ചെറിയ സഹോദരൻ എന്നെ വിളിക്കുന്നത് ഇങ്ങനെയാണ്, താരപുത്രിയുടെ വാക്കുകൾ വൈറലാകുന്നു

സമൂഹ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന സെലിബ്രിറ്റി കിഡ്സുകളാണ് സെയ്ഫ് അലിഖാന്റ മക്കളായ സാറയും ഇളയ മകൻ തൈമൂർ അലിഖാനും.താരപുത്രി സിനിമയിൽ ചുവട് വച്ചതിന് പിന്നാലെയാണ് ബോളിവുഡ് പേജുകളിലും ഗോസിപ്പ് കോളങ്ങളിലും സാറ ഇടംപിടിക്കാൻ തുടങ്ങിയത്. എന്നാൽ തൈനമൂറിന്റെ അവസ്ഥ അങ്ങനെ ആയിരുന്നില്ല. ജനിച്ച് വീണപ്പോൾ മുതൽ തൈമൂർ പാപ്പരാസികളുടെ ഇരയാവുകയായിരുന്നു. സെയ്ഫ് അലിഖാന്റെ ആദ്യ വിവാഹത്തിലെ മകളാണ് സാറ. ഒരു സഹോദരൻ കൂടിയുണ്ട്. കരീന-സെയ്ഫ് ദമ്പതിമാരുടെ മകനാണ് തൈമൂർ.

sara ali khan

പിതാവ് സെയ്ഫ് അലിഖാനും കരീനയുമായി വളരെ അടുത്ത ബന്ധമാണ് സാറയ്ക്കുള്ളത്. ഇളയ സഹോദരൻ തൈമൂറിനെ കുറിച്ച് പറയാൻ സാറയ്ക്ക് നൂറ് നാവാണ്. കുഞ്ഞ് തൈമൂറിനൊപ്പമുള്ള ചിത്രങ്ങളും വിശേഷങ്ങളും സാറ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് തൈമൂറിനെ കുറിച്ചുള്ള സാറയുടെ വാക്കുകളാണ്. കുഞ്ഞ് ടീം സാറയെ അഭിസംബോധന ചെയ്യുന്നതിനെ കുറിച്ചാണ് താര പുത്രി പറയുന്നത്.

ഗോൽ എന്നാണ് തൈമൂർ സാറയെ വിളിക്കുന്നത്. ഒരു ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പങ്കുവെച്ചത്. ഗോൽ എന്നാണ് തൈമൂർ സാറയെ വിളിക്കുന്നത്. എന്നാൽ ഇങ്ങനെ വിളിക്കുന്നതിന്റെ കാരണം അറിയില്ലെന്നും സാറ പറയുന്നു.

സെയ്ഫ് അലിഖാനെ കരീന വിവാഹം കഴിക്കുമ്പോൾ തനിയ്ക്കുണ്ടായഒരു വലിയ സംശയത്തെ കുറിച്ച് സാറ വെളിപ്പെടുത്തിയിരുന്നു.കരൺ ജോഹർ അവതരിപ്പിക്കുന്ന കോഫി വിത്ത് കരൺ ഷോയിലായിരുന്നു താരം ഇക്കാര്യം വെളിപ്പെടുത്തിയത്. കരീനയെ എന്ത് വിളിക്കണമെന്നായിരുന്നു സംശയം. നിനക്ക് ഇപ്പോൾ ഒരു അമ്മയുണ്ട്. എനിക്ക് സുഹൃത്തുക്കൾ മതിയെന്നായിരുന്നു കരീനയുടെ നിലപാട്. ഇത് നിന്റെ രണ്ടാനമ്മയാണ് ഇഷ്ടമുള്ളത് വിളിച്ചോളൂ എന്നായിരുന്നു അച്ഛൻ പറഞ്ഞത്. ചെറിയമ്മേ എന്നോ ആന്റിയെന്നോ വിളിക്കാമായിരുന്നില്ലേ എന്ന നിർദ്ദേശമാണ് അവതാരകനായ കരൺ ജോഹർ മുന്നോട്ട് വെച്ചത്. എന്നാൽ ചെറിയമ്മേ എന്ന് വിളിച്ചിരുന്നുവെങ്കിൽ കരീന മാനസികമായി തളര്‍ന്നേനെ എന്ന് സാറ പറഞ്ഞു. എന്നാൽ പിന്നീട് കരീനയെ പേര് തന്നെ വിളിക്കാൻ തീരുമാനിക്കുകയായിരുന്നു,

കരീനയുടേയും സെയ്ഫിന്റേയും വിവാഹത്തിന് അമ്മ നിർദ്ദേശിച്ച വസ്ത്രം ധരിച്ചു കൊണ്ടായിരുന്നു സാറ എത്തിയത്. അമ്മ അമൃത സിങ് ലോക്കറിൽ നിന്ന് എടുത്ത് കൊണ്ടു വന്ന ആഭരണങ്ങളും അണിഞ്ഞാണ് സാറ വിവാഹത്തിനെത്തിയത്. അബു ജാനി, സന്ദീപ് ഖോസ്ല എന്നി ഡിസൈനേഴ്സ് ഡിസൈൻ ചെയ്തു തന്ന ലഹങ്ക ധരിച്ചു കൊണ്ടാണ് സാറ സെയ്ഫ്- കരീന വിവാഹത്തിന് എത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X