ആണുങ്ങള്‍ക്കെതിരായ മോശം പദപ്രയോഗം! സംഭവത്തില്‍ തപ്‌സി പന്നുവിന്റെ വിശദീകരണമിങ്ങനെ! കാണൂ
ബോളിവുഡിലും തെന്നിന്ത്യയിലുമായി നിരവധി ശ്രദ്ധേയ സിനിമകളില്‍ അഭിനയിച്ചിട്ടുളള താരമാണ് തപ്‌സി പാനു. അഭിനയപ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ റോളുകളും ചെയ്തുകൊണ്ടാണ് നടി തിളങ്ങിയിരുന്നത്. ധനുഷിന്റെ ആടുകളത്തില്‍ നായികയായി എത്തിയതോടെയാണ് തപ്‌സി തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ക്കും സുപരിചിതയായി മാറിയിരുന്നത്. തുടര്‍ന്ന് അമിതാഭ് ബച്ചനൊപ്പമുളള പിങ്ക് എന്ന ചിത്രവും നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
തെന്നിന്ത്യയില്‍ നിന്നും മാറി ഇപ്പോള്‍ ബോളിവുഡിലാണ് നടി കൂടുതല്‍ ശ്രദ്ധ ചെലുത്തിയിരിക്കുന്നത്. നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ബദ്‌ല തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയം നേടിയിരുന്നു. സിനിമാത്തിരക്കുകള്‍ക്കിടെ ഒരഭിമുഖത്തില്‍ വെച്ച് തപ്‌സി പറഞ്ഞ കാര്യങ്ങള്‍ വിവാദമായി മാറിയിരുന്നു. നടി നടത്തിയൊരു പരാമര്‍ശമായിരുന്നു സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നത്. അതേസമയം ഇതില്‍ വിശദീകരണവുമായി നടി തന്നെ പിന്നീട് രംഗത്തെത്തിയിരുന്നു.

തപ്‌സി പാന്നു പറഞ്ഞത്
കളേഴ്‌സ് ചാനലിലെ ഹിറ്റ് ഷോയായ ബിഎഫ്എഫ് വിത്ത് വോഗ് എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് നടി ഇക്കാര്യം പറഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. പരിപാടിയില്‍ വെച്ച് നടന്‍ വിക്കി കൗശല്‍ വ്യത്യസ്തനാണെന്നും മറ്റ് ആണുങ്ങളല്ലാം വ്യത്തിക്കെട്ടവരാണെന്നും താപ്‌സി പറഞ്ഞതായി വാര്‍ത്തകള്‍ പ്രചരിക്കുകയുണ്ടായി. ഇതേതുടര്‍ന്ന് നടിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയിലെല്ലാം വന്നിരുന്നത്.

തപ്‌സി പാനു പറഞ്ഞത്
തനിക്കെതിരെ വിമര്‍ശനങ്ങള്‍ കൂടിയപ്പോഴാണ് ഇതിനുളള വിശദീകരണവുമായി തപ്‌സി എത്തിയിരുന്നത്. താന്‍ ഇങ്ങനെ പറഞ്ഞിട്ടില്ലെന്നും പറഞ്ഞ കാര്യങ്ങള്‍ ചാനലുകാര്‍ വളച്ചൊടിച്ചതാണെന്നും ട്വീറ്റ് ചെയ്തുകൊണ്ടാണ് തപ്‌സി എത്തിയിരിക്കുന്നത്. കാഴ്ചക്കാരെ ഉണ്ടാക്കാനും ടിആര്‍പി റേറ്റിങ് ലഭിക്കാനും എന്തും ചെയ്യാമെന്ന ചാനലിന്റെ ദയനീയാവസ്ഥ തന്നെ അമ്പരിപ്പിക്കുകയാണെന്ന് തപ്‌സി ട്വിറ്ററില്‍ കുറിച്ചു.

നടിയുടെ വിശദീകരണം
അവര്‍ തെറ്റായി വ്യാഖാനിക്കുകകയല്ല. എന്നെ തെറ്റായി ഉദ്ധരിക്കുകയാണുണ്ടായത്. ഞാന്‍ ശരിക്കും എന്താണ് പറഞ്ഞതെന്ന് നിങ്ങളുടെ ചാനലില്‍ കാണിക്കുകയാണെങ്കില്‍ അത് കുറച്ച് കൂടി തമാശയാകുമായിരുന്നു. ട്വിറ്ററില്‍ തപ്‌സി പാനു കുറിച്ചു. കളേഴ്‌സ് ഇന്‍ഫിനിറ്റി,കളേഴ്‌സ് എന്നീ ചാനലുകളുടെ പേര് പരാമര്‍ശിച്ചുകൊണ്ടായിരുന്നു തപ്‌സി പാനു ട്വീറ്റ് ചെയ്തിരുന്നത്. നോട്ട് കൂള്‍, ചീപ്പ് സ്റ്റണ്ട് എന്നീ ഹാഷ്ടാഗുകളും ട്വീറ്റിനൊപ്പം നടി ചേര്‍ത്തിരുന്നു.

ഷോയുടെ പ്രൊമോയുമായി ബന്ധപ്പെട്ട്
ഷോയുടെ പ്രൊമോയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ വീഡിയോയിലാണ് തപ്‌സിയുടെ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുന്‍പ് മന്‍മര്‍സിയാന്‍ എന്ന ചിത്രത്തിലായിരുന്നു വിക്കി കൗശലും തപ്‌സി പാനുവും ഒന്നിച്ച് അഭിനയിച്ചിരുന്നത്. തങ്ങള്‍ നല്ല സുഹൃത്തുകളാണെന്നും വിവാഹം കഴിക്കാന്‍ എന്തുക്കൊണ്ടും വിക്കി കൗശല്‍ യോഗ്യനാണെന്നും തപ്‌സി പുതിയ അഭിമുഖത്തില്‍ പറയുന്നുണ്ട്.
ട്വീറ്റ് കാണൂ


Click it and Unblock the Notifications











