ഓള്‍റൗണ്ടര്‍ തപ്‌സി പന്നു അടുത്ത ചിത്രത്തില്‍ പ്രൊഫഷണല്‍ ഷൂട്ടറാകുന്നു
മോഡല്‍ രംഗത്തും അഭിനയരംഗത്തും ഒരു പോലെ തിളങ്ങുന്ന താരമാണ് തപ്‌സി പന്നു. അഭിനയം തലക്കുപിടിക്കുന്നതിന് മുമ്പ് സോഫ്റ്റ് വെയര്‍ പ്രൊഫഷണലിലും ഒരു കൈ നോക്കിയിട്ടുണ്ട് ഈ സുന്ദരി. ഫെമിന മിസ് ഫ്രഷ് ഫേസ്, ഫെമിന മിസ് ബ്യൂട്ടിഫുള്‍ സ്‌കിന്‍ പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള താരം തന്റെ പുതിയ ബോളിവുഡ് ചിത്രത്തില്‍ ഒരു പ്രൊഫഷണല്‍ ഷൂട്ടറായി എത്തുന്നു. വുമനിയ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് പുതിയ മട്ടിലും ഭാവത്തിലും താരമെത്തുന്നത്.

ജുമ്മാണ്ടി നാഡം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സിനിമാ ലോകത്തെത്തിയത്. ആടുകളം എന്ന തമിഴ് ചിത്രത്തിലെ അഭിനയം ഏറെ പ്രശസ്തി നേടി കൊടുത്തു. തെലുങ്കിലും തമിഴിലും മാറി മാറി അഭിനയിക്കുന്നതിനിടെ ഒരു മലയാള സിനിമയിലും തപ്‌സി നായികയായി. സോഹന്‍ സംവിധാനം ചെയ്ത മമ്മുട്ടി ചിത്രമായ ഡബിള്‍സില്‍. ചഷ്‌മെ ബഡ്ഡൂര്‍ എന്ന സിനിമയിലൂടെ ബോളിവുഡിലെത്തിയെങ്കിലും വാണിജ്യപരമായി ഈ ചിത്രം ശ്രദ്ധിക്കപ്പെട്ടില്ല. എന്നാല്‍ ഈ ചിത്രത്തിലെ തപ്‌സിയുടെ അഭിനയം നീരജ് പാണ്ഡെയുടെ ബേബിയിലേക്കും അനിരുദ്ധാ റോയ് ചൗധരിയുടെ പിങ്കിലേക്കുമെത്തിച്ചു. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല.
ഗ്ലാമര്‍ ലോകത്തും അഭ്രപാളിയിലും ഒരു പോലെ തിളങ്ങാന്‍ കഴിയുന്നുവെന്നതാണ് ഈ ഓള്‍റൗണ്ടര്‍ താരത്തിന്റെ പ്രത്യേകത. പല പ്രമുഖ ഉത്പന്നങ്ങളുടെയും മോഡല്‍ കൂടിയാണ് ഈ സൂപ്പര്‍താരം.


Click it and Unblock the Notifications











