വളർത്തു നായയെ കൊഞ്ചിച്ച് തബു!! എയർപോർട്ടിൽ പപ്പിയെ പിരിയാനാവാതെ താരം, വീഡിയോ വൈറൽ
താരങ്ങളുടെ മൃഗ സ്നേ സിനിമ മേഖലയിൽ പാട്ടാണ്. ഭൂരിഭാഗം താരങ്ങളുടെ വീട്ടിലും കാണും പെറ്റ്സ്. വളർത്തു മൃഗങ്ങളോടൊപ്പം നിൽക്കുന്ന താരങ്ങളുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ ഇവർ തന്നെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുമുണ്ട്. ബോളിവുഡിലെ ഏറ്റവും വലിയ നായ സ്നേഹിയാണ് സൽമാൻഖാൻ. താരത്തിന്റെ മൃഗ സ്നേഹത്തിന്റെ കഥകൾ വൈറലാണ്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടി തബുവിന്റേയും വളർത്തു നായയുടേയും ചിത്രങ്ങളാണ്. യാത്രയ്ക്കായി എയർപോർട്ടിലെത്തിയ താരത്തെ അനുഗമിച്ചെത്തിയ വളർത്തു നായയെ താലോലിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ഫോട്ടോ ജേണലിസ്റ്റായ വിരാൽ ഭായാനിയാണ് താബുവിന്റേയും വളർത്തു നായയുടേയും സ്നേഹ പ്രകടന ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. തബുവിനോടൊപ്പം അമ്മയുമുണ്ട്.
തബുവിന്റെ ഇൻസ്റ്റഗ്രാം പേജിലും വളർത്ത് നായയുടെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. നടിമാരുടെ മൃഗ സ്നേഹം പലപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. മൃഗ സ്നേഹിയായ അമല അക്കിനോനിയും പൂച്ചയെ ജീവനായി കണുന്ന ആലിയ ഭട്ടും വളർത്തു നായയ്ക്ക് വേണ്ടി മാംസ്യാഹാരം ഉപേക്ഷിച്ച തമന്നയെ കുറിച്ചുമുള്ള കഥകൾ പ്രേക്ഷകർ കേട്ടിട്ടുണ്ട്. ഇവരുടെ ഇടയിലേയ്ക്കാണ് തബുവും എത്തിയിരിക്കുന്നത്.


Click it and Unblock the Notifications











