ഐശ്വര്യയുടെ ജീൻസിന്റെ സൈസ് നോക്കി; വിശ്വസിക്കാൻ പറ്റിയില്ല; സ്വാസ്തിക മുഖർജിയുടെ വാക്കുകൾ

സൗന്ദര്യത്തിൽ പകരം വെക്കാനില്ലാത്ത നടിയാണ് ഐശ്വര്യ റായ്. 49 വയസ്സിലും ഐശ്വര്യയുടെ അഴകിന് കോട്ടം തട്ടിയിട്ടില്ല. ഏറെ നാളുകൾക്ക് ശേഷം പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിൽ ഐശ്വര്യയെ കണ്ട ഏവരും ആശ്ചര്യപ്പെട്ടു. അപ്സരസിന്റെ സൗന്ദര്യവുമായി നന്ദിനി എന്ന കഥാപാത്രത്തെ ഐശ്വര്യ മികവുറ്റതാക്കി. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഐശ്വര്യ തിരിച്ച് വന്ന സിനിമ കൂടിയാണ് പൊന്നിയിൻ സെൽവൻ. ഐശ്വര്യയുടെ പുതിയ സിനിമകളൊന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

അതേസമയം സിനിമാ രം​ഗത്ത് വീണ്ടും സജീവമാകാനാണ് തന്റെ തീരുമാനമെന്ന് അടുത്തിടെ നടി വ്യക്തമാക്കിയിട്ടിണ്ട്. പ്രത്യേകിച്ചും പാൻ ഇന്ത്യൻ, ബി​ഗ് ബജറ്റ് ചിത്രങ്ങൾ വ്യപകമായിക്കൊണ്ടിരിക്കുന്ന സമയത്ത് ഐശ്വര്യക്ക് മുമ്പിലുള്ള സാധ്യതകൾ ഏറെയാണ്. ബോളിവുഡിനൊപ്പം തെന്നിന്ത്യൻ സിനിമാ രം​ഗത്തോടും ഐശ്വര്യക്ക് പ്രിയമുണ്ട്. ഹിന്ദി സിനിമാ രം​ഗത്ത് മുൻനിര നായികയായപ്പോഴും തമിഴ് സിനിമാ ലോകത്തെ ഐശ്വര്യ മറന്നില്ല. തെന്നിന്ത്യൻ ഭാഷകൾക്ക് പുറമെ ബം​ഗാളി ഭാഷയിലും ഐശ്വര്യ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

Aishwarya Rai

2003 ൽ പുറത്തിറങ്ങിയ ചോക്കർ ബാലി എന്ന ചിത്രത്തിലൂടെയായിരുന്നു ഇത്. ഋതുപർണഘോഷ് സംവിധാനം ചെയ്ത സിനിമ നിരൂപക പ്രശംസ നേടി. നടി സ്വാസ്തിക മുഖർ‌ജിയും ഈ ചിത്രത്തിൽ ഒരു വേഷം ചെയ്തിരുന്നു. സിനിമയിൽ ഐശ്വര്യ റായ്ക്കൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് സ്വാസ്തിക മുഖർജി.

ഐശ്വര്യടെ ഫിറ്റ്നെസ് തന്നെ അത്ഭുതപ്പെടുത്തിയിരുന്നെന്ന് സ്വാസ്തിക പറയുന്നു. ഞാൻ ഐശ്വര്യയുടെ അടുത്ത് പോയി അവരുടെ ജീൻസിന്റെ സൈസ് നോക്കി. കാരണം ഇത്രയും മെലിഞ്ഞവർക്ക് മുതിർന്നവരുടെ വലുപ്പത്തിലുള്ള വസ്ത്രങ്ങൾ ധരിക്കാൻ പറ്റുമെന്ന് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. എന്റെ ഇടുപ്പിന് ഐശ്വര്യയുടേതിനേക്കാൾ രണ്ട് ഇഞ്ച് കൂടുതലായിരുന്നു. എന്റെ ഇടുപ്പ് 26 ഇഞ്ചാകണം, അതിന് വേണ്ടി തന്നെക്കൊണ്ട് പറ്റുന്ന എന്തും ചെയ്യുമെന്ന് അന്ന് വീട്ടിൽ പോയി അമ്മയോട് പറഞ്ഞു.

Aishwarya Rai


യാദൃശ്ചികമായി ഇത്തരം പ്രചോദനങ്ങൾ വരുന്നത് നല്ലതാണെന്നും സ്വാസ്തിക മുഖർജി അഭിപ്രായപ്പെട്ടു. സിനിമയിൽ താൻ നല്ല ആഭരണങ്ങളും വസ്ത്രങ്ങളുമായിരുന്നു ധരിച്ചത്. ബനാറസിലെ ഷൂട്ടിം​ഗ് വേളയിൽ ഋതുപർണഘോഷിന്റെ ഫിലിം മേക്കിം​ഗിനെ അടുത്തറിയാൻ സാധിച്ചെന്നും സ്വാസ്തിക മുഖർജി പറഞ്ഞു.

ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ കരിയറിൽ വലിയ ജനപ്രീതി നേടിയിരിക്കുകയാണ് ബം​ഗാളി നടിയായ സ്വാസ്തിക മുഖർജി. പാതാൾ ലോക്, ഖ്വാല എന്നീ പ്രൊജക്ടുകളിൽ സ്വാസ്തിക ചെയ്ത വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. വരാനിരിക്കുന്ന നിഖോജ് എന്ന ബം​ഗാളി സീരീസിലും ശ്രദ്ധേയ വേഷം സ്വാസ്തിക ചെയ്യുന്നുണ്ട്. സ്വാസ്തികയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ നേരത്തെ സിനിമാ ലോകത്ത് ചർച്ചയായിരുന്നു. മ്യുസീഷ്യൻ പ്രൊമിത് സെന്നിനെയാണ് സ്വാസ്തിക വിവാഹം ചെയ്തത്.

18ാം വയസ്സിലായിരുന്നു വിവാഹം. 2000 ൽ ഒരു മകളും ദമ്പതികൾക്ക് പിറന്നു. കുറച്ച് വർഷങ്ങൾക്കുള്ളിൽ ഇവർക്കിടയിൽ പ്രശ്നങ്ങൾ ഉടലെടുത്തു. ഭർത്താവ് തന്നെ ശാരീരികമായി ഉപദ്രവിച്ചെന്ന് സ്വാസ്തിക ആരോപിച്ചു. വേർപിരിഞ്ഞ ശേഷം മകളെ ഒറ്റയ്ക്കാണ് സ്വാസ്തിക വളർത്തുന്നത്.

സ്വാസ്തികയ്ക്ക് പുറമെ നിരവധി സഹപ്രവർത്തകർ ഐശ്വര്യയെക്കുറിച്ച് അഭിമുഖങ്ങളിൽ സംസാരിച്ചിട്ടുണ്ട്. പൊന്നിയിൻ സെൽവന് ശേഷം ഐശ്വര്യ ചെയ്യാൻ പോകുന്ന സിനിമ ഏതാണെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. തമിഴിൽ അജിത്തിന്റെ പുതിയ ചിത്രത്തിൽ നായികയായേക്കും എന്ന് സൂചനകളുണ്ടെങ്കിലും ഇത് സംബന്ധിച്ച് ഔദ്യോ​ഗിക വിവരമൊന്നും പുറത്ത് വന്നിട്ടില്ല.

Read more about: aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X