എന്നോട് തന്നെ ലജ്ജ തോന്നിയ നിമിഷമായിരുന്നു! പ്രതിരോധത്തിലാക്കിയ താരങ്ങളെ കുറിച്ച് നടി

ബോളിവുഡിലെ ബോൾഡൻ താരമാണ് തപ്സി പന്നു. തന്റെ നിലപാടുകളും അഭിപ്രായങ്ങളും ആർക്ക് മുന്നിലും തുറന്നു പറയാൻ താരം ഒരു മടിയും കാണിക്കാറില്ല . സിനിമയിലും ഇത വഴി തന്നെയാണ് താരം സ്വീകരിക്കുന്നത്. സത്രീപക്ഷ-ബോൾഡൻ ചിത്രങ്ങളിലാണ് താപ്സി അധികവും പ്രത്യക്ഷപ്പെടാറുള്ളത്. ബോളിവുഡിന്റെ മാത്രമല്ല തെന്നിന്ത്യൻ പ്രേക്ഷകരുടേയും പ്രിയപ്പെട്ട താരമാണ് താപ്സി. താരത്തിന്റെ പല ബോളിവുഡ് ചിത്രങ്ങളും തെന്നിന്ത്യയിലും മികച്ച പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്.

സിനിമ മേഖലയിൽ നിന്ന് മാറ്റി നിർത്തപ്പെട്ടതിനെ കുറിച്ചും ഇൻസ്ട്രിയിലെ പുരുഷ മേൽക്കോയ്മയെ കുറിച്ചുമുള്ള താരത്തിന്റെ നിലപാട് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇപ്പോഴിത ഏറ്റവും മോശമായ സഹതാരത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. നേഹ ദൂപിയ അവതാരികയായി എത്തുന്ന നോ ഫിൽറ്റർ നേഹ എന്ന പരിപാടിയിലാണ് തപ്സി ഇക്കാര്യം വെളിപ്പെടുത്തിയത്. നടിയുടെ വാക്കുകൾ ബോളിവുഡ് കോളങ്ങിൽ ചർച്ചയായിട്ടുണ്ട്.

ഏറ്റവും മോശമായ സഹതാരങ്ങൾ

നേഹ ദൂപിയയുടെ ചാറ്റ് ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് ഏ‌റ്റവും മോശമായ സഹതാരത്തെ കുറിച്ച് താരം വെളിപ്പെടുത്തിയത്. കൂടെ അഭിനയിച്ചതിൽ വെച്ച് ഏറ്റവും മോശമായതും ബോളിവുഡിൽ തുടർന്ന് പോകാൻ സന്നിധ്യതയില്ലാത്തതുമായ താരത്തിന്റെ പേര് പറയാൻ ആവശ്യപ്പെട്ടത്. അപ്പോഴാണ മറ്റൊന്നും ചിന്തിക്കാതെ താരപുത്രന്റെ പേര് വെളിപ്പെടുത്തിയത്.

 അച്ഛന്റെ പേരിൽ


ഹർഷ് വർധൻ കപൂറിന്റെ പേരാണ് ഷോയിൽ താരം ഉത്തരമായി പറഞ്ഞത്. താരപുത്രനായതു കെണ്ടാണ് ഹർഷ് വർധന് വീണ്ടും ചിത്രം ലഭിച്ചത്. അനിൽ കപൂറിന്റെ മകൻ ആയിരുന്നില്ലെങ്കിൽ ആദ്യ ചിത്രത്തിനു ശേഷം ഹർഷ് വർധനെ തേടി രണ്ടാമതൊരു ചിത്രം എത്തുകയില്ലായിരുന്നുവെന്ന് തപ്സി പറഞ്ഞു.രാകേയ്ഷ് ഓംപ്രകാശ് മെഹ്ര ഒരുക്കിയ ‘മിര്‍സ്യാ' ആയിരുന്നു ഹര്‍ഷ് വര്‍ധന്റെ ആദ്യ ചിത്രം. ഭാവേഷ് ജോഷി സൂപ്പർ ഹീറോ ആണ് ഹർഷ് വർധന്റെ രണ്ടാം ചിത്രം. ഈ രണ്ട് ചിത്രങ്ങളും ബോക്സോഫീസിൽ പൂർണ്ണ പരാജയമായിരുന്നു.

ല‍ജ്ജ തോന്നിയ നടി


തനിയ്ക്ക് ലജ്ജ തോന്നിയ താരങ്ങളെ കുറിച്ചും തപ്സി വെളിപ്പെടുത്തി. നടി ജാക്വിനോടൊപ്പം അഭിനയിക്കുമ്പോൾ തനിയ്ക്ക് തന്നോട് തന്നെ ലജ്ജ തോന്നിയിരുന്നു. വളരെ മനോഹരമാ ശരീരമുള്ള വരാണ്. ജുഡ്വ2 ൽ ജാക്വിനോടൊപ്പം അഭിനയിക്കാൻ ഏറെ ബുദ്ധിമുട്ടിയിരുന്നു.തനയ്ക്ക് എന്നോട് തന്നെ ലജ്ജ തോന്നിയ ഒരു നിമിഷമായിരുന്നു അത്.

വിക്കി കൗശൽ


തന്നെ പ്രതിരോധത്തിലാക്കിയ മറ്റൊരു താരമാണ് വിക്കി കൗശൽ. തന്നെ അത്ഭുതപ്പെടുത്തിയ ഒരു താരമാണ് വിക്കിയെന്നും തപ്സി പറഞ്ഞു. മൻമർസിയ എന്ന ചിത്രത്തിലായിരുന്നു ഒരുമിച്ച് അഭിനയിക്കുന്നത്. ഏറ്റവും പ്രയാസമേറിയ ഒരു ചിത്രമായിരുന്നു ഇത്. വിക്കിയോടൊപ്പമുള്ള ഓരോ സീനുകൾ കഴിയുമ്പോഴും താൻ കൂടുതൽ ജാഗരൂകയാകാറുണ്ടായിരുന്നു. ഇതിനെ കുറിച്ച് ഞാൻ വിക്കിയോട് തന്നെ പറയുകയും ചെയ്തിരുന്നു. ബോളിവുഡിലെ മികച്ച അഭിനേതാവിൽ ഒരാളാണ് വിക്കി കൗശൽ തപ്ലി കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X