പതിനേഴാം വയസിൽ സിനിമയിലെത്തിയ ഫറ, പ്രണയങ്ങൾ കരിയർ ഇല്ലാതാക്കി, ഒടുവിൽ സയേഷയുടെ പിതാവുമായി വിവാഹം!

ആമുഖമായൊന്നും പറയേണ്ടതില്ലാത്ത അഭിനേത്രികളിൽ മുൻപന്തിയിലുള്ള വ്യക്തിത്വമാണ് തബു. മലയാളം, തമിഴ്, ബോളിവുഡ് തുടങ്ങി നിരവധി ഭാഷകളിലെ സിനിമകളിലെ കഥാപാത്രങ്ങളിലൂടെ 1982 മുതൽ ഇന്ത്യൻ സിനിമയിൽ തബു നിറസാന്നിധ്യമാണ്.

ഇപ്പോൾ കരഞ്ഞ് തോർന്നതെന്ന് തോന്നിപ്പിക്കുന്ന എന്നാൽ അതേസമയം പ്രണയത്തിന്റെയും കുറുമ്പിന്റെയും തിളക്കമൊളിപ്പിച്ച കണ്ണുകളും വേറിട്ട എന്നാൽ ബോൾഡായ ശബ്ദവും, ക്ലാസ്സിയായ ലുക്കും, ഏത് വേഷവും കൈയ്യൊതുക്കത്തോടെ അഭിനയിച്ച് ഫലിപ്പിക്കാനാവുന്ന കഴിവും എല്ലാം ഒത്തിണങ്ങിയ നടിയാണ് തബു.

ശ്രീദേവി കഴിഞ്ഞാൽ ഇന്ത്യൻ സിനിമയിൽ ഏത് ഭാഷയിൽ പോയിട്ടും തിളങ്ങിയ നടി തബു മാത്രമായിരിക്കും. ഇപ്പോഴും വളരെ സെലക്റ്റീവായി മാത്രം റോളുകൾ തിരഞ്ഞെടുത്ത് വിജയിപ്പിക്കുന്നുണ്ട് തബു എന്നതാണ് മറ്റൊരു വലിയ കാര്യം. രണ്ടു തവണ മികച്ച നടിക്കുള്ള ദേശീയ അവാർഡ്, പത്മശ്രീ, നിരവധി ഫിലിം ഫെയർ പുരസ്‌കാരങ്ങൾ എന്നിവ തബുവിന്റെ അഭിനയതികവിന്റെ ഫലമായി ലഭിച്ചതാണ്.

Farah Naaz

തബുവിനെ പോലെതന്നെ ഒരു കാലത്ത് ബോളിവുഡിൽ തിളങ്ങിയിരുന്ന താരസുന്ദരിയായിരുന്നു തബുവിന്റെ സഹോദരി ഫറ നാസ്. പതിനേഴാം വയസിൽ സിനിമയിലെത്തിയ ഫറ സ്വകാര്യ ജീവിതത്തിലെയും പ്രൊഫഷണൽ ലൈഫിലെയും ചില തെറ്റായ തീരുമാനങ്ങളാൽ കരിയർ കയ്യിൽ നിന്നും നഷ്ടപ്പെട്ട് പോയ പ്രതിഭയാണ്.

തുടക്കം തന്നെ ഫസിലെ എന്ന ചിത്രത്തിലൂടെയായിരുന്നു. യാഷ് ചോപ്ര ഫിലിം ബാനറിൽ നിർമ്മിച്ച ചിത്രം വിജയമായിരുന്നു... ഒപ്പം ഫറയും ശ്രദ്ധിക്കപ്പെട്ടു. എൺപതുകളുടെ അവസാനവും തൊണ്ണൂറുകളുടെ തുടക്കത്തിലും ബോളിവുഡിലെ പ്രമുഖ നടിയുമായിരുന്നു ഫറ.

നസീബ് അപ്നാ അപ്നാ, ഇമാന്താർ, ഹമാരാ ഖാന്ധാൻ, യത്തീം, ബേഗുനാ, ഭായ് ഹോ തോ ഐസ, സൗതേല ഭായി എന്നിവ ഫറായുടെ പ്രധാനപ്പെട്ട ചലച്ചിത്രങ്ങളാണ്. 1996ൽ ആദ്യ വിവാഹത്തിനുശേഷം അഭിനയത്തിൽ നിന്ന് ഫറ വിരമിച്ചു. വളരെ ചെറിയ പ്രായത്തിൽ തന്നെ പ്രതീക്ഷയ്ക്കും അപ്പുറമായി ഫെയിം ലഭിച്ചതോടെ അത് എങ്ങനെ ഉപയോ​ഗിക്കണമെന്നതിൽ ഫറയ്ക്ക് തീരുമാനങ്ങളില്ലായിരുന്നു. സിനിമയിലെത്തിയ തുടക്കകാലത്ത് ഒരു സഹസംവിധായകനുമായി ഫറ പ്രണയത്തിലാണെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു.

ഉടൻ വിവാഹമുണ്ടാകുമെന്ന് റിപ്പോർട്ട് പ്രചരിച്ചതോടെ ഫറയെ നായികയായി കാസ്റ്റ് ചെയ്യാൻ പലരും മടിച്ചു. ഇതോടെ നടിക്ക് അവസരങ്ങൾ കുറയാൻ തുടങ്ങി. ആ പ്രണയ കഥയും ​ഗോസിപ്പും കെട്ടടങ്ങിയ ശേഷം 1990കളിൽ ഒരു സിനിമയുടെ സെറ്റിൽ വെച്ച് ഫറ വിന്ദു ദാരാ സിങ്ങിനെ കണ്ടുമുട്ടുകയും പ്രണയത്തിലാവുകയും ചെയ്തു.

Farah Naaz

എന്നാൽ അവരുടെ കുടുംബങ്ങൾ ബന്ധത്തിന് എതിരായിരുന്നു. ഫറയുടെ അമ്മ തന്റെ മകൾക്ക് സ്ഥിരവരുമാനമുള്ള ഒരു പുരുഷനെയാണ് ആഗ്രഹിച്ചത്. ദാരാ സിങ്ങിന് വീട്ടിൽ ഒതുങ്ങിക്കൂടി കഴിയുന്ന മരുമകളെയായിരുന്നു വേണ്ടിയിരുന്നത്. രണ്ട് വീട്ടുകാരും ബന്ധം എതിർത്തതോടെ 1996ൽ ഇരുവരും വിവാഹിതരായി. 1997ൽ ഇരുവർക്കും മകൻ ജനിച്ചു. സന്തുഷ്ടകരമായി ദാമ്പത്യ ജീവിതം മുന്നോട്ട് പോകവെ പ്രശ്നങ്ങളും അഭിപ്രായ വ്യത്യാസങ്ങളും കല്ലുകടിയുണ്ടാക്കി.

2003ൽ ദമ്പതികൾ നിയമപരമായി വിവാഹമോചനം നേടുകയും മകന്റെ കസ്റ്റഡി ഫറയ്ക്ക് നൽകുകയും ചെയ്തു. വിവാഹമോചനം നേടിയ അതേ വർഷം സുമീത് സൈഗാളിനെ ഫറ കണ്ടുമുട്ടി. ഇരുവർക്കും പരസ്‌പരം നല്ല ഉറപ്പുണ്ടായിരുന്നതിനാൽ ദീർഘമായ ഒരു പ്രണയബന്ധത്തിന്റെ ആവശ്യമില്ലെന്ന് മനസിലാക്കി ഇരുവരും ഒന്നിച്ച് ജീവിക്കാൻ തുടങ്ങി.

സുമീത്തുമായുള്ള വിവാഹശേഷം ചില സിനിമകളിൽ ഫറ അഭിനയിച്ചു. ഹൽചുൽ, ശിഖർ തുടങ്ങിയ സിനിമകളിൽ ഫറ പ്രധാന വേഷങ്ങളാണ് ചെയ്തത്. തെന്നിന്ത്യൻ താര സുന്ദരിയും നടൻ ആര്യയുടെ ഭാര്യയുമായ സയേഷ സൈ​ഗാളിന്റെ പിതാവാണ് സുമീത് സൈഗാൾ. മുപ്പതോളം സിനിമകളിൽ അഭിനയിക്കുകയും ചിലത് നിർമിക്കുകയും ചെയ്തിട്ടുണ്ട് സുമീത് സൈ​ഗാൾ.

Read more about: tabu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X