നാഗാർജുനയുമായുള്ള പ്രണയം കൊണ്ട് ഹൈദരാബാദിൽ പോയതല്ല, കൊയ്ത കോടികൾ നിക്ഷേപിച്ചത്; തബുവിന്റെ സമ്പാദ്യം
സിനിമാ ലോകത്ത് വ്യത്യസ്തയാണ് നടി തബു. അഭിനയമികവിൽ പേരെടുത്ത തബുവിന് ബോളിവുഡിലെ മുൻനിര നടിയായി മാത്രം താരത്തിളക്കത്തിൽ കഴിയാമായിരുന്നു. എന്നാൽ തബു അതിന് തയ്യാറായില്ല. പല ഭാഷകളിൽ പല തരത്തിലുള്ള സിനിമകൾ ചെയ്തു. നായിക നടി എന്നതിനപ്പുറം വ്യത്യസ്തമായ റോളുകളാണ് തബു ചെയ്തത്. കരിയറിൽ തന്റേതായ വഴി തബു തെരഞ്ഞെടുത്തു. മുൻനിര താരമായില്ലെങ്കിലും സമ്പത്തിന്റെ കാര്യത്തിൽ തബു പിന്നിലല്ല. ഇതേക്കുറിച്ച് ഒരിക്കൽ നടി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
തന്റെയത്രയും കഴിവില്ലാത്തവർ സിനിമാ രംഗത്ത് പണവും പ്രശസ്തിയും നേടുന്നതിൽ ഒരിക്കലെങ്കിലും ദേഷ്യം തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു തബു. എനിക്ക് വേണമെങ്കിൽ ഒരുപാട് പണവും മറ്റും ലഭിക്കുന്ന കാര്യങ്ങൾ ചെയ്യാമായിരുന്നു. ലക്ഷക്കണക്കിന് രൂപ ലഭിക്കുന്ന വേൾഡ് ടൂറിന് ഞാൻ പോയില്ല. കാരണം പ്രിയദർശന്റെ കാലാപാനി എന്ന സിനിമയ്ക്ക് ഞാൻ ഡേറ്റ് നൽകിപ്പോയിരുന്നു.

25000 രൂപയാണ് ആ സിനിമയിൽ എനിക്ക് ലഭിക്കുക. എന്റെ പ്രയോരിറ്റികളിൽ വ്യക്തതയുണ്ടായിരുന്നു. ആ സിനിമ ചെയ്യണമെന്ന് എനിക്ക് തോന്നി. സൗത്തിൽ സിനിമകൾ ചെയ്യുന്ന കാലത്ത് ഒരുപാട് പണം ഞാനുണ്ടാക്കി. ഹെദരാബാദിൽ ബംഗ്ലാവ് പണിതു. കൊമേഴ്ഷ്യൽ കോംപ്ലക്സിൽ ഒരു ഫ്ലോർ വാങ്ങി. അത് ആരും കാണുന്നില്ല. പെെസയില്ലെന്ന് അവർ കരുതും. പക്ഷെ അങ്ങനെയല്ല. തന്റെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താനുള്ളത്രയും പണം താനുണ്ടാക്കിയിട്ടുണ്ടെന്നും തബു അന്ന് വ്യക്തമാക്കി.
പ്രോപ്പർട്ടികൾ വാടകയ്ക്ക് കൊടുത്ത് വലിയ വരുമാനം തനിക്ക് ലഭിക്കുന്നുണ്ടെന്ന് തബു മറ്റൊരു അഭിമുഖത്തിലും പറഞ്ഞിട്ടുണ്ട്. നടി ഹൈദരാബാദിൽ വലിയ ബംഗ്ലാവ് പണിതത് സിനിമാ ലോകത്ത് വാർത്തയായിരുന്നു. എന്നാൽ ഗോസിപ്പ് കോളങ്ങളിൽ ഇതിന് മറ്റൊരു വ്യാഖ്യാനമാണുണ്ടായത്. നടൻ നാഗാർജുന താമസിക്കുന്നത് ഹൈദരാബാദിലാണ്. ഇരുവരും അടുപ്പത്തിലാണെന്ന് ഏറെക്കാലമായി സംസാരമുണ്ട്.

നാഗാർജുനയ്ക്കടുത്ത് കഴിയാൻ വേണ്ടിയാണ് തബു ഹൈദരബാദിൽ വീട് വാങ്ങിയതെന്നായിരുന്നു പ്രചരണം. നാഗാർജുനയും താനും സുഹൃത്തുക്കൾ മാത്രമാണെന്ന് തബു നിരവധി തവണ പറഞ്ഞിട്ടുണ്ട്. നാഗാർജുനയും ഇത് തന്നെ ആവർത്തിച്ചു. എന്നാൽ അതുകൊണ്ടൊന്നും ഗോസിപ്പുകൾ അടങ്ങിയില്ല. നടി അമല അക്കിനേനിയാണ് നാഗാർജുനയുടെ ഭാര്യ. ഗോസിപ്പുകളെ അമലയും തള്ളിക്കളഞ്ഞിട്ടുണ്ട്. നാഗാർജുനയ്ക്ക് വേണ്ടിയല്ല, മറിച്ച് സിനിമയിലെ പണം ബുദ്ധിപരമായി നിക്ഷേപിക്കുകയാണ് തബു ചെയ്തതെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു.


Click it and Unblock the Notifications











