വിവാഹ വേഷത്തിൽ ഇരിക്കുമ്പോൾ മനസിൽ ഒരു ചിന്ത മാത്രമായിരുന്നു, വെളിപ്പെടുത്തലുമായി താരം....
തെന്നിന്ത്യയിലും ബോളുവുഡിലും ഓരിപോലെ ആരാധകരുള്ള താരമാണ് നടി താപ്സി പന്നു. ശക്തമായ സ്ത്രീ വേഷങ്ങളിലൂടെയാണ് താരം അധികവും പ്രത്യക്ഷപ്പെടുന്നത്. സിനിമയിലെ പോലെ തന്നെയാണ് താപ്സി റിയർ ലൈഫിലും. താരത്തിന്റെ നിലപാടുകൾ പലപ്പോഴും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകാറുണ്ട്. ലോക്ക് ഡൗൺ കാലം സോഷ്യൽ മീഡിയയ്ക്കൊപ്പമാണ്. ഭൂരിഭാഗം താരങ്ങളും പാചക പരീക്ഷണങ്ങളുമായി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുമ്പോൾ തപ്സി പഴകാല ദിനങ്ങളിലേയ്ക്ക് തിരികെ പോകുകയാണ്. സിഖ് കല്യാണ പെണ്ണിന്റെ വേഷത്തിൽ ഇരിക്കുന്ന ഒരു ചിത്രം താപ്സി കഴിഞ്ഞ ദിവസം കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു.

2018 ൽ പുറത്തിറങ്ങിയ അനുരാഗ് കശ്യപ് ചിത്രമായ 'മന്‍മര്‍സിയാനി'ലെ ഒരു രംഗമായിരുന്നു അത്. ചിത്രത്തിലെ വിവാഹ സീനുണ്ട്. ആ ഷോട്ടിനായുള്ള കാത്തിരിപ്പിനിടെ ആരോ പകർത്തിയ ചിത്രമായിരുന്നു അത്. പീച്ച് കളറിലെ സൽവാറും കമ്മീസും ധരിച്ച് സ്വർണ്ണാഭരണ വിഭൂഷിതായായിട്ടായിരുന്നു താപ്സി ഇരിക്കുന്നത്., ഗുരുദ്വാറിൽ നവവധുവായി ഇരിക്കുമ്പോൾ തന്റെ മനസ്സിലൂടെ കടന്നു പോയ ചിന്തയെ കുറിച്ച് താരം വെളിപ്പെടുത്തുകയാണ്.
'ഇന്റര്‍വെല്ലിന് തൊട്ടുമുന്‍പുള്ള രംഗമാണിത്. ചിത്രത്തിലെ തന്റെ പ്രിയപ്പെട്ട രംഗങ്ങളിൽ ഒന്നാണിത്.കുറച്ചു സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞപ്പോള്‍ തന്നെ ഒത്തിരി പ്രാവശ്യം ഞാന്‍ വധുവിന്റെ വേഷം അണിഞ്ഞുകഴിഞ്ഞു. എന്നാല്‍ ഗുരുദ്വാരയില്‍ ഇതാദ്യമാണ്. കുടുംബത്തിലെ ആരുടെയെങ്കിലുമോ സുഹൃത്തുകളുടെയോ കല്യാണങ്ങള്‍ മാത്രമാണ് ഗുരുദ്വാരയില്‍ അടുത്തുനിന്ന് കണ്ടിട്ടുള്ളത്.അവിടെ ഇരിക്കുമ്പോള്‍ എന്റെ മനസ്സിൽ ഒറ്റ ചിന്ത മാത്രമായിരുന്നു. ഇതെല്ലാം കഴിയുമ്പോള്‍ കഡാ പ്രസാദം കിട്ടുമോ ഇല്ലയോ- ചിത്രത്തിനൊപ്പം താപ്സി കുറിച്ചു.
2018 ൽ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്, വിക്കി കൗശൽ അഭിഷേക് ബച്ചൻ എന്നിവരാണ് ചിത്രത്തിലെ നായകന്മാരായി എത്തിയത്. റൂമി എന്ന കഥാപാത്രത്തെയാണ് താപ്സി ചിത്രത്തിൽ അവതരിപ്പിച്ചത്. താരത്തിന്റെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു ഇത്. അടുത്ത ഒരു ദിവസവും മന്‍മര്‍സിയാനി'ലെ സംവിധായകൻ അനുരാഗ് കശ്യാപുമായുള്ള ഓർമ പങ്കുവെച്ച് താരം എത്തിയിരുന്നു. ചിത്രത്തിലെ ഒരു രംഗം പങ്കുവെച്ചു കൊണ്ടായിരുന്നു താരത്തിന്റെ കുറിപ്പ്.


Click it and Unblock the Notifications