ഒരു മാസം കൊണ്ടുണ്ടായ ബന്ധമല്ല; പ്രാക്ടിക്കലാകുമോ എന്ന് ടെസ്റ്റ് ചെയ്തു; പ്രണയത്തിലായതിങ്ങനെ; തപ്സി

ബോളിവുഡിലെ മുൻനിര നായിക നടിമാരിൽ ഒരാളാണെങ്കിലും ബി ടൗണിലെ പതിവ് രീതികളോടൊന്നും ചേർന്ന് പോകാൻ നടി തപ്സി പന്നു ആ​ഗ്രഹിക്കുന്നില്ല. ഡൽഹിക്കാരിയായ തപ്സി സിനിമാ സ്വപ്നങ്ങളുമായി മുംബൈയിലേക്കെത്തിയപ്പോൾ തുടക്കത്തിൽ അവസരങ്ങൾ ലഭിച്ചില്ല. തെന്നിന്ത്യയിലേക്ക് കടന്നപ്പോഴും ജനപ്രീതി നേടിയില്ല. തുടക്കത്തിൽ ചെയ്ത സിനിമകൾ പരാജയപ്പെട്ടതോടെ ഭാ​ഗ്യമില്ലാത്ത നടിയെന്ന പേര് തപ്സിക്ക് വന്നു. എന്നാൽ ഹിന്ദിയിൽ പിങ്ക് എന്ന സിനിമ ലഭിച്ചതോടെ തപ്സിയുടെ സമയം തെളിഞ്ഞു.

ഹിറ്റ് സിനിമകൾ നടിയെ തേടിയെത്തി. നാം ഷബാന, ഥപ്പഡ്, മൻമരസിയാൻ, ഹസീൻ ദിൽറുബ തുടങ്ങിയ സിനിമകളിൽ മികച്ച പ്രകടനം ന‌ടി കാഴ്ച വെച്ചു. അടുത്തിടെയാണ് നടി വിവാഹിതയായത്. പൊതുവെ ബോളിവുഡ് താരങ്ങളുടെ വിവാഹം മീഡിയകളിൽ വലിയ ചർച്ചയാകാറുണ്ടെങ്കിലും തപ്സി ഇതിന് അവസരം കൊടുത്തില്ല. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ രഹസ്യമായാണ് വിവാഹം നടന്നത്. മുൻ ബാഡ്മിന്റൺ പ്ലേയർ മതിയാസ് ബോയിനെയാണ് തപ്സി വിവാഹം ചെയ്തത്.

Taapsee Pannu

ഇരുവരും ഏറെനാളായി പ്രണയത്തിലായിരുന്നു. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ പ്രണയകാലത്തെ ഓർത്തെടുക്കുകയാണ് തപ്സി പന്നു. തന്റേത് ലൗ അറ്റ് സെെറ്റ് ആയിരുന്നില്ലെന്ന് തപ്സി പറയുന്നു. ഒരുപാട് തവണ താൻ ഇത് ശരിയാകുമോ എന്ന് ടെസ്റ്റ് ചെയ്തു. ലൗ അറ്റ് ഫസ്റ്റ് സൈറ്റ് എന്ന സാഹചര്യം ആയിരുന്നില്ല. ഇത് പ്രാക്ടിക്കലാകുമോ എന്ന് ടെസ്റ്റ് ചെയ്തു. ഈ ബന്ധത്തിന്റെ സാധ്യത എന്നെ സംബന്ധിച്ചിടത്തോളം പ്രധാനമായിരുന്നു. എനിക്ക് തീർച്ചയായും അദ്ദേഹത്തോട് അടുപ്പവും ബഹുമാനവും ഉണ്ടായിരുന്നു.

ഞങ്ങൾ കാണാൻ തു‌ടങ്ങി. ഒരു മാസം കൊണ്ടോ മറ്റോ ഉണ്ടായ ബന്ധമല്ല ഇതെന്നും തപ്സി പന്നു വ്യക്തമാക്കി. തന്റെ മുൻ കാമുകൻമാരിൽ നിന്നും മതിയാസ് ബോ വ്യത്യസ്തനാണെന്നും തപ്സി പന്നു പറയുന്നു. മതിയാസിനിൽ തനിക്ക് സുരക്ഷിതത്വം തോന്നി. പക്വതയുണ്ടെന്ന് മനസിലാക്കി. മതിയാസ് ഒരു കായിക താരമാണെന്നതും തനിക്ക് പകുതി ഇംപ്രഷൻ വരാൻ കാരണമായെന്നും തപ്സി പന്നു പറഞ്ഞു. കടുത്ത സമ്മർദ്ദത്തിലും അതൊന്നും ബാധിക്കാതെ രാജ്യത്തിന് വേണ്ടി കളിക്കുന്ന കായിക താരങ്ങളോട് തനിക്ക് എപ്പോഴും മതിപ്പ് തോന്നിയിട്ടുണ്ട്.

Taapsee Pannu

ഇദ്ദേഹത്തെ കണ്ടപ്പോൾ ഒരു പുരുഷനെ കണ്ടെന്ന് തോന്നി. അദ്ദേഹത്തിന് മുമ്പ് ഒരുപാട് ആൺകുട്ടികളെ ഡേറ്റ് ചെയ്തിട്ടുണ്ട്. അവസാനം ഇവരെ പോലെയല്ലാത്ത ഒരാളെ തനിക്ക് കണ്ടെത്താൻ സാധിച്ചെന്നും തപ്സി പന്നു പറയുന്നു. ഡെന്മാർക്ക് പൗരനാണ് മതിയാസ് ബോ. പങ്കാളിയുടെ സംസ്കാരങ്ങളിലുള്ള വ്യത്യാസത്തെക്കുറിച്ചും തപ്സി സംസാരിച്ചു.

ആ നാട്ടിലെ കുട്ടികളെല്ലാം ചെറുപ്രായത്തിലേ ആത്മവിശ്വാസമുള്ളവരും സ്വതന്ത്രരുമാണെന്ന് തപ്സി പന്നു പറഞ്ഞു. ലളിതമായ ച‌ടങ്ങുകളോടെയാണ് തപ്സിയുടെ വിവാഹം നടന്നത്. ബോളിവുഡിലെ താരങ്ങളുടെ വിവാഹ വസ്ത്രങ്ങൾ പൊതുവേ പ്രമുഖ ഫാഷൻ ഡിസൈനേഴ്സാണ് ഒരുക്കാറ്. എന്നാൽ തപ്സിയുടെ വിവാഹ വസ്ത്രം ഡിസൈൻ ചെയ്തത്. നടിയുടെ കോളേജ് സുഹൃത്താണ്.

More from Filmibeat

Read more about: taapsee pannu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X