»   » ഈ വര്‍ഷത്തെ ശക്തയായ സ്ത്രീ തപ്‌സി പന്നു! നടിയെ തിരഞ്ഞെടുത്തിന് പിന്നിലെ കാരണം ഇതായിരുന്നു!!!

ഈ വര്‍ഷത്തെ ശക്തയായ സ്ത്രീ തപ്‌സി പന്നു! നടിയെ തിരഞ്ഞെടുത്തിന് പിന്നിലെ കാരണം ഇതായിരുന്നു!!!

By: Teresa John
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ സിനിമയില്‍ നിന്നും അതിവേഗം ബോളിവുഡിലെത്തിയ നടിയാണ് തപ്‌സി പന്നു. അക്ഷയ് കുമാര്‍, പൃഥ്വിരാജ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നാം ശബാന എന്ന സിനിമയിലായിരുന്നു അവസാനമായി തപ്‌സി അഭിനയിച്ചിരുന്നത്. അതിനിടെ നടിയെ തേടി വലിയൊരു അംഗീകാരം വന്നിരിക്കുകയാണ്.

മമ്മുട്ടി സീമയോട് തോന്ന്യാസം കാണിച്ചു! ചെകിട്ടത്ത് തന്നെ തല്ലിക്കോ എന്ന് എം ടി ഉത്തരവും കെടുത്തു!!!

ഈ വര്‍ഷത്തെ ശക്തയായ സ്ത്രീയായിട്ടാണ് തപ്‌സി പന്നുവിനെ തിരഞ്ഞെടുത്തിരിക്കുന്നത്. സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രധാന്യം നല്‍കി നിര്‍മ്മിച്ച പിങ്ക്, നാം ശബാന, ബേബി എന്നീ ചിത്രങ്ങളിലെ പ്രകടനത്തില്‍ നിന്നും സാവി മാസികയാണ് തപ്‌സിയെ ശക്തയായ സ്ത്രീയായി തിരഞ്ഞെടുത്തത്.

ശക്തയായ സ്ത്രീ

ഈ വര്‍ഷത്തെ ശക്തയായ സ്ത്രീയായി തെന്നിന്ത്യയുടെ താരസുന്ദരി തപ്‌സി പന്നു തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. തപ്‌സി അഭിനയിച്ച സിനിമകള്‍ വിലയിരുത്തിയായിരുന്നു തരഞ്ഞെടുപ്പ് നടന്നത്.

സിനിമകള്‍


സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രധാന്യം നല്‍കി നിര്‍മ്മിച്ച പിങ്ക്, നാം ശബാന, ബേബി എന്നീ ചിത്രങ്ങളിലെ പ്രകടനത്തില്‍ നിന്നും സാവി മാസികയാണ് തപ്‌സിയെ ശക്തയായ സ്ത്രീയായി തിരഞ്ഞെടുത്തത്.

തപ്‌സി പന്നു

തെന്നിന്ത്യയില്‍ നിന്നും പെട്ടെന്ന് ഉദിച്ചു വന്ന നടിയായിരുന്നു തപ്‌സി പന്നു. തെലുങ്കിലും തമിഴിലും സജീവമായിരുന്ന തപ്‌സി മലയാളത്തിലും ഒരു സിനിമയിലും അഭിനയിച്ചിരുന്നു.

ബേബി


2015 ല്‍ പുറത്തിറങ്ങിയ ഒരു സ്‌പൈ ത്രില്ലര്‍ സിനിമയായിരുന്നു ബേബി. നീരജ് പാണ്ഡെ സംവിധാനം ചെയ്ത ചിത്രത്തില്‍ അക്ഷയ് കുമാറും തപ്‌സിയുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.

പിങ്ക്


അമിതാഭ് ബച്ചനൊപ്പം തപ്‌സി പന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സിനിമയാണ് പിങ്ക്. മികച്ച അഭിപ്രായം നേടിയ സിനിമ സ്ത്രീകളെ കേന്ദ്രീകരിച്ചായിരുന്നു നിര്‍മ്മിച്ചിരുന്നത്.

നാം ശബാന


അക്ഷയ് കുമാറും മലയാളത്തില്‍ നിന്ന് പൃഥ്വിരാജും തപ്‌സിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയാണ് നാം ശബാന. തപ്‌സി അവസാനമായി അഭിനയിച്ച സിനിമയും നാം ശബാനയായിരുന്നു.

മോഡലില്‍ നിന്നും സിനിമയിലേക്ക്

കോളേജില്‍ പഠിക്കുമ്പോള്‍ മുതലാണ് തപ്‌സി മോഡലിങ്ങിലേക്ക് എത്തിയത്. അന്നത് പോക്കറ്റ് മണിക്ക് വേണ്ടിയുള്ള പരിപാടി മാത്രമായിരുന്നു. 88% മാര്‍ക്കോടെയാണ് തപ്‌സി സിഎടി പാസായത്. ശേഷം സിനിമയിലേക്കെത്തിയത്.

English summary
Taapsee Pannu says she is elated to be ‘Most powerful woman of the year’
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam