേജര്‍ ചുംബിക്കാന്‍ ശ്രമിക്കുകയായിരുന്നു. 'അയാള്‍ എന്നെ ചുംബിക്കാനാണ് ശ്രമിച്ചത്. ഐ ലവ് യൂ ബേബി എന്ന് പറഞ്ഞ് കൊണ്ടായിരുന്നു നടപടി. പറ്റില്ലെന്ന് ആംഗ്യം കാണിച്ച് തല കുലിക്കിയതോടെ തലമുടിയാണ് അയാളുടെ വായില്‍ പോയത്. ഇതും കാസ്റ്റിംഗ് കൗച്ചിന്റെ ഭാഗമാണ്', സ്വര വിവരിക്കുന്നു. തനിക്ക് ഫെമിനിസമെന്നാല്‍ വെറും സമത്വമല്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. തുല്യമായ അവസരം കൂടിയാണ് വേണ്ടത്. ഇന്ത്യയിലെ പല സമൂഹത്തിനും ഇത് ലഭിക്കുന്നില്ല.

എന്നാല്‍ കാസ്റ്റിംഗ് കൗച്ചില്‍ നിന്നും രക്ഷപ്പെടാന്‍ ഒരേയൊരു മാര്‍ഗ്ഗം മാത്രമാണ് ഉള്ളതെന്നും സ്വര ഭാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു. അത് പറ്റില്ലെന്ന് തുറന്ന് പറയുകയാണ്, ഒരു അവസരം ചിലപ്പോള്‍ നഷ്ടപ്പെട്ടേക്കാമെന്ന് മാത്രം. അടുത്തിടെ പുറത്തിറങ്ങിയ സിനിമയില്‍ സ്വരയുടെ അശ്ലീല രംഗം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X