ഈ താര സഹോദരിമാർ ആരാണെന്ന് അറിയാമോ! ചിത്രങ്ങൾ വൈറൽ
താരങ്ങളുടെ കുട്ടിക്കാലത്തെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമാകാറുണ്ട്. ഇത്തരത്തിലുള്ള ചിത്രങ്ങൾ കാണാൻ പ്രേക്ഷകർക്കും ഏറെ താൽപര്യമാണ്. ഇപ്പോഴി താരങ്ങളുടെ കൂട്ടിക്കാലചിത്രങ്ങള് സോഷ്യൽ മീഡിയയിൽ ട്രെന്റിങ്ങാവുകയാണ് . ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടി തബുവിന് ബാല്യകാല ചിത്രമാണ് . സഹോദരി ഫറയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

താരത്തിന് പിറന്നാൾ ആശംസ നേർന്നു കൊണ്ടാണ് ഫറ നാസിൻ ചിത്രം പങ്കുവെച്ചിരിക്കുന്നത്. പൂക്കൾ കൊണ്ടുള്ള മാലയും വളകളും അണിഞ്ഞ് നിൽക്കുന്ന തബുവിനേയും ഫറയേയും ചിത്രത്തിൽ കാണാം. ഇത് തബു തന്നെയാണോ എന്നാണ് പ്രേക്ഷകരിൽ ഭൂരിഭാഗം പേരും ചോദിക്കുന്നത്. സീറോ സൈലിലുള്ള തമ്പുവിനേയാണ് പ്രേക്ഷകർക്ക് ഏറെ സുപരിചിതം.. എന്നാൽ ഇപ്പോഴത്തെ ലുക്കുമായി ഒരു ബന്ധവും കുഞ്ഞ് തബുവിനില്ല. 80-90 കാലഘട്ടത്തിൽ വെള്ളിത്തിരയിൽ സജീവ സാന്നിധ്യമായിരുന്നു ഫറ.
തബുവിന്റെ 48ാം ജന്മദിനത്തോട് അനുബന്ധിച്ച് താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായിരുന്ന അല വൈകുണ്ഠപുരമുലേ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തു വന്നിരുന്നു. താരത്തിന് പിറന്നാൾ സമ്മാനമായിട്ടാണ് അണിയറ പ്രവർത്തകർ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടത്. ബോളിവുഡിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമ പ്രേമികളുടേയും പ്രിയ താരമാണ് തബു.


Click it and Unblock the Notifications











