നായകന്മാര്‍ വേണ്ടെന്ന് പറഞ്ഞാല്‍ ഒഴിവാക്കും! സിനിമയിലുള്ള മാറ്റത്തെ കുറിച്ച് നടി തപ്‌സി പന്നു
തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലും തിളങ്ങി നില്‍ക്കുന്ന നടിയാണ് തപ്‌സി പന്നു. മുന്‍പ് പല വെളിപ്പെടുത്തലും വിമര്‍ശനങ്ങളും നടത്തി തപ്‌സി വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. സിനിമാ മേഖലയില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ചും നടി മനസ് തുറന്നിട്ടുണ്ട്. നായകന്മാര്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ താനടക്കമുള്ള നടിമാരെ സിനിമകളില്‍ നിന്നും മാറ്റിയിട്ടുണ്ടെന്ന് പറയുകയാണ് തപ്‌സിയിപ്പോള്‍.
തപ്‌സി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സാന്ദ് കി ആംഖ് എന്ന സിനിമ റിലീസിനെത്തിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തപ്‌സി മനസ് തുറന്നത്. സിനിമയിലെ ആദ്യ കാലഘട്ടത്തെ കുറിച്ചും ഇപ്പോള്‍ വന്ന മാറ്റത്തെ കുറിച്ചുമെല്ലാം നടി പറഞ്ഞിരിക്കുകയാണ്.

കഴിഞ്ഞ അഞ്ച്, ആറ് വര്‍ഷത്തിനുള്ളില്‍ വളരെ പ്രധാനപ്പെട്ട ഒരു മാറ്റം കണ്‍മുന്നില്‍ കണ്ടു. മുന്‍പ് ഒരു സിനിമയില്‍ അഭിനയിക്കണമെങ്കില്‍ എനിക്ക് നായകന്മാരുടെ കരുണ ആവശ്യമായിരുന്നു. അവര്‍ അംഗീകരിച്ചാലെ എന്നെ സിനിമയുടെ ഭാഗമാക്കൂ. എന്നാല്‍ ഇപ്പോള്‍ ഞാന്‍ കൂടി ഭാഗമായ സിനിമകള്‍ ആദ്യം എത്തുന്നത് എന്റെ അടുത്തേക്കാണ്. പിന്നീട് മാത്രമാണ് മറ്റ് കഥാപാത്രങ്ങളാകാനുള്ള അഭിനേതക്കാളെ കണ്ടെത്തുന്നത്.

നായകന്മാര്‍ എന്നെ അംഗീകരിക്കാത്തത് കൊണ്ടോ അല്ലെങ്കില്‍ ജോലിയുമായി ബന്ധമില്ലാത്ത എന്റെ എന്തെങ്കിലും പ്രശ്‌നം കൊണ്ടോ എന്നെ സിനിമകളില്‍ നിന്നും മാറ്റിയിട്ടുണ്ട്. നിങ്ങളിടെ സിനിമകല്‍ വിജയിക്കുമ്പോള്‍ ലഭിക്കുന്ന പ്രതിഫലം കൂടും എന്നത് സത്യമാണ്. നായകന്മാരില്‍ നിന്ന് വളരെ വ്യത്യാസമുണ്ടെങ്കിലും അത് കൂടുന്നുണ്ട്. ഞാന്‍ അതിന്റെ പോസീറ്റീവ് വശം കാണാന്‍ ആഗ്രഹിക്കുന്നു. എന്റെ സിനിമകളുടെ ബോക്‌സോഫീസ് കളക്ഷന്‍ നായകന്മാരുടേതിന് തുല്യമാകുമ്പോള്‍ എന്റെ പ്രതിഫലവും അവരുടേതിന് തുല്യമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ശരിയായ ദിശയില്‍ തന്നെയാണ് കാര്യങ്ങളുടെ പോക്ക്.

സാന്ദ് കി ആംഖ് എന്ന ചിത്രത്തിന്റെ കരാറില്‍ ലഒപ്പിട്ടപ്പോള്‍ പലരും അതിനെ ഒരു മണ്ടന്‍ തീരുമാനം എന്നാണ് വിശേഷിപ്പിച്ചത്. ഒരു വശത്ത് എന്തിനാണ് രണ്ട് നായികമാരുള്ള സിനിമ ചെയ്യുന്നതെന്ന് ആളുകള്‍ ചോദിച്ചപ്പോള്‍ മറുവശത്ത് എന്തിനാണ് 60 വയസായ ഒരാളായി അഭിനയിക്കുന്നത് എന്ന ചോദ്യമായിരുന്നു. എന്നാല്‍ ഈ സിനിമയില്‍ അഭിനയിക്കാന്‍ സാധിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്നും തപ്‌സി പറഞ്ഞിരിക്കുകയാണ്.

ബയോഗ്രാഫിക്കല്‍ ചിത്രമായി ഒരുക്കിയിരിക്കുന്ന സിനിമയാണ് സാന്ദ് കി ആംഖ്. തുഷാര്‍ ഹിരനാന്ദിനി സംവിധാനം ചെയ്തിരിക്കുന്ന സിനിമയില്‍ ഭൂമി പണ്ഡേക്കറും തപ്‌സി പന്നുവുമാണ് നായികമാര്‍. ശക്തമായ സ്ത്രീ കേന്ദ്രീകൃതമായ കഥയാണ് സിനിമ പറയുന്നതെന്നാണ് സൂചന. പ്രകാശ് ഝാ ആണ് മറ്റൊരു പ്രധാനപ്പെട്ട വേഷം അവതരിപ്പിച്ചിരിക്കുന്നത്. ഇന്ന് തിയറ്ററുകളിലേക്ക് എത്തിയ സിനിമയ്ക്ക് എല്ലായിടത്ത് നിന്നും ഗംഭീരമെന്ന അഭിപ്രായമാണ് വന്നിരിക്കുന്നത്.


Click it and Unblock the Notifications











