»   » പ്ലാസ്റ്റിക് സര്‍ജറി പണി കൊടുത്തോ?പ്രിയങ്ക ചോപ്രയുടെ മൂക്കിന് എന്തോ കുഴപ്പമുണ്ടെന്ന് സോഷ്യല്‍ മീഡിയ!

പ്ലാസ്റ്റിക് സര്‍ജറി പണി കൊടുത്തോ?പ്രിയങ്ക ചോപ്രയുടെ മൂക്കിന് എന്തോ കുഴപ്പമുണ്ടെന്ന് സോഷ്യല്‍ മീഡിയ!

Posted By: Teresa John
Subscribe to Filmibeat Malayalam

ബോളിവുഡില്‍ നിന്നും അന്താരാഷ്ട്ര നിലവാരത്തില്‍ ഉയര്‍ന്ന നടിയാണ് പ്രിയങ്ക ചോപ്ര. ഹോളിവുഡിലും അരങ്ങേറ്റം നടത്തിയ നടിയുടെ പുതിയ ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ ഞെട്ടിയിരിക്കുകയാണ്.

സിനിമയില്‍ അഭിനയിച്ചതിന്‌ പ്രതിഫലം തരാമെന്ന് പറഞ്ഞ് പറ്റിക്കുകയായിരുന്നു!പൊട്ടികരഞ്ഞ് ഗൗരവ് മേനോന്‍

അടുത്തിടെ പ്രിയങ്ക തന്റെ മൂക്കിന് പ്ലാസ്റ്റിക് സര്‍ജറിയിലുടെ മാറ്റം വരുത്തിയിരിക്കുകയാണെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. അതിന് അടിസ്ഥാനമായിരിക്കുകയാണ് പ്രിയങ്കയുടെ പുതിയ ചിത്രം.

ഫോട്ടോ പങ്കുവെച്ച് പ്രിയങ്ക

ഇന്‍സ്റ്റാഗ്രാമിലുടെയാണ് പ്രിയങ്ക തന്റെ പുതിയ ഫോട്ടോ ആരാധകര്‍ക്കായി പങ്കുവെച്ചത്. പ്രിയങ്ക തന്നെയെടുത്ത സെല്‍ഫിയാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.

പ്രിയങ്കയുടെ മൂക്കിന് എന്താ പറ്റിയത്

നടിയുടെ സെല്‍ഫി ചിത്രത്തിന് എന്തോ ഒരു കുഴപ്പമുള്ളതായി തോന്നുന്നുണ്ട്. അതെന്താണെന്ന് ആരാധകര്‍ പെട്ടെന്ന് തന്നെ കണ്ടുപിടിക്കുകയും ചെയ്തിരുന്നു. പ്രിയങ്കയുടെ മൂക്കിനാണ് കുഴപ്പം. അത് കമന്റായി തന്നെ എല്ലാവരും പറയുകയും ചെയ്തു.

പ്ലാസ്റ്റിക് സര്‍ജറി പണി കൊടുത്തോ?

പ്രിയങ്ക പ്ലാസ്റ്റിക് സര്‍ജറി ചെയ്തത് കുഴപ്പമായി എന്നാണ് ആരാധകര്‍ പറയുന്നത്. ചിത്രത്തിന് നെഗറ്റീവ് കമന്റുകളാണ് ആരാധകര്‍ നല്‍കിയിരുന്നത്. പലരും നടിയെ കളിയാക്കിയാണ് കമന്റുകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

പ്രിയങ്കക്കെതിരെ ട്രോളുകള്‍

പ്രിയങ്കക്കെതിരെ നിരവധി ട്രോളുകളാണ് ഉയര്‍ന്ന് വന്നത്. എന്നാല്‍ അതിനെല്ലാം മികച്ച പ്രതികരണം കൂടി പ്രിയങ്ക അവര്‍ക്ക് നല്‍കിയിരിക്കുന്നത്. ഇപ്പോള്‍ നമ്മള്‍ ജീവിക്കുന്ന ലോകത്ത് അഭിപ്രായങ്ങള്‍ വലുതാണെന്നും അത് എല്ലാവര്‍ക്കും പേടിയാണെന്നുമാണ് പ്രിയങ്ക പറയുന്നത്.

ഇന്റര്‍നെറ്റിലുടെ എല്ലാവര്‍ക്കും അഭിപ്രായം പറയാം

ഇന്റര്‍നെറ്റിന്റെ വരവോടെ എല്ലാവര്‍ക്കും തങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്ന് പറയാന്‍ പറ്റുമെന്നും എന്നാല്‍ ഒന്നുമില്ലാതെ ട്രോളുന്ന സംഭവങ്ങളെ താന്‍ കാര്യമാക്കുന്നില്ലെന്നും പ്രിയങ്ക പറയുന്നു. മാത്രമല്ല തനിക്ക് സമുഹത്തില്‍ സ്‌നേഹവും പരിഗണനയുമെല്ലാം കിട്ടുന്നുണ്ടെന്നും പ്രിയങ്ക വ്യക്തമാക്കുന്നു.

Is it ok to be super excited about heading home?! 🙏🏼😁😝👊🏼#mumbaikar

A post shared by Priyanka Chopra (@priyankachopra) on Jun 7, 2017 at 3:41am PDT

English summary
A Tale Of Plastic Surgery! Priyanka Chopra Gets Trolled Mercilessly For Her Alleged Nose Job!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam