പരാജയം തലയില്‍ കെട്ടിവെച്ച് സിനിമയില്‍ നിന്നും ഇറക്കി വിടുകയായിരുന്നെന്ന് നടിയുടെ വെളിപ്പെടുത്തല്‍!

സിനിമയ്ക്കുണ്ടായ പരാജയം തന്റെ തലയില്‍ കെട്ടി വെച്ചിരിക്കുകയായിരുന്നുന്നെന്ന് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത് നടി തപ്‌സി പന്നുവായിരുന്നു.

തെന്നിന്ത്യന്‍ സിനിമയിലും അതുപോലെ ബോളിവുഡിലും നടി തപ്‌സി പന്നു തിളങ്ങി നില്‍ക്കുകയായിരുന്നു. എന്നാല്‍ താരം ബോളിവുഡില്‍ നിന്നും തന്നെ തഴഞ്ഞ കാര്യത്തെക്കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്.

സിനിമയ്ക്കുണ്ടായ പരാജയം തന്റെ തലയില്‍ കെട്ടി വെച്ചിരിക്കുകയായിരുന്നു. അതിന് ശേഷം അതില്‍ നിന്നും പിടിച്ച് പുറത്താക്കിയെന്നും തപ്‌സി പറയുന്നു. 'ഹ്യുമന്‍സ് ഓഫ് ബോംബെ'എന്ന ഫേസ്ബുക്ക് പേജിലാണ് തപ്‌സി തന്റെ വേദന പങ്കുവെച്ചത്.

 സിനിമ പരാജയമായപ്പോള്‍ എന്റെ തലയില്‍ കെട്ടിവെക്കുകയായിരുന്നു.

സിനിമ പരാജയമായപ്പോള്‍ എന്റെ തലയില്‍ കെട്ടിവെക്കുകയായിരുന്നു.

സിനിമ പരാജയമായിരുന്നപ്പോള്‍ പഴി എന്റെ തലയില്‍ കെട്ടിവെക്കുകയായിരുന്നു. താരത്തിന്റെ തുര്‍ന്ന് സിനിമകളില്‍ നിന്നും ദയനീയമായി തന്നെ പുറത്താക്കുകയായിരുന്നു.

 സിനിമകളില്‍ നിന്നും പുറത്തായി

സിനിമകളില്‍ നിന്നും പുറത്തായി

സിനിമകളുടെ പരാജയത്തിന്റെ കാരണം മുഴുവന്‍ എന്റെ തലയിലായിരുന്നു. തുടര്‍ന്ന് നടി പ്രതിഫലം കുറക്കുകയായിരുന്നു. എന്നാല്‍ കരാര്‍ ഏറ്റെടുത്ത സിനിമയില്‍ നിന്നും തന്നെ പുറത്താക്കിയെന്നും തപ്‌സി പറയുന്നു.

 ഹ്യുമന്‍സ് ഓഫ് ബോംബെ

ഹ്യുമന്‍സ് ഓഫ് ബോംബെ

ഹ്യുമന്‍സ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക്് പേജിലാണ് തപ്‌സി തന്റെ സങ്കടകടലിനെക്കുറിച്ച് തുറന്നെഴുതിയിരിക്കുന്നത്.

നാം ശബാന

നാം ശബാന

നാം ശബാന എന്ന സിനിമയാണ് തപ്‌സിയുടെ പുതിയ സിനിമ. അക്ഷയ് കുമാറും പ്രഥ്വിരാജുമാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി തപ്‌സിക്കൊപ്പം അഭിനയിച്ചിരിക്കുന്നത്. ശിവം നായര്‍ സംവിധാനം ചെയ്തിരിക്കുന്ന സിനിമ മാര്‍ച്ച് 31 ന് റിലീസിനായി ഒരുങ്ങുകയാണ്.

മോഡലിങ്ങ്

മോഡലിങ്ങ്

കോളേജില്‍ പഠിക്കുമ്പോള്‍ മുതലാണ് തപ്‌സി മോഡലിങ്ങിലേക്ക് എത്തിയത്. അന്നത് പോക്കറ്റ് മണിക്ക് വേണ്ടിയുള്ള പരിപാടി മാത്രമായിരുന്നു. 88% മാര്‍ക്കോടെയാണ് തപ്‌സി സിഎടി പാസായത്.

സിനിമയില്‍ നിന്നും ക്ഷണം

സിനിമയില്‍ നിന്നും ക്ഷണം

പിന്നീടാണ് തപ്‌സിക്ക് സിനിമയിലേക്കുള്ള പ്രവേശനം കിട്ടുന്നത്. സിനിമയോടുള്ള ആഗ്രഹം അപ്പോഴെക്കും വന്നിരുന്നു. തുടര്‍ന്ന് നടിയുടെ മൂന്നു സിനിമകള്‍ വിജയിച്ചിരുന്നെങ്കിലും പിന്നീട് ഉണ്ടായിരുന്നതെല്ലാം പരാജയപ്പെടുകയായിരുന്നു.

 ബോളിവുഡില്‍ നിന്നും തഴയപ്പെടുകയായിരുന്നു.

ബോളിവുഡില്‍ നിന്നും തഴയപ്പെടുകയായിരുന്നു.

ബോളിവുഡില്‍ പല താരങ്ങളും തന്റെ കൂടെ ജോലി എടുക്കാന്‍ മടി കാണിച്ചിരുന്നു. നിര്‍മ്മാതക്കളും കരാറില്‍ നിന്നും സിനിമകളില്‍ നിന്നും തന്നെ ഒഴിവാക്കിയെന്നും തപ്‌സി പറയുന്നു.

 സ്വയം പരിതപിക്കുകയായിരുന്നു.

സ്വയം പരിതപിക്കുകയായിരുന്നു.

ഞാന്‍ സിനിമയെ ഒരുപാട് സനേഹിക്കുന്നുണ്ട്. തനിക്ക് സൗന്ദര്യമുണ്ടെന്നോ നല്ല ശരീരമുണ്ടെന്നോ തോന്നിയിട്ടില്ല. എന്നാല്‍ താന്‍ വിശ്വസിക്കുന്നത് തന്റെ കഴിവിലാണെന്നും താരം പറയുന്നു. ഞാന്‍ ആരാധകര്‍ക്കായി സ്വയം പരിതപിക്കുകയാണെന്നാണ് തപ്‌സി പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X