ഞാന്‍ പ്രണയത്തിലാണ്, കുടുംബത്തിന്റെ പിന്തുണയുണ്ട്! വിവാഹത്തെ കുറിച്ച് പറഞ്ഞ് തപ്‌സി പന്നുവും അമ്മയും
ലോക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് തിയറ്ററുകളിലേക്ക് എത്തിയതിനാല്‍ നടി തപ്‌സി പന്നു നായികയായിട്ടെത്തിയ ഥപട് എന്ന സിനിമ ഓണ്‍ലൈനില്‍ നിരന്തരം ചര്‍ച്ചയായി മാറിയിരുന്നു. സിനിമയിലെ പ്രകടനം വിലയിരുത്തി തപ്‌സിയ്ക്കും അഭിനന്ദനങ്ങളും വിമര്‍ശനങ്ങളും നേരിടേണ്ടി വരികയും ചെയ്തിരുന്നു.
സിനിമാ വിശേഷങ്ങള്‍ മാത്രമല്ല, തപ്‌സിയുടെ പ്രണയത്തെ കുറിച്ചുള്ള വിശേഷങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. നേരത്തെ തനിക്കൊരു പ്രണയമുണ്ടെന്ന കാര്യം നടി വെളിപ്പെടുത്തിയിരുന്നു. മാതിയസ് ബോ എന്ന ബാഡ്മിന്റണ്‍ കളിക്കാരനുമായി നടി ഡേറ്റിങ്ങിലാണെന്നുമുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു. ഒരു അഭിമുഖത്തിനിടെ തപ്‌സി തന്നൊയാണ് അക്കാര്യം പറഞ്ഞത്.

എന്റെ പ്രണയം രഹസ്യമാക്കി വെക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. താന്‍ അദ്ദേഹവുമായി പ്രണയത്തിലാണെങ്കിലും വീട്ടുകാരുടെ അഭിപ്രായമെന്താണെന്ന ചിന്ത തന്നെ അലട്ടിയിരുന്നതായും നടി അന്ന് പറഞ്ഞിരുന്നു. എന്നാല്‍ വീണ്ടും പിങ്ക്‌വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അമ്മയ്‌ക്കൊപ്പം ഇരുന്ന് കൊണ്ട് തന്റെ പ്രണയത്തെ കുറിച്ച് പറയുകയാണ് നടി. വിവാഹത്തിന്റെ പേരില്‍ തനിക്ക് സമ്മര്‍ദ്ദങ്ങളൊന്നുമില്ലെന്ന് കൂടി നടി വ്യക്തമാക്കിയിരിക്കുകയാണ്.
എന്റെ ജീവിതത്തില്‍ ഒരാളുണ്ട്. എന്റെ വീട്ടുകാര്‍ക്ക് അത് അറിയുകയും ചെയ്യാം. ഒന്നും രഹസ്യമാക്കി വെക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. എന്റെ ജീവിതത്തില്‍ ആരെങ്കിലും ഉണ്ടെന്ന് പറയുന്നത് എനിക്ക് അഭിമാനമാണ്. എന്നാല്‍ തലക്കെട്ടുകള്‍ക്ക് വേണ്ടി ഇതേ കുറിച്ച് ഞാന്‍ സംസാരിക്കുകയുമില്ലെന്നും നടി പറയുന്നു. അതേ സമയം പ്രണയിക്കുന്നത് ആരെയാണെന്ന കാര്യം നടി വ്യക്തമാക്കിയില്ല. ഇതോടെ മാതിയസ് ബോയുമായിട്ടുള്ള പ്രണയമാണെന്ന് തന്നെ ആരാധകര്‍ പറയുകയാണ്.

തപ്‌സിയുടെ എല്ലാ തീരുമാനങ്ങള്‍ക്ക് പിന്നിലും നെടുംതൂണായി നില്‍ക്കുന്നത് അമ്മ നിര്‍മല്‍ജീത് പന്നു ആണ്. മകളുടെ വിവാഹം സംബന്ധിച്ച് ഒരുപാട് ചോദ്യങ്ങള്‍ നിര്‍മല്‍ജീതിന് നേരിടേണ്ടി വന്നിരുന്നു. തപ്‌സിയുടേത് ഇന്ത്യയിലെ വലിയൊരു വിവാഹമായി നടത്താന്‍ താല്‍പര്യമില്ല. എന്റെ വിവാഹവും അടുത്ത കുടുംബാംഗങ്ങള്‍ക്കൊപ്പം ചെറിയൊരു പരിപാടിയായിട്ടാണ് നടത്തിയത്. മൂന്ന് നാല് ദിവസം കല്യാണം നടത്താന്‍ ഇഷ്ടപ്പെടുന്നില്ലെന്നും ഒറ്റ ദിവസം കൊണ്ട് തന്നെ വിവാഹം നടത്തുന്നതാണ് ഇഷ്ടമെന്നും തപ്‌സിയുടെ മാതാവ് പറയുന്നു.


Click it and Unblock the Notifications











