പ്രണയ രംഗങ്ങൾ ബുദ്ധിമുട്ടായി തോന്നി!! നടനുമായുള്ള ബന്ധം പിരിയാൻ ആലോചിച്ചതിനെ കുറിച്ച് സംവിധായിക
പ്രണയ രംഗങ്ങൾ ബുദ്ധിമുട്ടായി തോന്നി!! നടനുമായുള്ള ബന്ധം പിരിയാൻ ആലോചിച്ചതിനെ കുറിച്ച് സംവിധായിക
ക്യാൻസറിനെതിരെ പോരാടുകയും വിജയം കൈപ്പിടിയിൽ ഒതുക്കിയ ധീര വനിതയാണ് നടൻ ആയുഷാമാൻ ഖുറാനയുടെ ഭാര്യയും സംവിധായകയുമായ താഹിറ കശ്യാപ്. ക്യാൻസർ എന്ന രോഗത്തിനെതിരെയുള്ള പോരാട്ടത്തെ കുറിച്ചും നേരിട്ട വെല്ലുവിളികളെ കുറിച്ചും താഹിറ വെളിപ്പെടുത്തിയിരുന്നു. അസുഖ സമയത്തും ഭാര്യയ്ക്ക് കൈതാങ്ങായി ആയുഷ്മാൻ കൂടെ തന്നെയുണ്ടായിരുന്നു. ഇപ്പോഴിതെ ആയുഷാമാനുമായി പിരിഞ്ഞാലോ എന്ന് വരെ താൻ ആലോചിച്ചിരുന്നതായി താര പത്നി പറഞ്ഞു.

ആയൂഷ്മാൻ സിനിമയിൽ ചുംബിക്കുന്നത് ആദ്യ കാലങ്ങളിൽ തനിയ്ക്ക് വലിയ പ്രശ്നമുണ്ടായിരുന്നു. ഏറെ സമയമെടുത്താണ് തങ്ങൾ മികച്ച സുഹൃത്തുക്കളായി മാറിയതെന്നും താഹിറ പറഞ്ഞു. ഞങ്ങൾ രണ്ടും ചെറുപ്പമായിരുന്ന സമയത്തായിരുന്നു ആയുഷ്മാൻ ചിത്രങ്ങളിൽ റൊമാന്റിക് രംഗങ്ങളിൽ അഭിനയിച്ചിരുന്നത്.ഗർഭിണിയായിരുന്നപ്പോഴുണ്ടായ ഹോർമോൺ ചെയയ്ഞ്ച് ഡിവോഴ്സിനെ കുറിച്ച് വരെ ചിന്തിപ്പിച്ചു. എന്നാൽ അയാൾ ഒരിക്കലും തന്നെ വഞ്ചിക്കില്ലെന്ന് ഉറപ്പുണ്ടായിരുന്നു. എന്നാൽ അയൂഷ്മാൻ അങ്ങനെയായിരുന്നില്ല.
തനിയ്‌ക്ക് ക്യാൻസറാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് കാര്യങ്ങൾ മാറി മറിഞ്ഞത്. പിന്നെയാണ് തങ്ങൾ പരസ്പരം മനസ്സിലാക്കുന്നതും അടുത്ത സുഹൃത്തുക്കളാകുന്നതും പിന്നീട് നല്ല സുഹൃത്തുക്കളായി ജീവിക്കുകയായിരുന്നുവെന്നും താഹിറ പറഞ്ഞു. സ്പോട്ട്ബിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താഹിറ ഇക്കാര്യം വെളിപ്പെടുത്തിയത്. തനൂജ് ഗാർഗും കാസബെക്കറും ചേർന്ന് നിർമ്മിക്കുന്ന സിനിമ സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് താഹിറ. പൂർണ്ണമായും മുംബൈയിൽ ചിത്രീകരിക്കുന്ന സിനിമയിൽ അഞ്ച് പെണ്‍കുട്ടികളുടെ കഥയാണ് ചർച്ച പറയുന്നത്.


Click it and Unblock the Notifications