Just In
- 5 min ago
ദേവുവിനോട് ബൈ പറയുന്നു, സുമംഗലി ഭവയുടെ ക്ലൈമാക്സിനെക്കുറിച്ച് സോനു, ചിത്രങ്ങള്‍ വൈറലാവുന്നു
- 56 min ago
അലംകൃതയ്ക്കൊപ്പം അവധിയാഘോഷിച്ച് പൃഥ്വിരാജ്, ഡാഡയുടേയും മകളുടേയും ചിത്രം പകര്‍ത്തി സുപ്രിയ മേനോന്
- 1 hr ago
രാത്രിയില്‍ വടിവാളും കത്തിയും ഒക്കെയായി കുറെപേര് ഞങ്ങള്‍ക്ക് നേരെ വന്നു, അനുഭവം പങ്കുവെച്ച് ആര്യ ദയാല്‍
- 3 hrs ago
ചെമ്പരത്തിയിലെ അരവിന്ദ് ഇനി സ്വാതിക്ക് സ്വന്തം, പ്രബിന് വിവാഹിതനായി, ചിത്രങ്ങള്‍ വൈറല്‍
Don't Miss!
- News
സുനില്‍ കുമാറും തിലോത്തമനും മത്സരത്തിനില്ല? സിപിഐയുടെ നീക്കത്തില്‍ സിപിഎമ്മിനും ആശങ്ക,ഇളവ് വേണമെന്ന്
- Finance
തെറ്റായ പരസ്യങ്ങൾക്കും അവകാശവാദങ്ങൾക്കും രണ്ട് വർഷം വരെ തടവ്
- Sports
ഫാന്‍സിന് ഹാപ്പി ന്യൂസ്- സ്റ്റേഡിയം തുറക്കുന്നു! ഇന്ത്യ- ഇംഗ്ലണ്ട് ടി20 പരമ്പരയ്ക്കു അനുവദിച്ചേക്കും
- Automobiles
CB125R അടിസ്ഥാനമാക്കി ഇലക്ട്രിക് ബൈക്കുമായി ഹോണ്ട; പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്
- Lifestyle
ഇന്നത്തെ ദിവസം നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക്
- Travel
ശരണം വിളി മുതല്‍ റാഫേല്‍ യുദ്ധവിമാനം വരെ, അറിയാം ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ച്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കൂടുതൽ രംഗം തനിയ്ക്ക്! എന്നാൽ അറിയപ്പെടുന്നത് സൂപ്പർസ്റ്റാറിന്റെ ചിത്രം, തുറന്നടിച്ച് പ്രിയനടി
ശക്തമായ നിലപാടുകളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് തപ്സി പന്നു . തന്റെ നിലപാടുകളും അഭിപ്രായങ്ങളും മുഖം നോക്കാതെ തുറന്നടിക്കാൻ താരം ഒരു ഉപേക്ഷയും കാണഇക്കാറില്ല. പലപ്പോഴം തപ്തിയുടെ വാക്കുകൾ ബോളിവുഡിൽ ചർച്ചയാകാറുണ്ട്. കൂടുതലും സ്ത്രീപക്ഷ ചിത്രങ്ങളിലാണ് താരം പ്രത്യക്ഷപ്പെടാറുള്ളത്. താരത്തിന്റെ കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെടാറുണ്ട്.
സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും ചർച്ച വിഷയം തപ്സി പന്നു. താര്ത്തിന്റെ വാക്കുകൾ ഇപ്പോൾ ചർച്ച വിഷയമായിരിക്കുകയാണ്. ബോളിവുഡില്‍, നായകനും നായികയ്ക്കും ലഭിക്കുന്ന പരിഗണന രണ്ടാണെന്ന് താരം തുറന്നടിച്ചു. 50ാമത് ഇന്ത്യന്‍ ഇന്‍റര്‍നാഷണല്‍ ഫിലിം ഫസ്റ്റിവലില്‍ (ഐഎഫ്എഫ്ഐ) മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ഇക്കാര്യ വെളിപ്പെടുത്തിയത്.

സിനിമ മേഖലയിലെ വിവേചനങ്ങളെ കുറിച്ച് നിരവധി വാർത്തകൾ പ്രചരിച്ചിരുന്നു . സിനിമയിലെ കഥാപാത്രത്തിനായാലും ലഭിക്കുന്ന പ്രതിഫലത്തിലായാലു സ്ത്രീ പുരുഷ വ്യത്യാസം മുഴച്ചു നിൽക്കുന്നുണ്ടെന്ന് പല നടിമാരും തുറന്ന് അടിച്ചിരുന്നു. ഇപ്പോഴി വീണ്ടും ഇതു തന്നെ ആവർത്തിക്കുകയാണ് തപ്സി പന്നു. ഒരു ബോളിവുഡ് സിനിമയില്‍ നായകന്‍ വാങ്ങുന്ന പ്രതിഫലത്തിന്‍റെ പകുതി തുക പോലും ചിത്രത്തിലെ നായികയ്ക്ക് ലഭിക്കുന്നില്ല- തപ്സി പറഞ്ഞു.

നായകന് ലഭിക്കുന്നതിന്റെ നാലിലൊന്നു പോലു നായികയ്ക്ക് ലഭിക്കുന്നില്ല. നായകന് ലഭിക്കുന്ന പ്രതിഫലത്തിന്റെ പകുതി തുക മതി സ്‌ത്രീ കേന്ദ്രീകൃതമായ ഒരു സിനിമ നിർമ്മിക്കാൻ. അതിലേയ്ക്ക് എത്താൻ ഇനിയും ഒരുപാട് ദൂരം നമ്മൾ പോകേണ്ടതുണ്ടെന്നും തപ്സി വ്യക്തമാക്കി. വർഷങ്ങളായി തുടർന്നു വരുന്ന ഈ അവസ്ഥ തന്റെ കാലഘട്ടത്തിൽ തന്നെ മാറുമെന്ന് കരുതുന്നു. സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങളെ ബോക്സ് ഓഫീസില്‍ വിജയിപ്പിക്കുക എന്നതാണ് ഈ പ്രതിഫല വ്യത്യാസം ഇല്ലാതാക്കാനുള്ള ഏക വഴിയെന്നും താരം പറഞ്ഞു.
10 വർഷത്തേയ്ക്ക് വേറെ പാട്ടുകൾ പാടില്ലെന്ന് തീരുമാനിച്ചു! യേശുദാസിന്റെ മനസ്സ് മാറ്റി മോഹൻലാല്‍...

സിനിമയിലെ പുരുഷാധിപത്യത്തിനെ കുറിച്ച് ഇതിനു മുൻപും തപ്സി തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. താരത്തിന് ഏറ്റവും കൂടുതൽ പ്രേക്ഷക ശ്രദ്ധ ലഭിച്ച ചിത്രമായിരുന്നു ബദ്ല. തപ്സിയ്ക്കൊപ്പം അമിതാഭ് ബച്ചനും ചിത്രത്തിൽ പ്രധാന വേഷത്തിവെത്തിയിരുന്നു. തിയേറ്ററുകളിൽ മികച്ച വിജയം നേടിയ ബദ്ല ഒരു ബച്ചൻ ചിത്രമായിട്ടാണ് അറിയപ്പെടുന്നത്. നേഹ ദൂപിയയുടെ ഷോയിലായിരുന്നു ഇതിനെ കുറിച്ച് താരം വെളിപ്പെടുത്തിയത്. അമിതഭ് ബച്ചനോടൊപ്പം കോമ്പിനേഷൻ സീനുകൾ തനിയ്ക്കും ഉണ്ടായിരുന്നു. അദ്ദേഹത്തെക്കാൾ സ്ക്രീൻ പ്രസൻസ് ഉണ്ടായിട്ടും ഇതൊരു ബച്ചൻ ചിത്രമായിട്ടാണ് അറിയപ്പെടുന്നത്.

ഏറ്റവും മോശമായ സഹതാരത്തെ കുറിച്ച് താരം വെളിപ്പെടുത്തിയിരുന്നു. കൂടെ അഭിനയിച്ചതിൽ വെച്ച് ഏറ്റവും മോശമായതും ബോളിവുഡിൽ തുടർന്ന് പോകാൻ സന്നിധ്യതയില്ലാത്തതുമായ താരത്തിന്റെ പേര് പറയാൻ ആവശ്യപ്പെട്ടത്. ഹർഷ് വർധൻ കപൂറിന്റെ പേരാണ് ഷോയിൽ താരം ഉത്തരമായി പറഞ്ഞത്. താരപുത്രനായതു കെണ്ടാണ് ഹർഷ് വർധന് വീണ്ടും ചിത്രം ലഭിച്ചത്. അനിൽ കപൂറിന്റെ മകൻ ആയിരുന്നില്ലെങ്കിൽ ആദ്യ ചിത്രത്തിനു ശേഷം ഹർഷ് വർധനെ തേടി രണ്ടാമതൊരു ചിത്രം എത്തുകയില്ലായിരുന്നുവെന്ന് തപ്സി പറഞ്ഞു