ഔട്ട്സൈഡേഴ്സിന് സെക്കന്‍റ് ചാന്‍സ് ഇല്ലെന്ന് താപ്സി പന്നു, ലക്ഷ്യമിട്ടത് ലക്ഷ്മിയെ?

By Meera Balan

മലയാളത്തിലും തമിഴിലും ഒക്കെ അവസരം കുറഞ്ഞാലും പിന്നീടെപ്പോഴെങ്കിലും തിരിച്ചെത്താനുള്ള അവസരം നായികമാര്‍ക്കും നാ.കന്‍മാര്‍ക്കും ലഭിയ്ക്കും . എന്നാല്‍ ബോളിവുഡില്‍ അങ്ങനെയല്ല . ഔട്ട്‌സൈഡേഴ്‌സിന് സെക്കന്റ് ചാന്‍സേ ഇല്ലെന്നാണ് നടി താപ്‌സി പന്നു പറയുന്നത്. ആദ്യ ചിത്രത്തില്‍ ശ്രദ്ധിയ്ക്കപ്പെടാതെ പോയ താരം രണ്ടാം ചിത്രത്തില്‍ അല്‍പ്പം സെലക്ടീവ് ആയിരുന്നു.

ബോളിവുഡില്‍ സ്ഥാനമുറിപ്പിയ്ക്കാന്‍ കിടമത്സരമാണ് നടക്കുന്നതെന്നും താപ്‌സി. ഇന്‍ഡസ്ട്രിയില്‍ ഉള്ളവര്‍ പോലും ചുവടുറപ്പിയ്ക്കാന്‍ ബുദ്ധിമുട്ടുമ്പോള്‍ ഔട്ട്‌സൈഡേഴ്‌സിന് സെക്കന്റ് ചാന്‍സ് തന്നെ അപൂര്‍വ്വമാണെന്ന് താരം പറയുന്നു .

Tapsee Pannu

ജന്മം കൊണ്ട് ഉത്തരേന്ത്യക്കാരിയാണെങ്കിലും തെന്നിന്ത്യന്‍ ചിത്രങ്ങളിലൂടെയാണ് താപ്‌സി ശ്രദ്ധിയ്ക്കപ്പെട്ടത് . അക്ഷയ് കുമാര്‍ നായകനായ ചഷ്‌മേ ബദ്ദോറിലൂടെയാണ് താപ്‌സി ബോളിവുഡില്‍ അരങ്ങേറുന്നത് . അതേസമയം ബേബി എന്ന ചിത്രത്തില്‍ വെറും 25 മിനിട്ട് മാത്രം ദൈര്‍ഘ്യമുള്ള കഥാപാത്രത്തിലൂടെയാണ് താപ്‌സി ശ്രദ്ധ നേടുന്നത് .

റായ് ലക്ഷ്മി ഉള്‍പ്പടെയുള്ള തെന്നിന്ത്യന്‍ നായികമാര്‍ ബോളിവുഡിലേയ്ക്ക് അരങ്ങേറുമ്പോഴാണ് ഔട്ട്‌സൈഡേഴ്‌സിന് താപ്‌സി പന്നു മുന്നറിയിപ്പ് നല്‍കുന്നത് . ബോളിവുഡില്‍ തിളങ്ങാനായില്ലെങ്കിലും തെന്നിന്ത്യയില്‍ പോപ്പുലറാവാന്‍ താരത്തിന് കഴിഞ്ഞു .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X