അവര്‍ക്ക് എന്ന് എന്നെ മടുക്കുന്നുവോ അന്ന് ഞാന്‍ ഈ പണി നിര്‍ത്തും! തുറന്ന് പറഞ്ഞ് തപ്‌സി പാനു

By Midhun

വെട്രിമാരന്‍ സംവിധാനം ചെയ്ത ആടുകളം എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായ താരമാണ് തപ്‌സി പാനു. തമിഴിനു പുറമെ ബോളിവുഡിലും നടി മികച്ച വേഷങ്ങള്‍ ചെയ്തിരുന്നു. 2016ല്‍ പുറത്തിറങ്ങിയ പിങ്ക് എന്ന ഹിന്ദി ചിത്രത്തിലെ കഥാപാത്രമായിരുന്നു തപ്‌സിയുടെ കരിയറില്‍ വഴിത്തിരിവായി മാറിയിരുന്നത്.

അമിതാഭ് ബച്ചന്‍ മുഖ്യ വേഷത്തിലെത്തിയ ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമായിരുുന്നു നടി നടത്തിയിരുന്നത്. തെന്നിന്ത്യന്‍ സിനിമകളില്‍ നിന്നും മാറി ഇപ്പോള്‍ ബോളിവുഡിലാണ് തപ്‌സി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അടുത്തിടെ സിനിമാ രംഗത്തേക്ക് അപ്രതീക്ഷിതമായി എത്തിപ്പെട്ടതിനെക്കുറിച്ചും തന്റെ സ്വപ്‌നങ്ങളെക്കുറിച്ചും നടി മനസ് തുറന്നിരുന്നു.

തെന്നിന്ത്യയിലും തിളങ്ങിയ താരം

തെന്നിന്ത്യയിലും തിളങ്ങിയ താരം

ധനുഷിന്റെ ആടുകളത്തിലെ നായികാ വേഷം തപ്‌സിയ്ക്ക് നിരവധി പ്രേക്ഷക പ്രശംസകള്‍ നേടിക്കൊടുത്തിരുന്നു. ചിത്രത്തില്‍ ഐറിന്‍ എന്ന ആംഗ്ലോ ഇന്ത്യന്‍ പെണ്‍കുട്ടിയായാണ് നടി അഭിനയിച്ചിരുന്നത്. തുടര്‍ന്ന് തമിഴില്‍ നിരവധി ചിത്രങ്ങളില്‍ വേഷമിട്ട നടി തെലുങ്ക്,മലയാളം തുടങ്ങിയ ഭാഷകളിലും അഭിനയിച്ചിരുന്നു. മലയാളത്തില്‍ മമ്മൂട്ടിയുടെ നായികയായി ഡബിള്‍സ് എന്ന ചിത്രത്തിലാണ് തപ്‌സി അഭിനയിച്ചിരുന്നത്. ഗ്ലാമര്‍ റോളുകള്‍ക്കൊപ്പം തന്നെ അഭിനയപ്രാധാന്യമുളള വേഷങ്ങളിലും നടി കൂടുതലായി അഭിനയിച്ചിരുന്നു.

സിനിമയില്‍ എത്തിപ്പെട്ടതിനെക്കുറിച്ച് തപ്‌സി

സിനിമയില്‍ എത്തിപ്പെട്ടതിനെക്കുറിച്ച് തപ്‌സി

ആദ്യകാലത്തെ തന്റെ സ്വപ്നത്തില്‍ ഹോളിവുഡോ ബോളിവുഡോ എന്തിന് സിനിമ പോലുമില്ലായിരുന്നുവെന്ന് തപ്‌സി പറയുന്നു. ഒരിക്കലും സിനിമയില്‍ വരുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ലായിരുന്നു. സിനിമ ജീവിതത്തില്‍ അവിചാരിതമായി കടന്നു വന്നതാണ്. ഒരിക്കല്‍ പോലും ബോളിവുഡിലോ ഹോളിവുഡിലോ അഭിനയിക്കണം എന്നു പോലും ആലോചിച്ചിരുന്നില്ലെന്നു നടി പറയുന്നു

ഹോളിവുഡിനോട് താല്‍പര്യമില്ല

ഹോളിവുഡിനോട് താല്‍പര്യമില്ല

ഹോളിവുഡില്‍ പോകാന്‍ വലിയ മോഹമൊന്നുമില്ല. അതിനാല്‍ തന്നെ നല്ല റോളുകള്‍ തേടി അങ്ങോട്ടേയ്ക്ക് പോകുമെന്ന് പറയാനും കഴിയില്ല. ഇപ്പോള്‍ തനിയ്ക്ക് ബോളിവുഡില്‍ കൈ നിറയെ ചിത്രങ്ങള്‍ ലഭിക്കുന്നുണ്ട്. വളരെ വ്യത്യസ്തമായതും താന്‍ ഒരു പാട് ആഗ്രഹിച്ച വേഷങ്ങളുമാണ് തന്നെ തേടി എത്തിയിരിക്കുന്നത്. അതിനാല്‍ തന്നെ ഇവിടെ തൃപ്തയാണെന്നും താരം പറഞ്ഞു. അതു കൊണ്ട് ഹോളിവുഡ് സ്വപ്നം അത്ര വലുതായി തന്റെ മനസിനെ ബാധിച്ചിട്ടില്ലെന്നും തപ്തി പറഞ്ഞു.

ഈ വര്‍ഷം മൂന്ന് സിനിമകള്‍

ഈ വര്‍ഷം മൂന്ന് സിനിമകള്‍

തീര്‍ത്തും വ്യത്യസ്ഥമായ മൂന്ന് സിനിമകളാണ് തന്റെതായി ഈ വര്‍ഷം പുറത്തിറങ്ങാനിരിക്കുന്നതെന്ന് തപ്‌സി പറയുന്നു. നടന്‍ പ്രകാശ് രാജ് സംവിധാനം ചെയ്യുന്ന തട്ക്കാ എന്ന ചിത്രമാണ് ഇതില്‍ പ്രധാനപ്പെട്ടത്. മലയാള ചിത്രം സോള്‍ട്ട് ആന്‍ഡ് പെപ്പറിന്റെ ഹിന്ദി പതിപ്പാണ് തട്ക്കാ. കൂടാതെ സൂര്‍മ്മ, മല്‍ഖ് തുടങ്ങിയ ചിത്രങ്ങളും തപ്‌സിയുടെതായി ഈ വര്‍ഷം പുറത്തിറങ്ങാനിരിക്കുന്നവയാണ്. പ്രേക്ഷകര്‍ തന്നെ എത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്നത് ഇക്കൊല്ലമറിയാമെന്നും തപ്‌സി പറയുന്നു.

അവര്‍ക്ക് എന്നെ മടുത്താല്‍ സിനിമ ഉപേക്ഷിക്കും

അവര്‍ക്ക് എന്നെ മടുത്താല്‍ സിനിമ ഉപേക്ഷിക്കും

തന്റെ സിനിമകള്‍ പ്രതീക്ഷിച്ചത്ര നിലവാരം പുലര്‍ത്തുന്നില്ലെങ്കിലോ പ്രേക്ഷകര്‍ക്ക് തന്നെ മടുക്കുന്ന സാഹചര്യമോ വന്നാല്‍ സിനിമ വിടുമെന്നും തപ്‌സി പറഞ്ഞു. ഇനി വരാന്‍ പോവുന്ന സിനിമകളുടെ വിജയമനുസരിച്ചായിരിക്കും എന്റെ ഭാവി. പ്രേക്ഷകര്‍ക്ക് എന്നെ കാണേണ്ടെങ്കില്‍ സിനിമാ രംഗം ഉപേക്ഷിച്ച് മറ്റെന്തെങ്കിലും പണിക്ക് പോവും, തപ്‌സി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X