ആ പ്രണയ തകർച്ച എന്നെ ആകെ തകർത്തു! അന്ന് ഒരുപാട് കരഞ്ഞു, ബ്രേക്കപ്പിനെ കുറിച്ച് നടി
തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുളള താരമാണ് തപ്സി പന്നു. ശക്തവും വ്യത്യസ്തവുമായിട്ടുള്ള കഥാപാത്രങ്ങളുമായിട്ടാകും തപ്സി കൂടുതലും പ്രത്യക്ഷപ്പെടാറുള്ളത്. തനിയ്ക്ക് പറയാനുളളത് മുഖം നോക്കാതെ എവിടേയും തുറന്നു പറയാൻ താരം ഒരു മടിയും കാണിക്കാറില്ല. അതിനാൽ തന്നെ ഇന്ത്യൻ സിനിമയിലെ ബോൾഡൻ ബ്യൂട്ടി എന്നാണ് താരത്തെ അറിയപ്പെടുന്നത്. ഇപ്പോഴിത തന്റ ബ്രേക്കപ്പിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം.

സ്കൂൾ പഠനകാല കാലത്തെ പ്രണയ തകർച്ചയെ കുറിച്ചാണ് തപ്സി വെളിപ്പെടുത്തിയത്. ആ പ്രണയ തകർച്ച തന്നെ വല്ലാതെ ബാധിച്ചുവെന്നും താരം വെളിപ്പെടുത്തി. സാധാരണ ഒരു സ്കൂൾ പ്രണയം തന്നെയായിരുന്നു. ഇടവേളകളിൽ നമ്മൾ തമ്മിൽ കാണുകയും സമയം ചെലവഴിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ ഒരു ദിവസം അവൻ എന്നെ കാണാൻ വന്നില്ല. അവന് പത്താം ക്ലാസ് പഠനത്തിൽ ശ്രദ്ധിക്കണമെന്ന് ഒരു സുഹൃത്ത് വഴി എന്നെ അറയിക്കുകയും ചെയ്തു.
എന്നാൽ ഞാൻ അവനെ വീണ്ടും ബന്ധപ്പെടാൻ ശ്രമിച്ചു. ടെലിഫോൺ ബൂത്തിൽ പേയി പല തവണ അവനെ വിളിച്ചു. എന്നാൽ അവൻ ഫോൺ എടുക്കാൻ തയ്യാറായില്ല. എന്റെ കോളുകളെല്ലാം ഒഴിവാക്കുകയായിരുന്നു. എന്നാൽ അന്ന് എനിയ്ക്ക് അത് വലിയൊരു ഷോക്ക് ആയിരുന്നു. അന്ന് താൻ ഒരു തീരുമാനമെടുത്തു. എന്റെ ഹൃദയം ഒരിക്കളും തകർക്കാൻ കഴിയില്ലെന്ന്. അതിന് ശേഷം മറ്റൊരു ബന്ധവും എന്നെ കരയിച്ചിട്ടില്ലെന്ന് തപ്സി പറഞ്ഞു.


Click it and Unblock the Notifications