»   » താന്‍ വിവാഹം കഴിക്കാത്തതിന്റെ കാരണം പ്രമുഖ നടനാണെന്ന് വെളിപ്പെടുത്തി തബു! കാരണം ഇതായിരുന്നു!!!

താന്‍ വിവാഹം കഴിക്കാത്തതിന്റെ കാരണം പ്രമുഖ നടനാണെന്ന് വെളിപ്പെടുത്തി തബു! കാരണം ഇതായിരുന്നു!!!

Posted By: Teresa John
Subscribe to Filmibeat Malayalam

ബോളിവുഡിലും തെന്നിന്ത്യയിലുമായി നിരവധി സിനിമകളിലഭിനയിച്ച നടി തബു ഇടക്കാലത്ത് സിനിമയിൽ നിന്നും മാറി നിന്നിരുന്നു. പിന്നീട് മലയാളത്തിലെ ദൃശ്യം സിനിമയിലെ ആശ ശരത്ത് അവതരിപ്പിച്ച ഐ ജി ഗീത പ്രഭാകറിന്റെ വേഷം ബോളിവുഡിൽ അവതരിപ്പിച്ച് വീണ്ടും സിനിമയിലേക്ക് എത്തിയിരുന്നു. ഇപ്പോൾ 46 വയസുകാരിയായ തബു ഇതുവരെ വിവാഹം കഴിച്ചിട്ടില്ലായിരുന്നു.

അമ്മ യോഗത്തിലെ വാക് പേരില്‍ സംസാരിക്കാന്‍ മോഹന്‍ലാലും മമ്മുട്ടിയുമില്ല! താരരാജാക്കന്മാരുടെ മൗനം!!!

വിനീത് ശ്രീനിവാസൻ അച്ഛനായി! വിനീതിനും ഭാര്യ ദിവ്യയ്ക്കും രാജാകുമാരിയല്ല രാജാകുമാരനാണ്!!

നടി എന്തു കൊണ്ട് വിവാഹം കഴിച്ചില്ല എന്ന് ഏറെ കാലമായുള്ള ആരാധകരുടെ സംശയത്തിന് ഉത്തരം കിട്ടിയിരിക്കുകയാണ്. ബോളിവുഡിലെ സൂപ്പർ സ്റ്റാറായ അജയ് ദേവ്ഗൺ കാരണമാണ് തബു ഇപ്പോഴും ഒറ്റയ്ക്ക് ജീവിക്കുന്നതെന്നാണ് നടി പറയുന്നത്.

തബു

ബോളിവുഡിലും തെന്നിന്ത്യയിലുമായി തിളങ്ങി നിന്ന നടിയായിരുന്നു തബു. പതിനഞ്ച് വയസുള്ളപ്പോഴായിരുന്നു തബു ആദ്യമായി സിനിമയിലഭിനയിച്ചിരുന്നത്. ശേഷം നിരവധി സിനിമകളില്‍ നായികയായി തബു അഭിനയിച്ചിരുന്നു.

സിനിമയില്‍ നിന്നും മാറി നിന്നു

ഇടക്കാലത്ത് തബു ഏറെ കാലം സിനിമയില്‍ നിന്നും മാറി നിന്നിരുന്നു. എന്നാല്‍ മലയാള സിനിമ ദൃശ്യത്തിന്റെ ഹിന്ദി പതിപ്പില്‍ തബുവായിരുന്നു ആശാ ശരത്ത് അവതരിപ്പിച്ച ഗീത പ്രഭാകറിന്റെ വേഷത്തിലഭിനയിച്ചത്.

വിവാഹ ജീവിതം

നടി തബു വിവാഹം കഴിക്കാത്തതെന്താണെന്നുള്ള ചോദ്യത്തിന് ഇതുവരെ ഉത്തരം ലഭിച്ചിരുന്നില്ല. എന്നാല്‍ താന്‍ വിവാഹം കഴിക്കാത്തതിന്റെ കാരണം ഇപ്പോള്‍ തബു തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.

അജയ് ദേവഗണ്‍ ആണ് കാരണം

അടുത്തൊരു അഭിമുഖത്തിലാണ് തബു ഇക്കാര്യം തുറന്ന് പറഞ്ഞത്. അജയിയും തബുവിന്റെ കസിനായ സമീർ ആര്യയും ചാരന്മാരെ പോലെയായിരുന്നു. തന്നെ പിന്തുടരുന്ന ആണ്‍ കുട്ടികളെ എല്ലാം ഇരുവരും അടിച്ചോടിക്കുമായിരുന്നു.

പ്രണയിക്കാന്‍ ആരുമില്ലാതെയായി പോയി

തനിക്ക് പ്രണയിക്കാന്‍ ആരുമില്ലാതെയായി പോയത് അജയിന്റെയും സമീറിന്റെയും ഇക്കാര്യം കൊണ്ടായിരുന്നു. അതാണ് ഞാന്‍ വിവാഹം കഴിക്കാത്തതെന്നാണ് തബു പറഞ്ഞത്. എന്നാല്‍ ഇക്കാര്യം നടി തമാശയായിട്ടാണ് പറഞ്ഞിരുന്നത്.

അജയുമായുള്ള സൗഹൃദം

അജയ് ദേവ്ഗണും താനും 25 വർഷം നീണ്ട സൗഹൃദമായിരുന്നെന്നാണ് തബു പറയുന്നത്. തന്റെ വളർച്ചയിലെല്ലാം അജയ് കൂടെയുണ്ടായിരുന്നെന്നും തബു പറയുന്നു.

അജയിയുടെ ഉത്തരവാദിത്വമാണ്

ഇക്കാര്യം ഓർത്ത് അജയിയ്ക്ക് പശ്ചാതാപം ഉണ്ടാവുമെന്നും തന്നെ വിവാഹം കഴിപ്പിക്കുന്നത് ഇനി അജയിയുടെയും ഉത്തരവാദിത്വമാണെന്നാണ് തബു പറയുന്നത്.

ഗോസിപ്പുകള്‍

തെലുങ്കിലെ ഒരു സൂപ്പര്‍സ്റ്റാറുമായി തബു പ്രണയത്തിലായിരുന്നെന്ന് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. ഈ പ്രണയം തകര്‍ന്നതോടെയാണ് വിവാഹം വേണ്ട എന്ന തീരുമാനത്തിലുടെ തബു ഇത്രയും കാലം ജീവിച്ചതെന്നാണ് വാർത്തകള്‍ വന്നിരുന്നത്.

A post shared by Tabu (@tabutiful) on Jul 25, 2015 at 8:53am PDT

English summary
Tabu Reveals I am single today, it is because of Ajay Devgn

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam