ഞാനും ഒരു അമ്മയായിരുന്നു, എന്റെ ചിത്രം എവിടെ? താപ്സിയുടെ കമന്റ് വൈറലാകുന്നു
മാതൃദിനം ആഘോഷമാക്കുകയാണ് താരങ്ങൾ. അമ്മമാർക്ക് ഹൃദയസ്പർശിയായ ആശംസയുമായി ഇവർ രംഗത്തെത്തിയിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും വൈറലാകുന്നത് സംവിധായകൻ സുജോയ് ഘോഷിന്റെ മാത്യദിനാശംസയാണ്. ട്വിറ്ററിലൂടെയായിരുന്നു സംവിധായകൻ ആശംസ പങ്കുവെച്ചത്. എന്നാൽ ഒടുവിൽ ഇതൊരു രകസകരമായ വക്കേറ്റത്തിലേയ്ക്ക് എത്തുകയായിരുന്നു.

കഹാനി,കഹാനി 2,ബദ്ല എന്നീ ചിത്രങ്ങളിലെ അമ്മമാരായ വിദ്യാ ബാലൻ, അമൃത സിങ്ങ് എന്നിവരുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തു കൊണ്ടായിരുന്നു താരത്തിന്റെ കുറിപ്പ്. ദൈവവുമായി നിങ്ങളെ ഏറ്റവും അടുപ്പിക്കുന്നത് നിങ്ങളുടെ മാത്യത്വമാണ് എന്നായിരുന്നു സംവിധായകന്റെ ട്വീറ്റ്. ഇവരുടെ സിനിമ കഥാപാത്രങ്ങളുടെ ചിത്രങ്ങളും സംവിധായകൻ ട്വീറ്റ് ചെയ്തു. ഇതിന് പിന്നാലെയായിരുന്നു നടി താപ്സി രംഗത്തെത്തിയത്. ബദ്ല എന്ന ചിത്രത്തിലെ മറ്റൊരു അമ്മയായ താപ്സിയെ നിങ്ങൾ മറുന്നുവെന്ന് തോന്നുന്നു എന്നായിരുന്നു നടിയുടെ കമന്റ്.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ... ശ്രദ്ധിക്കൂ... എന്റെ ഫോട്ടോ എവിടെ? ഞാനും ഒരു അമ്മയായിരുന്നു. താപ്സി എഴുതി.... ഉടനെ തന്നെ നടിയ്ക്ക് മറുപടിയുമായി സംവിധായകൻ രംഗത്തെുകയായിരുന്നു. ഫോട്ടോ ഇപ്പോൾ വരുമെന്നായിരുന്നു പ്രതികരണം. വളരെ ചീപ്പായി പോയി എന്ന് താപ്സി വീണ്ടും കുറിച്ചു. ഒന്നാമത് ഞാൻ അമ്മയായി അഭിനയിക്കാൻ സമ്മതിച്ചു. പിന്നെ നിങ്ങൾ എന്റെ ചിത്രം പോലും ഇടുന്നില്ല. അടുത്ത സ്ക്രിപ്റ്റ് പൂർത്തിയാകുന്നവരെ നിങ്ങൾ കാത്തിരിക്കുക..... താപ്സിയുടെ കമന്റിന് അടി തരും എന്ന മുന്നറിയിപ്പാണോ എന്നായിരുന്നു സുജോയ് ചോദിച്ചത്. താപ്സിയുടെ ഏറ്റവും പുതിയ ചിത്രമാണ് ധപ്പട്,
അമതാഭ് ബാച്ചൻ താപ്സി എന്നിവർ ഒന്നിച്ചെത്തിയ സുജോയ് ഘോഷ് ചിത്രമായിരുന്നു ബദ്ല. പിങ്കിന് ശേഷം ബച്ചനും നടിയും വീണ്ടും ഒന്നിച്ച ചിത്രം കൂടിയായിരുന്നു. ബാദൽ ഗുപ്പ എന്ന അഭിഭാഷകനായിട്ടായിരുന്നു ബച്ചൻ ചിത്രത്തിൽ എത്തിയത്. നൈന സോഫിയെയായിരുന്നു താപ്സി അവതരിപ്പിച്ചത്. മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ച ചിത്രമായിരുന്നു ഇത്.


Click it and Unblock the Notifications