അയാൾ എന്റെ പിന്നിൽ സ്പർശിച്ചു!എന്തും നേരിടാന്‍ തയ്യാറായിരുന്നു, മോശാനുഭവം വെളിപ്പെടുത്തി നടി
തെന്നിന്ത്യൻ ബോളിവുഡ‍് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് തപ്സി പന്നു. ശക്തമായ സ്ത്രീകഥാപാത്രവുമായിട്ടാണ് താരം വെളളിത്തിരയിൽ എത്താറുള്ളത്. സിനിമയിൽ മാത്രമല്ല ജീവിതത്തിലും തപ്സി അൽപം ബോൾഡാണ്. ഇപ്പോഴിത തന്റെ ശരീരത്ത് സ്പർശിച്ച ആളെ കൈകാര്യം ചെയ്തതിനെ കുറിച്ച് താരം. കരീന കപൂർ ഖാൻ അവതരിപ്പിക്കുന്ന റേഡിയോ പരിപാടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഗുരുപൂരബിന് ഗുരുദ്വാരയിലേയ്ക്ക് പോകുന്നതിനിടെയാണ് സംഭവം. നിരവധി സ്റ്റാളുകൾ വഴിയിലുണ്ടായിരുന്നു. നല്ല തിരക്കും ഉണ്ടായിരുന്നു. മുമ്പും ഇത്തരത്തിലുള്ള മോശം അനുഭവം ഉണ്ടായിരുന്നു. അതു കൊണ്ട് തന്നെ മാനസികമായി തയ്യാറെടുത്തിരുന്നു. ഇതിനിടെ ഒരാൾ എന്റെ പിറകിൽ സ്പർശിച്ചതായി തോന്നി. വീണ്ടും അയാൾ എന്നെ സ്പർശിച്ചു. അപ്പോൾ തന്നെ പ്രതികരിക്കുകയും ചെയ്തു.
പിന്നിൽ തോണ്ടിയ അയാളുടെ വിരൽ പിടിച്ചു തിരിച്ചു. ഉടൻ തന്നെ ആ തിരക്കിൽ നിന്ന് അയാൾ മാറി പോകുകയായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് താരം മിതാലി രാജിന്റെ ബയോ പികായ ശബാഷ് മിതുവാണ് തപ്സിയുടെ ഏറ്റവും പുതിയ ചിത്രം. മിതാലിയായിട്ടാണ് താരം ചിത്രത്തിൽ എത്തുന്നത്.


Click it and Unblock the Notifications











