Don't Miss!
- News
പ്രധാനമന്ത്രിയെ തീരുമാനിക്കാനുളളതായിരുന്നില്ല, ഭാരത് ജോഡോ യാത്രയിൽ ചേരാത്ത പാർട്ടികളോട് ഒമർ അബ്ദുളള
- Lifestyle
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- Automobiles
ടൊയോട്ട പ്രേമികളെ സന്തോഷവാർത്ത; ക്രിസ്റ്റ സ്വന്തമാക്കാം ഉടൻ തന്നെ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Sports
IND vs AUS: സെലക്ടര്‍മാര്‍ കണ്ണുപൊട്ടന്മാരോ? തലപ്പത്തുള്ള സഞ്ജുവില്ല! പകരം ഭരതും ഇഷാനും
- Technology
രണ്ടും കൽപ്പിച്ചുതന്നെ! നിരക്ക് കുറച്ച് പുതിയ പ്ലാൻ ഇറക്കി വിഐ, ആവേശക്കൊടുമുടിയിൽ വരിക്കാർ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന്‍ ചെയ്യേണ്ടത് ഇപ്രകാരം
പരാജയങ്ങളെ ഭയപ്പെടാറില്ല! അത് പ്രകടനം കൂടുതല്‍ മെച്ചപ്പെടുത്താനുളള ഊര്‍ജ്ജം നല്‍കും: തപ്സി
ആടുകളം എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയില്‍ ശ്രദ്ധ നേടിയാ താരമാണ് തപ്സി പാനു.ധനുഷ് നായകനായി എത്തിയ ചിത്രത്തില്‍ ശ്രദ്ധേയ വേഷത്തിലായിരുന്നു നടി എത്തിയിരുന്നത്. തമിഴിനു പുറമെ ബോളിവുഡിലും നടി കൂടുതല്‍ ചിത്രങ്ങള്‍ ചെയ്തിരുന്നു. 2016ല്‍ പുറത്തിറങ്ങിയ പിങ്ക് എന്ന ചിത്രമായിരുന്നു തപ്സിയുടെ കരിയറില്‍ വഴിത്തിവായി മാറിയിരുന്നത്.
പേളിയ്ക്കും ശ്രീനിഷിനുമൊപ്പം എപ്പോഴും ഇരിക്കുന്നത് എന്തിനെന്ന് ലാലേട്ടന്! ഷിയാസിന്റെ മറുപടി ഇങ്ങനെ!
തെന്നിന്ത്യയില്‍ നിന്ന് മാറി ബോളിവുഡിലാണ് നടി ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധേ കേന്ദ്രീകരിച്ചിരിക്കുന്നത്. അഭിഷേക് ബച്ചന്റെ നായികയായുളള മന്മര്സിയാന് എന്ന ചിത്രമാണ് ബോളിവുഡല് തപ്സിയുടെതായി റീലിസിങ്ങിനൊരുങ്ങുന്നത്. അടുത്തിടെ നടന്നൊരു അഭിമുഖത്തിലായിരുന്നു തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് തപ്സ് മനസു തുറന്നിരുന്നത്.സിനിമയില്‍ പരാജയങ്ങളെ ഭയപ്പെടുന്നില്ലെന്നും അതിലൂടെ തന്റെ പ്രകടനത്തെ കൂടുതല്‍ മെച്ചപ്പെടുത്താനാണ് ശ്രമിക്കാറുളളതെന്നും തപ്സി പറയുന്നു.

തപ്സി പറഞ്ഞത്
അടുത്തിടെ ഐഎഎന്‍എസിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു സിനിമാ ജീവിതത്തെക്കുറിച്ച് തപ്സി മനസു തുറന്നിരുന്നത്. ഒരു വ്യക്തി എന്ന നിലയില്‍ പരാജയങ്ങളെ ഭയപ്പെടുന്നില്ലെന്നും അത് പ്രകടനത്തെ മെച്ചപ്പെടുത്താനുളള ഊര്‍ജ്ജമാണ് നല്‍കാറുളളതെന്നും തപ്സി പറയുന്നു. ഓരോ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോഴും സത്യസന്ധമായാണ് ചെയ്യാറുളളതെന്നും പിന്നെന്തിനാണ് പേടിക്കുന്നതെന്ന് സ്വയം പറയാറുണ്ടെന്നും തപ്സി പറയുന്നു. അഭിനയപ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ വേഷങ്ങളിലും സിനിമകളില്‍ തിളങ്ങിയ നടിയാണ് തപ്സി. അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിലെല്ലാം അഭിനയപ്രാധാന്യമുളള വേഷങ്ങള്‍ക്കാണ് നടി കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത്.

പിങ്ക്,നാം ഷാബാന തുടങ്ങിയ സിനിമകള്‍
സിനിമകള്‍ പരാജയപ്പെട്ടെന്നു വെച്ച് ജീവിതമൊന്നും അവസാനിപ്പിക്കില്ലെന്നും തപ്സി പറയുന്നു. ജീവിതത്തിന്റെ അവസാനമെന്നു പറയുന്നത് സിനിമകളല്ലെന്നും നടി പറയുന്നു. പിങ്ക്,നാം ഷാബാന,ബേബി തുടങ്ങിയ സിനിമകള്‍ തിരഞ്ഞെടുക്കാനുളള ധൈര്യം നല്‍കിയത് ഇതുകൊണ്ടാണെന്നും അഭിമുഖത്തില്‍ തപ്സി പറഞ്ഞു,

സഹോദരിക്കൊപ്പമുളള ബിസിനസ്
സഹോദരിക്കൊപ്പം ചേര്‍ന്ന് ഒരു വെഡിങ് പ്ലാനിങ് ബിസിനസ് തുടങ്ങിയ കാര്യവും തപ്സി പറഞ്ഞിരുന്നു. കൂടാതെ അടുത്തുതന്നെ ഒരു കഫേ തുടങ്ങാന്‍ പദ്ധതിയുണ്ടെന്നും നടി പറയുന്നു. സിനിമയ്ക്കു പുറമെ ഒരു ജീവിതം ഉണ്ടാകുന്നത് നല്ലതാണെന്നും അഭിമുഖത്തില്‍ തപ്സി പാനു അഭിപ്രായപ്പെട്ടു.

മന്മര്സിയാന് എന്ന ചിത്രം
അനുരാഗ് കശ്യപ് സംവിധാനം ചെയ്തിരിക്കുന്ന മന്മര്സിയാന് സെപ്റ്റംബര്‍ പതിനാലിനാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. റൊമാന്റിക്ക് കോമഡി വിഭാഗത്തില്‍പ്പെട്ട ചിത്രം വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. അഭിഷേക് ബച്ചനും തപ്സിക്കും പുറമെ വിക്കി കൗശാല്‍,അഷ്നൂര്‍ കൗര്‍,അക്ഷയ് അറോറ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മുള്‍ക്ക് എന്ന ചിത്രത്തിനു ശേഷം തപ്സിയുടെതായി റീലിസിങ്ങിനൊരുങ്ങുന്ന ചിത്രം കൂടിയാണ് മന്മര്സിയാന്

പുതിയ സിനിമകള്‍
മന്മര്സിയാനു പുറമെ കൈനിറയെ ചിത്രങ്ങളാണ് തപ്സിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. സോള്‍ട്ട് ആന്‍ഡ് പെപ്പറിന്റെ ഹിന്ദി റീമേക്കായ തഡ്ക്കയിലും തപ്സി തന്നെയാണ് നായികയാവുന്നത്. നാനാ പടേക്കറാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ഈ ചിത്രത്തിനു പുറമെ അമിതാഭ് ബച്ചനൊപ്പമുളള ബദ്ല എന്ന ചിത്രവും തപ്സിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന സിനിമയാണ്.
ദിലീപ് കേസിലേക്ക് അനാവശ്യമായി വലിച്ചിഴച്ചു! മാധ്യമങ്ങള്‍ക്കെതിരെ തുറന്നടിച്ച് നമിതാ പ്രമോദ്
വിജയ് ഇനി തമിഴ്നാട് മുഖ്യമന്ത്രി? സര്‍ക്കാരിത് ഞെട്ടിക്കാനുളള വരവാണ്! കാണൂ
-
സംവിധായകന് തള്ളി വെള്ളത്തിലിട്ടു, അടിയൊഴുക്കില്‍ പെട്ടു; കലയ്ക്ക് വേണ്ടി ചെയ്ത ത്യാഗമെന്ന് ചന്ദ്ര
-
ചാക്കോച്ചനെ തേച്ചതിന് തിയേറ്ററിൽ വെച്ച് ഒരമ്മ അടിച്ചു! ആരാധകരുടെ ഭീഷണി വേറെയും; അനുഭവം പറഞ്ഞ് സരയു
-
'കുട്ടിമണി എന്റെ മകളാണെന്ന് അറിയാമോ?, വൈകാതെ അത് അറിയും, അവൾ എന്നെ അമ്മയെന്നാണ് വിളിക്കുന്നത്'; റിമി ടോമി