ഡെൻമാർക്ക് പൗരനുമായുള്ള പ്രണയം; മാതാപിതാക്കളുടെ പ്രതികരണത്തെക്കുറിച്ച് തപ്സി

ബോളിവുഡിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത് മുന്നേറുന്ന നടിയാണ് തപ്സി പന്നു. അഭിനയ പ്രധാന്യമുള്ള സിനിമകൾ തെരഞ്ഞെടുത്ത് ചെയ്യുന്ന തപ്സി ഇതിനകം ഒരുപിടി മികച്ച സിനിമകളിൽ വേഷമിട്ടു. ഥപ്പഡ്, മൻമരസിയാൻ, പിങ്ക്, നാം ശബാന, രശ്മി റോക്കറ്റ്, സബാഷ് മിതു, ഹസീൻ ദിൽറുബ തുടങ്ങിയ സിനിമകളിൽ അഭിനയിച്ച താപ്സിയുടെ പുതിയ ചിത്രമായ ദൊബാര റിലീസിനൊരുങ്ങുകയാണ്.

മൻമരസിയാന് ശേഷം അനുപാ​ഗ് കശ്യപ്-താപ്സി കൂട്ട് കെട്ട് ഒരുമിക്കുന്ന ചിത്രം കൂടിയാണ് ദൊബാര. ടെെം ട്രാവൽ സിനിമയായ ദൊബാരയുടെ ട്രെയ്ലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.

സ്വകാര്യ ജീവിതത്തെക്കുറിച്ച്  തുറന്ന് സംസാരിക്കാത്ത താരമാണ് തപ്സി

പ്രൊഫഷണൽ ജീവിതത്തിനപ്പുറത്ത് തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അധികം തുറന്ന് സംസാരിക്കാത്ത താരമാണ് തപ്സി.​ഗോസിപ്പ് കോളങ്ങളിലും നടിയെ പൊതുവെ കാണാറില്ല. ബാഡ്മിന്റൺ താരമായ മതിയാസ് ബൊ ആണ് തപ്സിയുടെ കാമുകൻ. ഡെൻമാർക്ക് പൗരനായ ഇദ്ദേഹം നിലവിൽ ഇന്ത്യയിലെ ബാഡ്മിന്റൺ താരങ്ങളുടെ കോച്ചും കൂടിയാണ്.

ട്വിറ്ററിലൂടെ തുടങ്ങിയ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു

വർഷങ്ങൾക്ക് മുമ്പ് മതിയാസിന്റെ ഒരു ബാഡ്മിന്റൺ ​ഗെയിം കാണാനെത്തിയപ്പോഴാണ് തപ്സി ഇദ്ദേഹത്തെ പരിചയപ്പെടുന്നത്. പിന്നീട് ട്വിറ്ററിലൂടെ തുടങ്ങിയ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. പങ്കാളിയുൾപ്പെടെ ജീവിതത്തിലെ തന്റെ തെരഞ്ഞെടുപ്പുകളിൽ മാതാപിതാക്കൾ സംതൃപ്തരാണെന്നാണ് തപ്സി പറയുന്നത്.

'അവർക്ക് സന്തോഷമുണ്ട്'

'എന്റെ വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തിൽ ഞാൻ ഒരുപോലെ വളർന്നതിന് മാതാപിതാക്കൾ സാക്ഷ്യം വഹിച്ചിട്ടുണ്ട്. രണ്ടിടങ്ങളിലും ഞാൻ‌ എന്താണ് ചെയ്യാനാ​ഗ്രഹിക്കുന്നത് എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾ കൊണ്ട് എന്നെ ശല്യപ്പെടുത്തിയിട്ടില്ല,' താപ്സി പറഞ്ഞു.

'ജീവിതത്തിലെ ഈ രണ്ട് ഘടകങ്ങളെയും ഞാൻ അഭിമുഖീകരിക്കുന്ന രീതിയിൽ അവർക്ക് സന്തോഷമുണ്ട്. ഒന്നിന് വേണ്ടി മറ്റൊന്ന് അവ​ഗണിക്കുന്നില്ലെന്ന് അവർ ഉറപ്പു വരുത്തിയിട്ടുണ്ട്', തപ്സി പറഞ്ഞു.

പ്രതീക്ഷയോടെയാണ് ദൊബാരയുടെ റിലീസിനെ തപ്സി നോക്കിക്കാണുന്നത്

അലെെൻ, ദൊബാര, ബ്ലർ, വോ ലഡ്കി ഹെ കഹാൻ, ഡങ്കി എന്നിവയാണ് തപ്സിയുടെ പുറത്തിറങ്ങാനുള്ള സിനിമകൾ. ഡങ്കിയിൽ ഷാരൂഖിനൊപ്പമാണ് താപ്സി എത്തുന്നത്. ത്രില്ലർ ചിത്രമായ ബ്ലർ നിർമ്മിക്കുന്നത് താപ്സിയുടെ പ്രൊഡക്ഷൻ ഹൗസായ ഔട്ട്സൈഡേഴ്സ് ഫിലിംസ് ആണ്. സബാഷ് മിതു ആണ് താപ്സിയുടെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ സിനിമ.

ചിത്രത്തിൽ വിരമിച്ച ക്രിക്കറ്റ് താരം മിതാലി രാജിനെയായിരുന്നു തപ്സി അവതരിപ്പിച്ചത്. ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം ചിത്രം നേടിയിരുന്നില്ല. അതിനു മുമ്പിറങ്ങിയ ഹസീൻ ദിൽറുബ, ലൂപ് ലെപെട്ട എന്നീ സിനിമകളും വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. അതിനാൽ തന്നെ ഏറെ പ്രതീക്ഷയോടെയാണ് ദൊബാരയുടെ റിലീസിനെ തപ്സി നോക്കിക്കാണുന്നത്.

Read more about: taapsee pannu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X