ഹിന്ദിയില്‍ സംസാരിക്കണമെന്ന് ആവശ്യം! ചോദിച്ചയാള്‍ക്ക് വായടപ്പിക്കുന്ന മറുപടി നല്‍കി താപ്‌സി പന്നു
തെന്നിന്ത്യയിലും ബോളിവുഡിലുമായി ശ്രദ്ധേയയായ താരമാണ് തപ്‌സി പന്നു. നടിയുടെതായി പുറത്തിറങ്ങിയ മിക്ക സിനിമകള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിട്ടുളളത്. കഴിഞ്ഞ ഗോവ രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഹിന്ദിയില്‍ സംസാരിക്കണമെന്ന് പറഞ്ഞ ആള്‍ക്ക് നടി നല്‍കിയ മറുപടി വൈറലായിരുന്നു. സംവാദത്തില്‍ ഇംഗ്ലീഷില്‍ സംസാരിച്ചതിനെ തുടര്‍ന്നായിരുന്നു തപ്‌സിയോട് ഹിന്ദിയില്‍ സംസാരിക്കാന്‍ ഒരാള്‍ ആവശ്യപ്പെട്ടത്.

ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും പെട്ടെന്ന് ഒരാള്‍ ഹിന്ദിയില്‍ സംസാരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇവിടെയുളള എല്ലാവര്‍ക്കും ഹിന്ദി മനസിലാകുമോയെന്നാണ് തപ്‌സി ചോദിച്ചത്. തുടര്‍ന്ന് ഓഡിറ്റോറിയത്തില്‍ ഉണ്ടായിരുന്ന അധികപേരും തങ്ങള്‍ക്ക് ഹിന്ദി അറിയില്ലെന്ന് പറഞ്ഞു. എന്നാല്‍ ഇതൊന്നും വകവെക്കാതെ ഹിന്ദിയില്‍ സംസാരിക്കാന്‍ വീണ്ടും ഇയാള്‍ ആവശ്യപ്പെടുകയായിരുന്നു.
നിങ്ങളൊരു ബോളിവുഡ് നടിയാണ്. അതുകൊണ്ട് നിര്‍ബന്ധമായും ഹിന്ദിയില്‍ സംസാരിക്കണമെന്ന് ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് വായടപ്പിക്കുന്ന രീതിയിലുളള മറുപടിയാണ് നടി നല്‍കിയത്. ഞാനൊരു ബോളിവുഡ് നടി മാത്രമല്ല, തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ടെന്ന് തപ്‌സി പറഞ്ഞു. ഞാന്‍ നിങ്ങളോട് തമിഴില്‍ സംസാരിച്ചാല്‍ മതിയോ എന്ന് നടി ചോദിച്ചു. ഇത് കേട്ട് സദസ്സിലുളളവര്‍ എല്ലാ കൈയ്യടിച്ചു. ഹിന്ദിയില്‍ സംസാരിക്കാന്‍ ആവശ്യപ്പെട്ടയാള്‍ ഒന്നും മിണ്ടാതെ അവിടെ ഇരിക്കുകയായിരുന്നു.
തുടര്‍ന്ന് അമിതാഭ് ബച്ചനൊപ്പം അഭിനയിച്ചതിന്റെ അനുഭവം എങ്ങനെയുണ്ടായിരുന്നു എന്ന് ഒരാള്‍ ചോദിച്ചപ്പോള്‍ നടി നല്‍കിയ മറുപടിയും ശ്രദ്ധേയമായിരുന്നു. കുറച്ചുകൂടെ പ്രാധാന്യമുളള ചോദ്യങ്ങള്‍ ചോദിക്കൂ എന്നായിരുന്നു തപ്‌സി മറുപടി നല്‍കിയത്. ഫിലിം ഫെസ്റ്റിവല്‍ കാണാന്‍ എത്തിയവരില്‍ നിന്നും കുറച്ചൂകൂടി നിലവാരമുളള ചോദ്യങ്ങള്‍ താന്‍ പ്രതീക്ഷിക്കുന്നതായും നടി പറഞ്ഞു.


Click it and Unblock the Notifications











