സിനിമാ താരങ്ങളല്ല! കായിക താരങ്ങളാണ് ശരിക്കുമുളള ഹീറോസ്! തുറന്ന് പറഞ്ഞ് തപ്‌സി പാനു

By Midhun

ആടുകളം എന്ന തമിഴ് ചിത്രത്തിലൂടെ സിനിമാ പ്രേമികള്‍ക്ക് സുപരിചിതയായ നടിയാണ് തപ്‌സി പാനു. ചിത്രത്തില്‍ ധനുഷിന്റെ നായികയായി ശ്രദ്ധേയ പ്രകടനമായിരുന്നു നടി നടത്തിയിരുന്നത്. തെന്നിന്ത്യന്‍ സിനിമകള്‍ക്കും പുറമെ ബോളിവുഡിലും ഏറെ തിളങ്ങിയിട്ടുളള താരം കൂടിയാണ് തപ്‌സി.

അമിതാഭ് ബച്ചനൊപ്പം അഭിനയിച്ച പിങ്ക് എന്ന സിനിമ തപ്‌സിയുടെ കരിയറിലെ ശ്രദ്ധേയ ചിത്രങ്ങളിലൊന്നായിരുന്നു. തപ്‌സിയുടെതായി പുറത്തിറങ്ങാനിരിക്കുന്ന
പുതിയ ചിത്രമാണ് സൂര്‍മ. ഒരു സ്‌പോര്‍ട്‌സ് ബയോപിക്കായി ഒരുക്കിയ ചിത്രത്തില്‍ ശ്രദ്ധേയ വേഷത്തിലാണ് തപ്‌സി എത്തുന്നത്. അടുത്തിടെ സിനിമാ താരങ്ങളേക്കാള്‍ കൂടുതല്‍ സ്‌പോര്‍ട്‌സ് താരങ്ങളാണ് ആരാധിക്കപ്പെടേണ്ടവര്‍ എന്ന് തപ്‌സി അഭിപ്രായപ്പെട്ടിരുന്നു....

ആടുകളത്തിലെ ഐറിന്‍

ആടുകളത്തിലെ ഐറിന്‍

തെലുങ്ക് സിനിമയിലൂടെയായിരുന്നു അരങ്ങേറ്റമെങ്കിലും ധനുഷിന്റെ ആടുകളത്തിലൂടെയായിരുന്നു തപ്‌സി ശ്രദ്ധിക്കപ്പെട്ടിരുന്നത്. വെട്രിമാരന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിലൂടെയായിരുന്നു ധനുഷിന് മികച്ച നടനുളള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നത്. ആടുകളത്തില്‍ ഐറിന്‍ എന്നൊരു കഥാപാത്രമായിട്ടായിരുന്നു തപ്‌സി എത്തിയിരുന്നത്. ധനുഷിനൊപ്പം ശ്രദ്ധേയമായൊരു പ്രകടനമായിരുന്നു ചിത്രത്തില്‍ തപ്‌സി നടത്തിയിരുന്നത്. ആടുകളത്തിനു ശേഷമാണ് തെന്നിന്ത്യന്‍ സിനിമകളിലും ബോളിവുഡിലുമായി നിരവധി സിനിമകള്‍ തപ്‌സിക്ക് ലഭിച്ചിരുന്നത്.

പിങ്ക്

പിങ്ക്

2016ല്‍ പുറത്തിറങ്ങിയ പിങ്ക് എന്ന ചിത്രമായിരുന്നു തപ്‌സിയുടെ കരിയറില്‍ വഴിത്തിരിവായി മാറിയിരുന്നത്. ചിത്രത്തില്‍ അമിതാഭ് ബച്ചനൊപ്പം ശ്രദ്ധേയ പ്രകടനമായിരുന്നു നടി നടത്തിയിരുന്നത്. അനിരുദ്ധ് റോയി ചൗധരി സംവിധാനം ചെയ്ത ഈ ചിത്രം നിരവധി പുരസ്‌കാരങ്ങള്‍ നേടിയ സിനിമകളിലൊന്നു കൂടിയായിരുന്നു. സാമൂഹിക പ്രാധാന്യമുളള ഒരു പ്രമേയമായിരുന്നു ചിത്രത്തില്‍ സംവിധായകന്‍ അവതരിപ്പിച്ചിരുന്നത്.

ഗ്ലാമര്‍ വേഷങ്ങള്‍

ഗ്ലാമര്‍ വേഷങ്ങള്‍

അഭിനയപ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ വേഷങ്ങളും തപ്‌സി തന്റെ കരിയറില്‍ കൂടുതലായി ചെയ്തിരുന്നു. തെന്നിത്യന്‍ സിനിമകളിലായിരുന്നു നടി കൂടുതലായി ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്തിരുന്നത്. സൂപ്പര്‍ താര ചിത്രങ്ങളിലെല്ലാം അഭിനയിച്ച നടി മമ്മൂട്ടി നായകനായി എത്തിയ ഡബിശ്‌സ് എന്ന മലയാള ചിത്രത്തിലും അഭിനയിച്ചിരുന്നു. തെന്നിന്ത്യന്‍ സിനിമകളില്‍ നിന്നും മാറി ഇപ്പോള്‍ ബോളിവുഡ് സിനിമകളിലാണ് നടി കൂടുതലായി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

സൂര്‍മ എന്ന ചിത്രം

സൂര്‍മ എന്ന ചിത്രം

ഇന്ത്യയുടെ ഹോക്കി പ്ലെയര് സന്ദീപ് സിങ്ങിന്റെ ജീവിത കഥ പറയുന്ന സൂര്‍മയാണ് തപ്‌സിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം. സൂര്‍മയില്‍ ഹര്‍പ്രീത് എന്നൊരു കഥാപാത്രമായാണ് തപ്‌സി എത്തുന്നത്. ഷാദ് അലി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സോണി പിക്‌ചേഴ്‌സും സിഎസ് ഫിലിംസും ചേര്‍ന്നാണ്. 2006ല്‍ സംഭവിച്ചൊരു അപകടത്തില്‍ കാലുകള്‍ തളര്‍ന്ന് വീല്‍ചെയറിലേക്ക് മാറേണ്ടി വന്നൊരു കായിക താരമായിരുന്നു സന്ദീപ് സിങ്ങ്. സംഭവബഹുലമായ അദ്ദേഹത്തിന്റെ ജീവിതവും ഹോക്കിയിലേക്കുളള
തിരിച്ചുവരവുമാണ് ചിത്രം പറയുന്നത്. ജൂലായ് 13നാണ് സൂര്‍മ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്,

കായിക താരങ്ങളാണ് ആരാധിക്കപ്പെടേണ്ടതെന്ന് നടി

കായിക താരങ്ങളാണ് ആരാധിക്കപ്പെടേണ്ടതെന്ന് നടി

സൂര്‍മയുടെ പ്രൊമേഷന്‍ പരിപാടികള്‍ക്കിടെയുളള ഒരഭിമുഖത്തിലായിരുന്നു തപ്‌സി ഇങ്ങനെ അഭിപ്രായപ്പെട്ടിരുന്നത്. സിനിമാ താരങ്ങളല്ല,കായിക താരങ്ങളാണ് ശരിക്കും ആരാധിക്കപ്പെടേണ്ടവര് എന്നാണ് തപ്‌സി പറഞ്ഞത്. "സ്‌പോര്‍ട്സ് താരങ്ങളാണ് ശരിക്കും ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. അവരെന്നും മറ്റുളളവരില്‍ നിന്നും വ്യത്യസ്ഥരാണ്.അവരില്‍ ഒരാളാവാന്‍ എനിക്ക് ഒരിക്കലും സാധിക്കില്ല. ഏറെ ആത്മവിശ്വാസമുളവരും സ്വയം നീന്തിക്കയറി ഉന്നതങ്ങളില്‍ എത്തിയവരുമാണ് അവര്‍.തപ്‌സി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X