പാട്ടും ഡാന്‍സും പ്രണയവും കൊണ്ട് ശ്രീദേവി അത്ഭുതമായിരുന്നു! പ്രതിമ പണിയാനൊരുങ്ങി സ്വിസ് ഗവണ്‍മെന്റ്
ഫെബ്രുവരിയിലായിരുന്നു ഇന്ത്യന്‍ സിനിമാപ്രേമികളെ നിരാശയിലാക്കി നടി ശ്രീദേവി മരണത്തിന് കീഴടങ്ങിയത്. ദുബായില്‍ നിന്നും മരിച്ച ശ്രീദേവിയുടെ മരണം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇത്തവത്തെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരവും ശ്രീദേവിയെ തേടി എത്തിയിരുന്നു. ബാലതാരമായി സിനിമയിലെത്തിയ ശ്രീദേവിയ്ക്ക് മരിക്കുന്നത് വരെ നായികയായി തന്നെ സിനിമയില്‍ അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ചിരുന്നു.

ശ്രീദേവിയോടുള്ള ആദരസൂചകമായി സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നടിയുടെ പ്രതിമ പണിയാനുള്ള തീരുമാനം കൈ കൊണ്ടിരിക്കുകയാണ് സ്വിസ് ഗവണ്‍മെന്റ്. സംഗീതം, നൃത്തം, പ്രണയരംഗങ്ങള്‍ കൊണ്ടും സ്വിറ്റ്‌സര്‍ലാന്‍ഡിനെ ഇന്ത്യക്കാരുടെ പ്രിയപ്പെട്ടതാക്കിയതില്‍ ശ്രീദേവിയുടെ പങ്ക് വളരെ വലുതായിരുന്നു. അത് വിസ്മരിക്കാന്‍ കഴിയില്ലെന്നാണ് സ്വിസ് ഗവണ്‍മെന്റ് പറയുന്നത്. നേരത്തെ ഇന്റര്‍ലോക്കണില്‍ യഷ് ചോപ്രയുടെ പ്രതിമ സ്വിസ് ഗവണ്‍മെന്റ് സ്ഥാപിച്ചിരുന്നു.
1964 ല്‍ പുറത്തിറങ്ങിയ രാജ് കുമാര്‍ സിനിമയായ സംഗമാണ് സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ചിത്രീകരിച്ച ആദ്യ ഇന്ത്യന്‍ സിനിമ. ശേഷം സ്വിറ്റ്‌സര്‍ലാന്‍ഡ് ഇന്ത്യന്‍ സിനിമയുടെ പ്രിയപ്പെട്ട ലൊക്കേഷനായി മാറിയിരുന്നു. അവിടുത്തെ ആല്‍പൈന്‍ ഭംഗിയായിരുന്നു ശ്രദ്ധിക്കപ്പെട്ടിരുന്നത്. ശ്രീദേവിയുടെ ഹിറ്റ് ചിത്രമായ ചാന്ദ്‌നിയിലെ ഒരുവിധം എല്ലാ ഗാനങ്ങളും ചിത്രീകരിച്ചത് സ്വീറ്റ്‌സര്‍ലാന്‍ഡില്‍ നിന്നുമായിരുന്നു.


Click it and Unblock the Notifications