കേക്കിന്റെ കാര്യത്തിൽ പണ്ടേ ഒരു വിട്ട് വീഴ്ചയുമില്ല, താരസുന്ദരിയുടെ ചിത്രം വൈറലാകുന്നു
ലോക്ക് ഡൗൺകാലം താരങ്ങൾ സോഷ്യൽ മീഡിയ്ക്കൊപ്പാമാണ്. സോഷ്യൽ മീഡിയയിലൂടെ ആരാധകരോട് സംവദിക്കലാണ് താരങ്ങളുടെ പ്രധാനം വിനോദം. പാചക പരീക്ഷണവും തങ്ങളുടെ കലാപരമായ കഴിവുകളും താരങ്ങൾ ഈ അവസരത്തിൽ പുറത്തെടുക്കുന്നുമുണ്ട് . ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടി താപ്സി പന്നു. ഒരു പഴകാല പിറന്നാൾ ആഘോഷ ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം രസകരമായ കുറിപ്പിനൊപ്പമാണ് താപ്സി ചിത്രം പങ്കുവെച്ചിരിക്കുന്നത്.

താന്‍ പണ്ടേ ഒരു കേക്ക് കൊതിച്ചിയാണെന്ന് താരം പറയുന്നു. ഇപ്പോഴും അതിനൊരു മാറ്റവുമില്ലെന്നും ചിത്രത്തില്‍ കാണുന്നത് പോലെ തന്റെ മുടി പിന്നിയിടുന്നത് ഇഷ്ടമാണെന്നും താരം പറയുന്നു. ഭാഗ്യത്തിന് റിബണിപ്പോള്‍ ഇല്ലെന്നും താരം പറയുന്നു.-താരത്തിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇത് താപ്സിയുടെ പിറന്നാൾ ദിനത്തിൽ എടുത്ത ചിത്രമാണോ എന്നാണ് എല്ലാവർക്കും അറിയേണ്ടത്. എന്നാൽ സുഹൃത്തിന്റെ പിറന്നാൾ ദിനത്തിൽ എടുത്ത ചിത്രമായിരുന്ന ഇത്.
ലോക്ക് ഡൗൺ കാലത്ത് വ്യത്യസ്ത പരീക്ഷണങ്ങളുമായിട്ടാണ് താപ്സി എത്തുന്നത്. മുടിയിലെ പരീക്ഷണത്തെ കുറിച്ച് പങ്കുവെച്ച് താരം രംഗത്തെത്തിയിരുന്നു. എന്റെ മുടിയിലെ പരീക്ഷണങ്ങള്‍! എന്റെ ക്യാപ്ഷനോടൊയാണ് താരം പുതിയ പരീക്ഷണത്തെ കുറിച്ച് വിശദീകരിച്ചിരിക്കുന്നത്. കൂടാതെ വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ ഇത് ആരും പരീക്ഷിക്കരുതെന്നും താരം പറയുന്നുമുണ്ട്. എന്റെ മുടിയില്‍ ഞാന്‍ എല്ലായ്‌പ്പോഴും പരീക്ഷണം നടത്താറുണ്ട്. പ്ലസ്ടുവില്‍ പഠിക്കുമ്പോള്‍ രഹസ്യമായി എന്റെ തലമുടി സ്‌ട്രെയ്റ്റ് ചെയ്തിരുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് എനിക്ക് നീല, പര്‍പ്പിള്‍ കളറ് ചെയ്യണമെന്ന് തോന്നി, ഈ ഘട്ടത്തില്‍ ആരും ശ്രദ്ധിക്കില്ലെന്ന് കരുതി... കറുപ്പ് മടുത്തു. കുറച്ച് ദിവസത്തേക്ക് ഇത് രസകരമായിരക്കും, പക്ഷേ കളര്‍ ചെയ്തത് എനിക്ക് പേടിസ്വപ്നങ്ങള്‍ നല്‍കുന്നുണ്ട്" എന്ന് തപ്‌സി കുറിച്ചു.
ശക്തമായ സ്ത്രീ കഥാപാത്രത്തിലൂടെ ബോളിവുഡിൽ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് തപ്സി പന്നു . ബോൾഡ് ആന്റ് സ്ട്രോങ്ങ് കഥാപാത്രങ്ങളിലാണ് താരം അധികവും പ്രത്യക്ഷപ്പെടുന്നത്. തപ്സിയുടെ ചിത്രങ്ങൾ പോലെ തന്നെയാണ് താരത്തിന്റെ പല നിലപാടുകളും. ഇത് സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും ചർച്ചയാകാറുമുണ്ട്.


Click it and Unblock the Notifications











