ഞാന്‍ ഇന്നും അവിവാഹിതയായി തുടരാന്‍ കാരണം അജയ് ദേവ്ഗണ്‍, അന്‍പതിലേക്ക് കടന്ന തബു പറയുന്നു
ബോളിവുഡിലെ എവര്‍ ഗ്രീന്‍ ക്വീന്‍ ആയ തബുവിന് ഇന്ന്, (നവംബര്‍ 4) അന്‍പതാം പിറന്നാളാണ്. ശരീര സൗന്ദര്യം കൊണ്ടും മുഖ സൗന്ദര്യം കൊണ്ടും അഭിനയ മികവുകൊണ്ടും പെര്‍ഫക്ട് നായികയായി തുടരുന്ന തബു ഇപ്പോഴും അവിവാഹിതയാണെന്നത് ആരാധകരെ സംബന്ധിച്ച് വിഷമം തന്നെയാണ്. ഷാരൂഖ് ഖാന്‍ ഉള്‍പ്പടെയുള്ള നായകന്മാര്‍ക്കൊപ്പം അതിമനോഹരമായ പ്രണയ ചിത്രങ്ങളില്‍ അഭിനയിച്ച തബു എന്ത് കൊണ്ട് തനിച്ച് ജീവിയ്ക്കാന്‍ തീരുമാനിച്ചു എന്ന് ഇതുവരെ നടി തുറന്ന് പറഞ്ഞിട്ടില്ല.
മുന്‍പ് ഒരു അഭിമുഖത്തില്‍ സംസാരിക്കവെ തമാശയ്ക്കാണെങ്കിലും തന്റെ അവിവാഹിത ജീവിതത്തിന്റെ കാരണത്തെ കുറിച്ച് തബു സംസാരിക്കുകയുണ്ടായി. താന്‍ ഇന്നും ഒറ്റയ്ക്ക് ജീവിക്കാന്‍ കാരണം അജയ് ദേവ്ഗണ്‍ ആണെന്നാണ് തബു പറയുന്നത്. അജയ് ദേവ്ഗണും തബുവും കസിന്‍ സമീര്‍ ആര്യനും ഒരുമിച്ച് കളിച്ച് വളര്‍ന്നവരാണ്. കൗമാരകാലത്ത് ഇരവായിരുന്നു തന്റെ ബോഡി ഗാര്‍ഡ്‌സ് എന്ന് തബു പറയുന്നു.

അന്നൊക്കെ ഞാനെവിടെയെങ്കിലും പോയാല്‍ പിന്നാലെ ഞാനറിയാതെ വരും. ഏതെങ്കിലും ചെറുപ്പക്കാരന്‍ എന്നെ ശല്യം ചെയ്യുകയോ, എന്റെ പിന്നാലെ നടക്കുകയോ ചെയ്താല്‍ അവനെ വളഞ്ഞിട്ട് തല്ലി ഭീഷണിപ്പെടുത്തും. അതൊക്കെ കൊണ്ടാണ് ഞാന്‍ വിവാഹം ചെയ്യാതെ പോയത് എന്നാണ് തബു പറഞ്ഞത്. താന്‍ എന്താണ് ചെയ്തത് എന്നതിനെ കുറിച്ച് ഇപ്പോള്‍ അജയ് ദേവ്ഗണിന് വേണമെങ്കില്‍ ഒന്നും പശ്ചാതാപിയ്ക്കാം എന്നും തമാശയായി തബു പറഞ്ഞു.
ചിലപ്പോള്‍ ഞാന്‍ അജയ് ദേവ്ഗണിനോട് പറയാറുണ്ട് എനിക്ക് വേണ്ടി ഒരു ചെറുക്കനെ കണ്ടു പിടിക്കാന്‍. കാര്യത്തിലേക്ക് കടന്നാല്‍ അജയ് ദേവ്ഗണ്‍ എപ്പോഴും എന്റെ അടുത്ത സുഹൃത്താണ്. ഷൂട്ടിങ് സെറ്റില്‍ ആണെങ്കിലും അജയ് ഉണ്ടെങ്കില്‍ എനിക്ക് വല്ലാത്തൊരു സുരക്ഷിതത്വം അനുഭവപ്പെടും. മറ്റൊരു സമ്മര്‍ദ്ദവും കൂടാതെ എനിക്ക് ജോലി ചെയ്യാനും സാധിയ്ക്കും.
Recommended Video
ഞങ്ങള്‍ ഒരുമിച്ച് സിനിമകള്‍ ചെയ്യുമ്പോഴും തമ്മിലുള്ള സൗഹൃദ ബന്ധം സഹായിക്കാറുണ്ടെന്ന് തബു പറയുന്നു. ഞങ്ങളുടെ സ്‌ക്രീന്‍ കെമിസ്ട്രി വിജയമാവാന്‍ കാരണം ഞങ്ങളും സൗഹൃദം തന്നെയാണ്. ഇരുവരും ഒന്നിച്ചഭിനയിച്ച ദേ ദേ പ്യാര്‍ ദേ എന്ന ചിത്രം 25 വര്‍ഷങ്ങള്‍ക്കിപ്പുറവും സംസാര വിഷയമാണ്. ഗുല്‍മാല്‍ എഗൈന്‍, ദൃശ്യം, വിജയ്പത്, അഖൂഖത്ത് തുടങ്ങിയവയാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ച മറ്റ് സിനിമകള്‍.


Click it and Unblock the Notifications











