കൃഷിക്കാരനായി താരപുത്രൻ, മകന്റെ ഫാമിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് താരറാണി
പാപ്പരാസികൾ വിടാതെ പിന്തുടരുന്ന കുഞ്ഞ് താരമാണ് കരീന-സെയ്ഫ് ദമ്പതികളുടെ മകൻ തൈമൂർ അലിഖാൻ. തൈമൂറിന്റെ കുഞ്ഞ് വിശേഷങ്ങൾ എപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. താരം എങ്ങോട്ട് തിരിഞ്ഞാലും പാപ്പരാസികൾ പിന്നാലെയുണ്ടാകും. ഇതിനെ വിമർശിച്ച് കരീനയും സെയ്ഫും രംഗത്തെത്താറുണ്ട്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് തൈമൂറിന്റെ പച്ചക്കറി തോട്ടത്തിലെ വീഡിയോയാണ്.

കുഞ്ഞ് തൈമൂർ പച്ചക്കറി പറിക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഛണ്ഡിഗഡിലെ ഒരു ഫാം റിസോർട്ടിൽ നിന്നുളള ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. തൈമൂറിനൊപ്പം ഒരു ഷെഫും കൂടെയുണ്ട്. പച്ചക്കറി പറിക്കുന്നതിനിടയിൽ ഉലുവ പൊറോട്ട ഇഷ്ടമാണോ എന്ന് ഷെഫ് ചോദിക്കുന്നു. അതെ എന്നായിരുന്നു കുഞ്ഞിന്റെ മറുപടി.
തൈമൂറിന്റെ ഫാമിലെ ചിത്രങ്ങളും വീഡിയോയും അമ്മ കരീന ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിട്ടുണ്ട്. നല്ലൊരു പ്രഭാതം ആശ്വസിക്കുന്നു എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പുറത്തു വിട്ടിരിക്കുന്നത്. ലാൽ സിംഗ് ചദ്ദ എന്ന സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഛണ്ഡിഗഡിലാണ് കരീന. നടിയ്ക്കൊപ്പമാണ് തൈമൂറും.


Click it and Unblock the Notifications











