ലുക്ക് ഇഷ്ടപ്പെട്ടില്ല, പൊട്ടിത്തെറിച്ച് രേഖ ഇറങ്ങിപ്പോയി, പകരക്കാരിയായി തബു
ഫിട്ടൂര്‍ എന്ന ചിത്രത്തില്‍ നിന്നും അപ്രതീക്ഷിതമായുള്ള രേഖയുടെ പിന്മാറ്റം അതിജീവിച്ച് സംവിധായകന്‍ അഭിഷേക് കപൂര്‍. ചിത്രത്തില്‍ ഏതാനും സീനുകളില്‍ വേഷമിട്ട് ശേഷമാണ് 60കാരിയായ രേഖ ചിത്രത്തില്‍ നിന്നും പിന്മാറിത്. തന്റെ ലുക്ക് അത്ര ഇഷ്ടപ്പെടാഞ്ഞിട്ടാണത്രേ താരം പിന്മാറിയത്. രേഖ പോയെങ്കിലെന്താ അതേ വേഷം അതിലും ഗംഭീരമായി ചെയ്യുമെന്ന് ഉറപ്പുള്ള മറ്റൊരാളെ സംവിധായകന്‍ കണ്ടെത്തി. 43കാരിയായ തബുവിനെ
മലയാളിയ്ക്കും ഏറെ സുപരിചിതയാണ് തബു. മെയ് 27ന് തബു ഫിട്ടൂറിന്റെ സെറ്റില്‍ എത്തിയിരുന്നു. ചാള്‍സ് ഡിക്കണ്‍സിന്റെ നോവല്‍ ഗ്രേറ്റ് എക്‌സ്‌പെക്ടേഷനില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിയ്ക്കുന്ന ചിത്രമാണ് ഫിട്ടൂര്‍. ചിത്രത്തില്‍ നിന്നും പിന്മാറിയ രേഖയെ അനുനയിപ്പിയ്ക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല

കത്രീന കൈഫും ആദിത്യ റോയ് കപൂറുമാണ് ചിത്രത്തിവെ അഭിനേതാക്കള്‍. കശ്മീരില്‍ ഉള്‍പ്പടെ ചിത്രത്തിന്റെ പല സീനുകളും ഷൂട്ട് ചെയ്ത് കഴിഞ്ഞു. ബീഗം എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ രേഖ അവതരിപ്പിയ്ക്കാമെന്നേറ്റിരുന്നത്.

ഈ വേഷം ഇനി ചെയ്യുക തബുവാണ്.. ഹൈദറില്‍ ഷഹീദ് കപൂറിന്റെ അമ്മ വേഷത്തില്‍ കസറിയ തബു നാല്‍പ്പതിലും ശക്തമായ സാന്നിധ്യമായി ബോളിവുഡില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. യുടിവിയാണ് ചിത്രം നിര്‍മ്മിയ്ക്കുന്നത്.


Click it and Unblock the Notifications