ആ ചോദ്യം കേട്ട് ഞാന്‍ മടുത്തു, ഇനി എന്നോട് അത് ചോദിക്കരുത്; മോഹന്‍ലാലിന്റെ നായിക പറയുന്നു
തബുവിന് മോഹന്‍ലാലിന്റെ നായിക എന്ന ടാഗ് ലൈനിന്റെ ആവശ്യമില്ല. എന്നിരുന്നാലും ഇന്നും മലയാളികളില്‍ പലരുടെയും മനസ്സില്‍ കാലപാനി എന്ന ചിത്രത്തിലെ പാര്‍വ്വതി തന്നെയാണ് മനസ്സില്‍. കാലപാനിയ്ക്ക് ശേഷം കവര്‍ സ്റ്റോറി, രാക്കിളിപ്പാട്ട് എന്നീ ചിത്രങ്ങളിലൂടെയും തബു മലയാളത്തിലെത്തി.
എന്നാല്‍ തബു മലയാളത്തിലെത്തിയതല്ല ഇപ്പോള്‍ വിഷയം, 45 കഴിഞ്ഞിട്ടും നടി വിവാഹം കഴിക്കാതെ നില്‍ക്കുന്നതാണ്. വര്‍ഷങ്ങളായി ആരാധകര്‍ ഈ ചോദ്യം ആവര്‍ത്തിച്ചു ചോദിച്ചുകൊണ്ടിരിയ്ക്കുകയാണ്. എന്തുകൊണ്ട് വിവാഹം ചെയ്യുന്നില്ല എന്ന ചോദ്യം കേട്ട് മടുത്തു എന്ന് തബു പറയുന്നു.

കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ് ഇപ്പോള്‍ തബു. വയസ്സ് നാല്‍പ്പത്തിയഞ്ച് കഴിഞ്ഞെങ്കിലും ഇപ്പോഴും നടി വിവാഹത്തെ കുറിച്ച് ചിന്തിയ്ക്കുന്നില്ല. ഇടയ്ക്ക് നടി വിവാഹിതയാകാന്‍ പോകുന്നതായ വാര്‍ത്തകള്‍ പരന്നിരുന്നെങ്കിലും അത് കിംവദന്തികളുടെ കാറ്റില്‍ പറന്നു.
ഗൊല്‍മാല്‍ എഗെയിന്‍ എന്ന ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കുകളിലാണ് ഇപ്പോള്‍ തബു. മിസ്സിങ്, ഷൂട്ട് ദ പിയാനോ പ്ലെയര്‍ എന്നീവയാണ് മറ്റ് രണ്ട് ചിത്രങ്ങള്‍. സഞ്ജയ് ദത്തിന്റെ ജീവിത കഥ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിലും തബു കരാറൊപ്പുവച്ചിട്ടുണ്ട്.


Click it and Unblock the Notifications