For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലാലേട്ടന്റെ നായിക തബു വിവാഹം കഴിക്കാത്തതിന്റെ കാരണം? അക്കാര്യത്തില്‍ പശ്ചാതാപമില്ലെന്ന് നടി പറയുന്നു

  |

  ബോളിവുഡില്‍ സജീവമായി അഭിനയിക്കുന്ന നടിയാണ് തബു. എന്നാല്‍ മലയാളമടക്കമുള്ള തെന്നിന്ത്യന്‍ ഭാഷാ ചിത്രങ്ങളിലും നിരവധി സിനിമകളില്‍ നടി അഭിനയിച്ചിട്ടുണ്ട്. ഇടയ്ക്ക് ചെറിയ ചെറിയ ഇടവേള എടുത്ത് നടി സിനിമയില്‍ നിന്നും മാറി നില്‍ക്കാറുണ്ടെങ്കിലും ഇപ്പോഴും കൈനിറയെ സിനിമയുമായി സജീവമാണ്.

  1980 ല്‍ സിനിമയിലെത്തിയ തബുവിന് ഇപ്പോള്‍ 47 വയസായിരിക്കുകയാണ്. ഇനിയും നടി വിവാഹം കഴിച്ചിട്ടില്ലെന്നുള്ളതാണ് ആരാധകര്‍ക്ക് സങ്കടകരമായ കാര്യം. അടുത്തിടെ ഒരു അഭിമുഖത്തില്‍ തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് തബു തന്നെ മനസ് തുറന്ന് സംസാരിച്ചിരിക്കുകയാണ്.

  തബു

  തബു

  ബോളിവുഡ് നടിയായ തബു മലയാളം, തമിഴ്, തെലുങ്ക്, മറാത്തി, ബംഗാളി തുടങ്ങി ഇന്ത്യയിലെ വിവിധ ഭാഷകളില്‍ അഭിനയിച്ചിരുന്നു. രണ്ട് തവണ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം നേടിയ തബു ആറ് ഫിലിം ഫെയര്‍ പുരസ്‌കാരങ്ങളും ദേശീയ രാജ്യാന്തര പുരസ്‌കാരങ്ങളും നേടിയ അഭിനേത്രിയാണ്. 2011 ല്‍ പത്മശ്രീ നല്‍കിയും രാജ്യം തബുവിനെ ആദരിച്ചിരുന്നു. നിലവില്‍ തബുവിന്റെ സിനിമകളുടെ റിട്രോസ്‌പെക്റ്റീവ് ഡല്‍ഹിയില്‍ നടക്കുന്ന ജാഗരണ്‍ ചലച്ചിത്രോത്സവത്തില്‍ നടക്കുകയാണ്. അവിടെ നിന്നും നടി തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ്.

   പ്രധാനപ്പെട്ട സിനിമയാണിത്..

  പ്രധാനപ്പെട്ട സിനിമയാണിത്..

  റിട്രോസ്‌പെക്റ്റിവിലെ ഉദ്ഘാടന ചിത്രമായ ദി നെയിംസോക്ക് ആണ് തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട സിനിമയെന്നാണ് തബു പറയുന്നത്. തബുവും ഇര്‍ഫാന്‍ ഖാനും നായിക നായകന്മാരായി അഭിനയിച്ച സിനിമ മീരാ നായര്‍ ആയിരുന്നു സംവിധാനം ചെയ്തത്. ഒരു ബംഗാളി കുടുംബത്തിലെ രണ്ട്് തലമുറകളെ കുറിച്ച് പറയുന്ന സിനിമ ശ്രദ്ധേയമായിരുന്നു. 2006 ലായിരുന്നു ചിത്രം തിയറ്ററുകളിലേക്ക് എത്തിയത്.

   വിവാഹം മറന്ന് പോയോ?

  വിവാഹം മറന്ന് പോയോ?

  നിരവധി സിനിമകളില്‍ അഭിനയിച്ച തബു അഭിനയ ജീവിതത്തിന്റെ തിരക്കുകളിലാണ്. അതിനാല്‍ വിവാഹത്തെ കുറിച്ച് മറന്നു പോയോ എ്‌ന് ഒരു ആരാധകനായിരുന്നു ചോദിച്ചത്. അതിന് രസകരമായ രീതിയിലായിരുന്നു നടി മറുപടി പറഞ്ഞത്. താങ്ങള്‍ സിംഗിളാണോ? എന്ന ചോദ്യത്തിന് അതെയെന്നും അത്തരമൊരു തീരുമാനം എടുത്തതില്‍ ഓരോ നിമിഷവും സന്തോഷിക്കുന്നുവെന്നും നടി പറയുന്നു. ഒറ്റയ്ക്ക് ജീവിക്കുന്നതാണോ വിവാഹം കഴിച്ച് ജീവിക്കുന്നതാണോ നല്ലതെന്ന് എങ്ങനെ അറിയും? ഇതിന്റെ മറ്റേ വശം എനിക്ക് അറിയില്ലല്ലോ. അതറിയാതെ എങ്ങനെ പറയുമെന്നും തബു ചോദിക്കുന്നു.

  ഇല്ല എന്ന് മാത്രം ഉത്തരം..

  ഇല്ല എന്ന് മാത്രം ഉത്തരം..

  ഞാന്‍ ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. അതിനാല്‍ അത് നല്ലതാണോ അല്ലയോ എന്ന് പറയാന്‍ എനിക്ക് അറിയില്ലെന്നും നടി പറയുന്നു. വിവാഹം കഴിക്കാത്തതില്‍ പശ്ചാതാപമുണ്ടോ? എന്ന ചോദ്യത്തിന് ഈ നിമിഷം വരെ ഇല്ലെന്നായിരുന്നു മറുപടി. ഇനി എപ്പോഴെങ്കിലും വിവാഹം കഴിക്കുമോ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് ഇല്ല എന്ന് മാത്രം ഉത്തരം പറയാനെ സാധിക്കുകയുള്ളുവെന്നും നടി പറയുന്നു.

  തബുവിന്റെ വിവാഹം

  തബുവിന്റെ വിവാഹം

  പതിനഞ്ച് വയസുള്ളപ്പോഴായിരുന്നു തബു ആദ്യമായി സിനിമയിലഭിനയിച്ചിരുന്നത്. ശേഷം നിരവധി സിനിമകളില്‍ നായികയായി തബു അഭിനയിച്ചിരുന്നു. മുന്‍പ് ഒരു അഭിമുഖത്തില്‍ തന്റെ വിവാഹം മുടക്കിയത് അജയ് ദേവ്ഗണും തബുവിന്റെ കസിനായ സമീര്‍ ആര്യയും ചേര്‍ന്നാണെന്ന് തബു പറഞ്ഞിരുന്നു. ഇക്കാര്യം തമാശയായിട്ടായിരുന്നു നടി പറഞ്ഞത്. കാരണം തന്റെ പിറകെ ആരെങ്കിലും വന്നാല്‍ ഇവര് രണ്ട് പേരും ചാരന്മാരെ പോലെ പുറകെ നടന്ന് അവരെ അടിച്ച് ഓടിക്കുമായിരുന്നു. ഇതോടെയാണ് തനിക്ക് പ്രണയിക്കാന്‍ ആരുമില്ലാതെയായി പോയതെനന്നും നടി പറയുന്നു.

  ഗോസിപ്പുകള്‍

  ഗോസിപ്പുകള്‍

  ബോളിവുഡിലെ മുന്‍നിര നായകന്മാരില്‍ ഒരാളായ അജയ് ദേവ്ഗണുമായി തനിക്ക് 25 വര്‍ഷം നീണ്ട സൗഹൃദമായിരുന്നെന്നും അന്ന് അഭിമുഖത്തില്‍ തബു വ്യക്തമാക്കിയിരുന്നു. എല്ലാ നടിമാരുടെ പേരിലും ഗോസിപ്പുകള്‍ വരുന്നത് സര്‍വ്വ സാധാരണമാണ്. എന്നാല്‍ അവരെല്ലാം വിവാഹം കഴിക്കുകയും ചെയ്യും. അതേ സമയം തെലുങ്കിലെ ഒരു സൂപ്പര്‍സ്റ്റാറുമായി തബു പ്രണയത്തിലായിരുന്നെന്ന് മുന്‍പ് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. ഈ പ്രണയം തകര്‍ന്നതോടെയാണ് വിവാഹം വേണ്ട എന്ന തീരുമാനത്തിലുടെ തബു ഇത്രയും കാലം ജീവിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

  English summary
  Tabu talks about her marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X