ലഭിക്കുന്നത് ലക്ഷങ്ങൾ?; ശമ്പളം കൂട്ടുന്ന കാര്യം ചോദിച്ചപ്പോൾ കരീന പറഞ്ഞത്; കുഞ്ഞിനെ നോക്കിയ ആയ

അമ്മയാകുന്നത് കരിയറിനെ ബാധിക്കില്ലെന്ന് തെളിയിക്കാൻ കഴിഞ്ഞ ബോളിവുഡിലെ ആ​ദ്യത്തെ മുൻനിര നായിക നടിയാണ് കരീന കപൂർ. ​ഗർഭിണിയായപ്പോഴും പ്രസവം കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷവും കരീന ക്യാമറയ്ക്ക് മുന്നിലെത്തി. തൈമൂർ അലി ഖാൻ, ജഹാം​ഗീർ അലി ഖാൻ എന്നീ രണ്ട് മക്കളുടെ അമ്മയാണ് കരീന. 44ാം വയസിലും നടി ബി ടൗണിലെ താരമൂല്യമുള്ള നടിമാരിൽ ഒരാളാണ്. ഒടുവിൽ പുറത്തിറങ്ങിയ ക്രൂ എന്ന സിനിമ മികച്ച വിജയമാണ് നേടിയത്.

കുടുംബ ജീവിതവും കരിയറും ഒരുമിച്ച് കൊണ്ട് പോകാൻ കരീനയ്ക്ക് എങ്ങനെ സാധിക്കുന്നു എന്ന ചോദ്യം ആരാധകർക്കുണ്ട്. ഇതിന് നടിയെ സഹായിക്കുന്നത് നടിക്കുള്ള സ്റ്റാഫുകളാണ്. താരത്തിന്റെ രണ്ട് മക്കളെയും നോക്കാൻ സ്റ്റാഫുകളുണ്ട്. കരീനയു‌ടെ രണ്ട് മക്കളുടെയും ആയയാണ് ലളിത ഡിസിൽവ. കരീനയ്ക്ക് പുറമെ മറ്റ് പ്രമുഖ താരങ്ങളുടെ മക്കൾക്കും ലളിത ആയയായിട്ടുണ്ട്. കരീനയുടെ വീട്ടിൽ ആയയായി നിന്നതിന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് ലളിതയിപ്പോൾ.

Kareena Kapoor  Saif Ali Khan  Taimur s Nanny

വലിയ താരങ്ങളാണെങ്കിലും കരീന കപൂറും ഭർത്താവ് സെയ്ഫ് അലി ഖാനും വളരെ സിംപിളാണെന്ന് ലളിത പറയുന്നു. എല്ലാവരെയുും അവർ ഒരുപോലെ കാണുന്നു. താരങ്ങൾക്ക് വേറെ ഭക്ഷണവും ജോലിക്കാർക്ക് വേറെ ഭക്ഷണവും ഇല്ല. അവരുടെ മോണിം​ഗ് റൂൾ എന്നത് ജോലിക്കാരുൾപ്പെടെ എല്ലാവരും ഒരേ ഭക്ഷണം കഴിക്കണം എന്നാണ്. പലപ്പോഴും എല്ലാവരും ഒരുമിച്ച് ഇരുന്ന് കഴിച്ചിട്ടുമുണ്ട്. സെയ്ഫ് അലി ഖാൻ നന്നായി കുക്ക് ചെയ്യുമെന്നും ലളിത പറയുന്നു.

കരീനയുടെ കുട്ടികളെ പരിചരിക്കുന്നത് 2.5 ലക്ഷം രൂപയാണ് ലളിതയുടെ ശമ്പളമെന്ന് നേരത്തെ സംസാരമുണ്ടായിരുന്നു. എന്നാൽ ഇത് വെറും ​ഗോസിപ്പ് മാത്രമാണെന്ന് ലളിത പറയുന്നു. ഈ അഭ്യൂഹം സത്യമാണെന്ന് താൻ കരുതി. ഇതേക്കുറിച്ച് കരീനയോട് ചോദിച്ചു. നിങ്ങൾ എനിക്ക് ഇത്രയും തുക തരാൻ പോകുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ ഇതെല്ലാം വെറും തമാശയാണ് സഹോദരീ, കാര്യമായെടുക്കരുതെന്നാണ് കരീന പറഞ്ഞതെന്നും ലളിത വ്യക്തമാക്കി.

Kareena Kapoor  Saif Ali Khan  Taimur s Nanny

പീഡിയാട്രിക് നഴ്സായ ലളിത വർഷങ്ങളായി ഈ രം​ഗത്ത് തുടരുകയാണ്. നടൻ രാം ചരണിന്റെ മകൾ ക്ലിൻ കാര കൊനിഡേലയെയാണ് ലളിത ഇന്ന് പരിചരിക്കുന്നത്. മുകേഷ് അംബാനിയുടെ മക്കളെയും കുഞ്ഞായിരിക്കുമ്പോൾ പരിചരിച്ചത് ലളിതയാണ്. കഴിഞ്ഞ ദിവസം ആനന്ദ് അംബാനിയുടെ വിവാഹത്തിന് ലളിത എത്തിയിരുന്നു. ഇതേക്കുറിച്ചും ലളിത സംസാരിക്കുന്നുണ്ട്.

നേരത്തെ ആകാശ് അംബാനിയുടെ വിവാഹത്തിനും ഇഷ അംബാനിയുടെ വിവാഹത്തിനും എന്നെ ക്ഷണിച്ചതാണ്. എന്നാൽ അന്ന് തൈമൂറിന്റെ കാര്യങ്ങൾ നോക്കേണ്ടതിനാൽ പോകാൻ പറ്റിയില്ല. എന്നാൽ ഇത്തവണ രാം ചരണും ഉപാസനയും സഹകരിച്ചതിനാൽ തനിക്ക് വിവാഹത്തിന് പോകാൻ സാധിച്ചെന്നും ലളിത വ്യക്തമാക്കി. വലിയ തുകയാണ് സിനിമാ രം​ഗത്തെ പ്രമുഖരിൽ നിരവധി പേർ വലിയ തുകയാണ് കുഞ്ഞിനെ നോക്കാൻ ആയമാർക്ക് നൽകുന്നത്. കരിയറിലെ തിരക്കുകൾ കാരണം പല താരങ്ങളും കുഞ്ഞിനെ ആയയെ ഏൽപ്പിക്കുന്നു.

More from Filmibeat

Read more about: kareena kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X