ഭർത്താവിന് ഉത്തരം കൊടുക്കേണ്ട, ഒന്നിലും ഇടപെടില്ല, ഞങ്ങൾക്ക് ജോയിന്റ് അക്കൗണ്ടില്ല: തപ്സി പന്നു
സ്വകാര്യ ജീവിതത്തെക്കുറിച്ച് അധികം തുറന്ന് സംസാരിക്കാൻ താൽപര്യമില്ലാത്ത നടിയാണ് തപ്സി പന്നു. മറ്റ് ബോളിവുഡ് താരങ്ങളെ പോലെ വിവാഹം ബി ടൗണിലെ സംസാര വിഷയമാകണം എന്ന ആഗ്രഹവും തപ്സിക്കില്ല. 2023 ലാണ് തപ്സി വിവാഹം ചെയ്തത്. ബാഡ്മിന്റൺ കോച്ചായ മതിയാസ് ബോ ആണ് ഭർത്താവ്. ഡെൻമാർക്കിൽ നിന്നുള്ള മതിയാസ് തപ്സിയുമായി ഒരു പതിറ്റാണ്ടിലേറെയായി പ്രണയത്തിലായിരുന്നു. പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും തുറന്ന് സംസാരിക്കുകയാണ് തപ്സിയിപ്പോൾ. ഫിലിം ഫെയറുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.
11 വർഷം പ്രണയിച്ച ശേഷമാണ് വിവാഹം ചെയ്തത്. അന്നും ഇന്നും ഈ ബന്ധം ലോങ് ഡിസ്റ്റൻസ് ആണ്. ഞങ്ങൾ ഡേറ്റ് ചെയ്യാൻ തുടങ്ങി ഒരു വർഷത്തിനുള്ളിൽ മതിയാസ് എന്നെ പ്രൊപ്പോസ് ചെയ്തു. കഴിഞ്ഞ വർഷം ഡിസംബറിലാണ് വിവാഹ രജിസ്റ്ററിൽ ഒപ്പ് വെച്ചത്. പ്രൊപ്പോസ് ചെയ്ത അതേ ദിവസം വിവാഹത്തിനായി തെരഞ്ഞെടുത്തെന്നും തപ്സി പറയുന്നു.

ദുബായിൽ വെച്ചാണ് എന്നെ പ്രോപ്പോസ് ചെയ്തത്. ഞങ്ങൾ ആദ്യം കണ്ടതും ദുബായിൽ വെച്ചായിരുന്നു. നാടകീയതകളൊന്നുമില്ലാതെ സ്വാഭാവികമായാണ് പ്രൊപ്പോസ് ചെയ്തത്. സമ്മതമാണ്, പക്ഷെ ഇപ്പോഴല്ലെന്ന് ഞാൻ പറഞ്ഞു. ഡേറ്റ് ചെയ്ത് ഒരു വർഷത്തിനുള്ളിൽ എന്നെ വിവാഹം ചെയ്യാൻ തീരുമാനിച്ചതിൽ അത്ഭുതം തോന്നി. നീ ഇപ്പോൾ വിവാഹം ചെയ്യണമെന്നല്ല, ഞാനുദ്ദേശിക്കുന്നത് സത്യസന്ധമായി പറഞ്ഞതാണ്. വിവാഹം ഇഷ്ടമുള്ളപ്പോൾ മതിയെന്ന് മതിയാസ് പറഞ്ഞു.
ഞാൻ ഓക്കെ പറഞ്ഞു. പിന്നീട് എപ്പോഴാണ് നമ്മുടെ വിവാഹമെന്ന് അദ്ദേഹമെന്നോട് ചോദിച്ചിട്ടില്ല. പത്ത് വർഷത്തെ ഡേറ്റിംഗിന് ശേഷം ഒരു പാർട്ടി നടത്താമെന്ന് തീരുമാനിച്ചു. ഒരു പതിറ്റാണ്ട് ബന്ധം നീണ്ട് നിന്നതിന്റെ ആഘോഷമായിരുന്നു ഞങ്ങളുടെ വിവാഹം. വവാഹത്തിന് മുമ്പ് എനിക്കുള്ള കണ്ടീഷൻ ഒന്നും മാറരുതെന്നായിരുന്നു. ഒന്നും മാറിയിട്ടില്ല. ഞങ്ങളുടെ ജീവിതം പഴയത് പോലെ തന്നെയാണ്. ആകെയുള്ള മാറ്റം മതിയാസ് കരിയറിൽ നിന്ന് വിരമിച്ചതാണ്.

ഓർമ വെച്ച കാലം മുതൽ ബാഡ്മിന്റൺ കളിക്കുന്ന ആളാണ്. കുടുംബത്തോടൊപ്പവും മറ്റും സമയം ചെലവഴിക്കണം എന്നാഗ്രഹിക്കുന്നു. അതുകൊണ്ടാണ് ഭർത്താവ് കരിയറിൽ നിന്ന് വിരമിച്ചതെന്നും തപ്സി വ്യക്തമാക്കി. ലോങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പായത് കൊണ്ടാണ് തങ്ങളുടെ ബന്ധം മുന്നോട്ട് പോയതെന്ന് കരുതുന്നെന്നും തപ്സി പന്നു വ്യക്തമാക്കി.
ഞങ്ങൾ രണ്ട് പേരും എപ്പോഴും പരസ്പരം കാണുന്നില്ല. 24 മണിക്കൂറും പരസ്പരം അറ്റൻഷൻ ആവശ്യപ്പെടുന്നില്ല. ഞങ്ങൾ വ്യത്യസ്തരായ രണ്ട് വ്യക്തികളാണ്. വ്യക്തിപരമായി വളരും. പരസ്പരം നല്ല സമയം ഒരുമിച്ച് ചെലവഴിക്കും. എല്ലാ മാസവും ഞങ്ങൾ കാണുമായിരുന്നു. ആ സമയം വളരെ മൂല്യമുള്ളതാണ്. ഇന്ന് അദ്ദേഹം വിരമിച്ചതിനാൽ കൂടുതൽ സമയം എനിക്കൊപ്പം ചെലവഴിക്കുന്നു.
ഞങ്ങൾ രണ്ട് പേരും പരസ്പരം ഒന്നിനും പറയേണ്ടതില്ല. ഞങ്ങളുടെ പ്രൊഫഷണലായും വ്യക്തിപരമായുമുള്ള തീരുമാനങ്ങളിൽ പരസ്പരം ഇടപെടാറില്ല. തന്റെ കാര്യങ്ങൾ താൻ തന്നെയാണ് നോക്കുന്നതെന്ന് തപ്സി പറയുന്നു. ഞങ്ങൾക്ക് ജോയിന്റ് അക്കൗണ്ട് ഇല്ല. താൻ വിവാഹം ചെയ്യാൻ തയ്യാറായതിൽ മാതാപിതാക്കൾക്ക് സന്തോഷമുണ്ട്. കാരണം അവർ ഭയന്നത് ഞാൻ വിവാഹം ചെയ്യില്ലേ എന്നായിരുന്നു. എന്നാണ് ഞാൻ വിവാഹം ചെയ്യുന്നതെന്ന് മാതാപിതാക്കൾ ചോദിച്ചിട്ടില്ല. അവരറിഞ്ഞത് പത്രങ്ങളിലൂടെയാണ്. അച്ഛനോടും അമ്മയോടും പറഞ്ഞാൽ എന്നാണ് വിവാഹം ചെയ്യുകയെന്ന് ചോദിച്ച് കൊണ്ടിരിക്കും. അത് കൊണ്ടാണ് പറയാതിരുന്നതെന്നും തപ്സി വ്യക്തമാക്കി.


Click it and Unblock the Notifications