വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജായി തപ്‌സി പന്നു,ബയോപിക്ക് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക്
ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജിന്റെ ജീവിത കഥ പറയുന്ന പുതിയ ചിത്രമാണ് ഷബാഷ് മിതു. തപ്‌സി പന്നു മിതാലിയായി അഭിനയിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. അടുത്ത വര്‍ഷം ഫെബ്രുവരി 5നാണ് മിതാലി രാജ് ബയോപിക്ക് ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

സിനിമയുടെ നിര്‍മ്മാതാക്കളായ വിയാകോം 18 സ്റ്റുഡിയോസാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നത്. രാഹുല്‍ ധൊലക്കിയ ആണ് മിതാലി രാജ് ബയോപിക്ക് ചിത്രം സംവിധാനം ചെയ്യുന്നത്. ബോളിവുഡില്‍ റയീസ്, ലംഹാ, പര്‍സാനിയ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ കൂടിയാണ് ഇദ്ദേഹം.
പ്രിയ അവെന്‍ ആണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. 37 കാരിയായ മിതാലി രാജ് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ട്വന്റി 20 മല്‍സരങ്ങളില്‍ നിന്നും വിരമിച്ചിരുന്നു. വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി തുടരുന്ന താരം അടുത്ത വര്‍ഷം ലോകകപ്പ് കൂടി കളിക്കണമെന്ന ആഗ്രഹം മുന്‍പ് പങ്കുവെച്ചിരുന്നു. ഇന്ത്യയുടെ വനിതാ താരങ്ങളില്‍ എക്കാലത്തെയും മികച്ച ക്രിക്കറ്ററായിട്ടാണ് മിതാലി രാജ് അറിയപ്പെടുന്നത്.


Click it and Unblock the Notifications