നായകന്റെ ഭാര്യക്ക് ഇഷ്ടപ്പെട്ടില്ല, സിനിമയിൽ നിന്ന് മാറ്റി, വിചിത്ര അനുഭവത്തെ കുറിച്ച് നടി

ബോളിവുഡിൽ മത്രമല്ല തെന്നിന്ത്യയിലും ആരാധകരുള്ള താരമാണ് തപ്സി പന്നു ബോളിവുഡിൽ സജീവമാണെങ്കിലും തെന്നിന്ത്യൻ ചിത്രങ്ങളിലും നടി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ശക്തമായ കഥാപാത്രങ്ങളിലൂടെയാണ് നടി അധികവും പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. സിനിമയിലേത് പോലെ റിയൽ ലൈഫിലും നടി അൽപം ബോൾഡാണ്. ആർക്ക് മുന്നിലും തന്റെ നിലപാടുകൾ തുറന്ന് പറയാൻ യാതൊരുവിധത്തിലുമുള്ള മടിയും നടി കാണിക്കുകയില്ല. ഇത് പലപ്പോഴും വലിയ വിവാദങ്ങൾക്ക് വഴിവെയ്ക്കാറുണ്ട്.

Taapsee Pannu

ഇപ്പോഴിത ബോളിവുഡിൽ നിന്ന് നേരിടേണ്ടി വന്ന അവഗണനയെ കുറിച്ച് വെളിപ്പെടുത്തുകയാണ് തപ്സി. ഫിലിംഫെയറിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമയിൽ നിന്ന് വിചിത്ര അനുഭവങ്ങളാണ് തനിക്ക് ഉണ്ടായിട്ടുള്ളതെന്ന് പറഞ്ഞാണ് തനിക്ക് നേരിടേണ്ടി വന്ന വിവേചനത്തെ കുറിച്ച് താരം വെളിപ്പെടുത്തിയത്. നായകന്റെ ഭാര്യയ്ക്ക് ഇഷ്ടമല്ലാത്തതിനെ തുടർന്ന് സിനിമയിൽ നിന്ന് മാറ്റിയിട്ടുണ്ട്. തന്നെ മാറ്റി പകരം ആ വേഷം മറ്റൊരു നടിയ്ക്ക് കൊടുത്തുവെന്നു താരം പറയുന്നു. 'ബാഡ് ലക്ക്' നടിയാണ് താനെന്ന് പല നിര്‍മ്മാതാക്കളും സംവിധായകരും ഈയടുത്ത കാലം വരെ വിശ്വസിച്ചിരുന്നു. അതുകൊണ്ട് തന്നെ പലരും അവരുടെ ചിത്രത്തിലേക്ക് തന്റെ പേര് പോലും നിര്‍ദ്ദേശിച്ചിരുന്നില്ലെന്നും തപ്സി പറഞ്ഞു.

നിമയിൽ വന്ന സമയത്ത് വളരെ വിചിത്രമായ അനുഭവങ്ങളാണ് എനിക്ക് നേരിടേണ്ടി വന്നിട്ടുളളത്. ഞാന്‍ സുന്ദരിയല്ലെന്നും കാണാന്‍ കൊള്ളില്ലെന്നുമൊക്കെ ആയിരുന്നു ആദ്യം പറഞ്ഞിരുന്ന കാരണങ്ങൾ. നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ലെന്ന കാരണത്താൽ ഒരു സിനിമയിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. മറ്റൊരു സിനിമയുടെ അണിയറപ്രവർത്തകർ എന്നോട് പ്രതിഫലം കുറയ്ക്കാൻ ആവശ്യപ്പെട്ടു, എന്ത് കാരണത്താലാണ് എന്റെ പ്രതിഫലം മാത്രം കുറയ്ക്കുന്നത് എന്ന് ചോദിച്ചപ്പോള്‍, ഹീറോയുടെ മുമ്പത്തെ പടം അത്ര ഓടിയില്ലെന്നായിരുന്നു മറുപടി. ഹീറോയുടെ പടം വിജയിക്കാത്തതിനാൽ ഞാൻ പ്രതിഫലം കുറച്ച് സഹകരിക്കണമെന്നായിരുന്നു ആവശ്യം'.

Recommended Video

Devan criticize mohanlal and mammootty

'ഒരിക്കല്‍ ഹീറോയ്ക്ക് ഇഷ്ടപ്പെട്ടില്ലെന്ന കാരണത്താൽ ഞാൻ ഡബ്ബ് ചെയ്തിരുന്ന ഒരു ഡയലോ​ഗ് മാറ്റി റെക്കോർഡ് ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മറ്റൊരാളുടെ ഇഷ്ടപ്രകാരം എന്റെ ഡയലോ​ഗ് മാറ്റാൻ ഞാൻ തയ്യാറായില്ല. പിന്നീട് മറ്റൊരാളെക്കൊണ്ടാണ് ആ ഭാ​ഗം റീറെക്കോർഡ് ചെയ്യിപ്പിച്ചത്. മറ്റൊരു ചിത്രത്തില്‍ എന്റെ ഇന്‍ട്രൊഡക്ഷന്‍ സീന്‍ പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. നായികയ്ക്ക് തന്നെക്കാള്‍ പ്രാധാന്യമുള്ള സീന്‍ വേണ്ടെന്നുളള നായകന്റെ വാശി ആയിരുന്നു അതിന് പിന്നിൽ. പല നിര്‍മ്മാതാക്കളും സംവിധായകരും ഈയടുത്ത കാലം വരെ ഞാനൊരു 'ബാഡ് ലക്ക്' നടിയാണെന്ന് വിശ്വസിച്ചിരുന്നു. അതുകൊണ്ട് തന്നെ പലരും എന്നെ പരി​ഗണിച്ചിരുന്നില്ല. നേരത്തെ നൽകിയ അഭിമുഖത്തിൽ താരങ്ങളുടെ മക്കൾക്ക് വേണ്ടി പലപ്പോഴും വഴി മാറികൊടുക്കേണ്ടി വന്നതിനെ കുറിച്ചും തപ്സ വെളിപ്പെടുത്തിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X