»   » ബിക്കിനി ധരിക്കാന്‍ മാത്രമല്ല ചുട്ട മറുപടി കൊടുക്കാനും തപ്‌സിക്കറിയാം! നാണം കെട്ടത് ആരാധകന്‍ മാത്രം!

ബിക്കിനി ധരിക്കാന്‍ മാത്രമല്ല ചുട്ട മറുപടി കൊടുക്കാനും തപ്‌സിക്കറിയാം! നാണം കെട്ടത് ആരാധകന്‍ മാത്രം!

Posted By: Teresa John
Subscribe to Filmibeat Malayalam

ബിക്കിനി ധരിച്ച് ഗ്ലാമര്‍ ഫോട്ടോസ് ആരാധകര്‍ക്കായി പങ്കുവെക്കുന്നത് ബോളിവുഡ് നടിമാരുടെ ഇഷ്ട വിനോദമാണ്. പലരും അതിന് വിമര്‍ശനങ്ങള്‍ കേള്‍ക്കുന്നതും പതിവാണെങ്കിലും ആരും അതിന് മറുപടിയൊന്നും കൊടുക്കാന്‍ മെനക്കേടാറില്ല. എന്നാല്‍ അവരില്‍ നിന്നും വ്യത്യസ്തയാണ് തപ്‌സി പന്നു. കഴിഞ്ഞ ദിവസം നടി തന്റെ ബിക്കിനി ചിത്രം പുറത്ത് വിട്ടിരുന്നു.

ദിലീപും മഞ്ജു വാര്യരും നേര്‍ക്കുനേര്‍ മത്സരിക്കാന്‍ പോവുന്നു? അതു ഇങ്ങനെ, ഇതാണ് ശരിക്കും താരപോരാട്ടം

തപ്‌സി നായികയായി അഭിനയിക്കുന്ന ജുധ്വ 2 എന്ന സിനിമയിലെ ഒരു ചിത്രമായിരുന്നു നടി ട്വിറ്ററിലൂടെ പുറത്ത് വിട്ടത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും നടിയുടെ ചിത്രത്തിനുണ്ടായ പ്രതികരണം മോശമായിരുന്നു. ചിത്രത്തെ അധിഷേപിച്ചു കൊണ്ട് ഒരാള്‍ കമന്റ് ഇട്ടിരുന്നു. എന്നാല്‍ ഉടനടി നടി ആയാള്‍ക്ക് കിടിലന്‍ മറുപടിയും കൊടുത്തിരിക്കുകയാണ്.

തപ്‌സിയുടെ ചിത്രം

നീല കളര്‍ ബിക്കിനി ധരിച്ച് ബീച്ച് സൈഡില്‍ നില്‍ക്കുന്ന തപ്‌സി പന്നുവിന്റെ മനോഹരമായ ചിത്രമായിരുന്നു തപ്‌സി ട്വിറ്ററിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നത്.

കമന്റുകള്‍ ഇങ്ങനെ


നമ്മുടെ രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. അതിനാല്‍ എന്ത് കൊണ്ടാണ് ബാക്കിയുള്ള വസ്ത്രം കൂടി നീക്കം ചെയ്യാതിരുന്നത്. അതും കൂടി ചെയ്യുമായിരുന്നെങ്കില്‍ നിങ്ങളുടെ സഹോദരന്‍ അഭിമാനം കെള്ളുമായിരുന്നെന്നുമായിരുന്നു നടിയുടെ ചിത്രത്തിന് വന്ന കമന്റ്.

തപ്‌സിയുടെ കിടിലന്‍ മറുപടി


എനിക്ക് ഒരു സഹോദരന്‍ ഇല്ലെന്നും ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ അദ്ദേഹത്തോട് ചോദിക്കുമായിരുന്നു. ഇപ്പോള്‍ സഹോദരിയുടെ മറുപടി മതിയോ എന്നാണ് തപ്‌സി മറുപടി കൊടുത്തിരുന്നത്.

സപ്പോര്‍ട്ടുമായി ആരാധകര്‍


തപ്‌സിയുടെ കമന്റ് കൂടി കണ്ടപ്പോള്‍ നടിയെ സപ്പോര്‍ട്ട് ചെയ്താണ് പിന്നീടുള്ള കമന്റുകളെല്ലാം വന്നിരുന്നത്. ഇത്തരത്തിലുള്ള മോശം കമന്റുകള്‍ പറയുന്നവരോട് ഇങ്ങനെ തന്നെ പറയണമെന്നും പലരും നടിയോട് പറയുകയായിരുന്നു.

ഈ വര്‍ഷത്തെ ശക്തയായ സ്ത്രീ


ഈ വര്‍ഷത്തെ ശക്തയായ സ്ത്രീയായി തപ്‌സി പന്നുവിനെയായിരുന്നു തെരഞ്ഞെടുത്തിരുന്നത്. തപ്‌സി അഭിനയിച്ച സിനിമകള്‍ വിലയിരുത്തിയായിരുന്നു തിരഞ്ഞെടുപ്പ് നടന്നിരുന്നത്.

സ്ത്രീ കഥാപാത്രങ്ങള്‍


സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രധാന്യം നല്‍കി നിര്‍മ്മിച്ച പിങ്ക്, നാം ശബാന, ബേബി എന്നീ ചിത്രങ്ങളിലെ പ്രകടനത്തില്‍ നിന്നുമായിരുന്നു തപ്‌സിയെ തേടി പുരസ്‌കാരം വന്നിരുന്നത്.

തപ്‌സി പന്നു


തെന്നിന്ത്യയില്‍ നിന്നും പെട്ടെന്ന് ഉദിച്ചു വന്ന നടിയായിരുന്നു തപ്‌സി പന്നു. തെലുങ്കിലും തമിഴിലും സജീവമായിരുന്ന തപ്‌സി മലയാളത്തിലും ഒരു സിനിമയിലും അഭിനയിച്ചിരുന്നു.

നാം ശബാന

അക്ഷയ് കുമാറും മലയാളത്തില്‍ നിന്ന് പൃഥ്വിരാജും തപ്‌സിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയാണ് നാം ശബാന. തപ്‌സി അവസാനമായി അഭിനയിച്ച സിനിമയും നാം ശബാനയായിരുന്നു.

English summary
Taapsee Pannu posted this sweet image on her Twitter handle and a troll tried to slut shame her

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam