അമ്മയുടെ വര്‍ക്കൗട്ട് വീഡിയോയ്ക്ക് പിന്നില്‍ താരപുത്രന്‍! കരീനയുടെ വീഡിയോ ആസ്വദിച്ച് മകന്‍ തൈമൂര്‍
ഇന്ത്യന്‍ സിനിമാലോകത്തെ ഏറ്റവും പ്രിയപ്പെട്ട താരപുത്രനാണ് തൈമൂര്‍ അലി ഖാന്‍. ബോളിവുഡ് താരങ്ങളായ സെയിഫ് അലിഖാന്റെയും കരീന കപൂറിന്റെയും ഏകമനകായ തൈമൂര്‍ ജനിച്ച നാളുകളില്‍ തന്നെ വാര്‍ത്തയില്‍ ഇടംനേടിയ ആളാണ്. പേരിലെ വ്യത്യസ്തതയായിരുന്നു താരപുത്രനെ കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് കാരണം. ഇപ്പോള്‍ മറ്റുള്ള താരപുത്രന്മാരെക്കാള്‍ പ്രധാന്യം തൈമൂറിന് തന്നെയാണ്.
പൊതുപരിപാടികളിലോ പാര്‍ക്കിലോ മറ്റോ തൈമൂറിനെ കണ്ടാല്‍ ക്യാമറ കണ്ണുകള്‍ പാഞ്ഞെത്തും. ഇപ്പോഴിതാ അമ്മ കരീന കപൂറിനൊപ്പമുള്ള തൈമൂറിന്റെ വീഡിയോ ആണ് വൈറലാവുന്നത്. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഒരു വിട്ടു വീഴ്ചയ്ക്കും തയ്യാറില്ലാത്ത കരീന വര്‍ക്കൗട്ട് ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. രസകരമായ കാര്യം കരീനയ്ക്ക് തൊട്ട് പിന്നില്‍ മകന്‍ തൈമൂറും ഇരിക്കുന്നുണ്ട്.

അമ്മയുടെ കസര്‍ത്ത് ഇടയ്ക്ക് നോക്കി കാണുന്നത് മാത്രമേ തൈമൂര്‍ ചെയ്യുന്നുള്ളു. എങ്കിലും ക്യൂട്ട് വീഡിയോ ആയിട്ടാണ് ഇത് തരംഗമായത്. 2016 ഡിസംബര്‍ 20 നായിരുന്നു തൈമൂറിന്റെ ജനനം. മകന്റെ കാര്യത്തില്‍ ഏറെ ആകുലതകളുള്ള മാതാപിതാക്കളാണ് സെയിഫും കരീനയും. തൈമൂറിനെ കുറിച്ച് നിരന്തരം വാര്‍ത്ത വരുന്നതില്‍ കരീന അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
അവനെ ഇപ്പോഴെ ഒരു സെലിബ്രിറ്റി ആക്കാന്‍ താല്‍പര്യമില്ലെന്നാണ് താരദമ്പതികള്‍ പറയുന്നത്. മകനെ സിനിമയിലേക്ക് എത്തിക്കുന്നതിനോട് വലിയ താല്‍പര്യം ഇരുവര്‍ക്കും ഇല്ലെങ്കിലും ഭാവിയില്‍ മകന്‍ ക്രിക്കറ്റ് കരിയറായി സ്വീകരിക്കണമെന്നാണ് കരീനയുടെ ആഗ്രഹം. സെയിഫിന്റെ പിതാവും തൈമൂറിന്റെ മുത്തച്ഛനുമായ മന്‍സൂര്‍ അലി ാന്‍ പട്ടൗഡി നല്ലൊരു ക്രിക്കറ്ററായിരുന്നു.


Click it and Unblock the Notifications











