ദയവായി ഇത് പരീക്ഷിക്കരുത്, മുടിക്ക് നീല നിറം നല്‍കി തപ്‌സി പന്നു...
ശക്തമായ സ്ത്രീ കഥാപാത്രത്തിലൂടെ ബോളിവുഡിൽ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് തപ്സി പന്നു . ബോൾഡ് ആന്റ് സ്ട്രോങ്ങ് കഥാപാത്രങ്ങളിലാണ് താരം അധികവും പ്രത്യക്ഷപ്പെടുന്നത്. തപ്സിയുടെ ചിത്രങ്ങൾ പോലെ തന്നെയാണ് താരത്തിന്റെ പല നിലപാടുകളും. ഇത് സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും ചർച്ചയാകാറുമുണ്ട്.

ലോക്ക് ഡൗൺ കാലം മറ്റുള്ള താരങ്ങളെ പോലെ തപ്സിയും വീട്ടിൽ തന്നൊണ്. എല്ലാവരും പാചകത്തിലും വീട്ടു ജോലിയിലും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ നടി മുടി സംരക്ഷണത്തിലാണ്. സ്വന്തം തലമുടിയിൽ പുതിയ പരീക്ഷണങ്ങൾക്ക് തുനിയുകയാണ് താരം. അത് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുമുണ്ട്.
എന്റെ മുടിയിലെ പരീക്ഷണങ്ങള്‍! എന്റെ ക്യാപ്ഷനോടൊയാണ് താരം പുതിയ പരീക്ഷണത്തെ കുറിച്ച് വിശദീകരിച്ചിരിക്കുന്നത്. കൂടാതെ വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.
എന്റെ മുടിയില്‍ ഞാന്‍ എല്ലായ്‌പ്പോഴും പരീക്ഷണം നടത്താറുണ്ട്. പ്ലസ്ടുവില്‍ പഠിക്കുമ്പോള്‍ രഹസ്യമായി എന്റെ തലമുടി സ്‌ട്രെയ്റ്റ് ചെയ്തിരുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് എനിക്ക് നീല, പര്‍പ്പിള്‍ കളറ് ചെയ്യണമെന്ന് തോന്നി, ഈ ഘട്ടത്തില്‍ ആരും ശ്രദ്ധിക്കില്ലെന്ന് കരുതി... കറുപ്പ് മടുത്തു. കുറച്ച് ദിവസത്തേക്ക് ഇത് രസകരമായിരക്കും, പക്ഷേ കളര്‍ ചെയ്തത് എനിക്ക് പേടിസ്വപ്നങ്ങള്‍ നല്‍കുന്നുണ്ട്" എന്ന് തപ്‌സി കുറിച്ചു.
കൂടാതെ തന്റെ ക്രൈം ഇന്‍ പാർട്ട്ണർ കാന്താ മോട്വാനിയില്‍ നിന്നാണ് ഇത്തരം ഭ്രാന്തന്‍ ആശയങ്ങള്‍ ജീവിതത്തിലേക്ക് എപ്പോഴും ലഭിക്കുന്നതെന്നും താരം കുറിക്കുന്നു. നിങ്ങളുടെ മുടിയെ സൂക്ഷിക്കാന്‍ സാധിക്കില്ലെങ്കില്‍ ദയവായി ഇത് വീട്ടിലോ മറ്റെവിടെയെങ്കിലുമോ പരീക്ഷിക്കരുത് എന്ന സ്റ്റാറ്റിയൂട്ടറി വാണിങ്ങും താരം നല്‍കുന്നുണ്ട്. താരത്തിന്റെ മുടി മുടി സംരക്ഷണം സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമായിട്ടുണ്ട്. രസകരമയ കമന്റെുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.
താരത്തിന്റെ ഹെയർ സ്റ്റൈൽ പലപ്പോഴും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകാറുണ്ട്. ഭൂരിഭാഗം ചിത്രങ്ങളിലും കെളി ഹെയറിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. ഹെയർ സ്റ്റൈലിലുളള പരീക്ഷണം ആരാധകർക്കിടയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. നടിയുടെ ഇൻസ്റ്റഗ്രാം പേജിൽ മുടിയിലെ പുതിയ പരീക്ഷണം പങ്കുവെച്ചിട്ടുണ്ട്


Click it and Unblock the Notifications











